ഇന്നലെ നീ വന്നുപോയ തീരത്ത്
ഇന്നാരെയോ തേടി തിരിഞ്ഞു
പോകുന്ന തിരകൾ മാത്രം.
ആകാംക്ഷയോടെ അവരുടെ തിരിച്ചുവരവ്,
അവർ ചില കാലടികൾ തേടുന്നുണ്ടാവണം.
കുസൃതികൈകളാൽ അവരന്ന്
മായ്ച്ചുകളഞ്ഞ ചിത്രങ്ങൾ ഒരാവർത്തി
വീണ്ടും കാണാൻ ഇനിയീ തിരകള്ക്കാകുമോ?
തിരകൾ തഴുകിയ കാൽപാടുകൾ,
ഓർമയിലൊരു മങ്ങിയ ചിത്രമായി എങ്കിലും
നേര്‍ത്ത പുഞ്ചിരിയില്‍ നീ ഒളിപ്പിച്ച
ഭാവഭേതങ്ങള്‍ ഇന്നും എണ്ണമില്ലാത്ത
അര്‍ദ്ധങ്ങള്‍ കുറിക്കുന്നു.
വീണ്ടും ഞാനീ തീരത്തുകൂടി ഏകനായി
നടന്നു നീങ്ങുമ്പോള്‍ കാലങ്ങള്‍ക്കപ്പുറം
മറഞ്ഞ ചില കാല്പാടുകള്
ഞാനും തേടുന്നുവോ...??
ഏകാന്തത | തീരം | ഓര്‍മ്മകള്‍