ചില ഗീർവാണ കോണകങ്ങൾ ചോദിക്കുന്നത് കേട്ടു ജൻസിയാണോ ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് എന്ന്.
അതേടാ മരവാഴകളെ, നിങ്ങളും ഞാനുമൊക്കെ കുഴിയിലേക്ക് കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന കാലത്ത് ഇന്ത്യ ഭരിക്കുന്നതും ഇന്ത്യയെ നയിക്കുന്നതും, ഇന്ത്യ വളരുകയോ തളരുകയോ ചെയ്യുന്നതും ഒക്കെ ഇന്നത്തെ ജൻസി കാരണം തന്നെയാവും.
അല്ലാതെ ഉള്ള കാലം മൊത്തം ഒരു കള്ള താടിയും ഇന്ത്യ അടക്കി ഭരിക്കില്ല. ലോകം കണ്ട കൊടും ഭീകര ഭരണകർത്താക്കൾ എല്ലാം മണ്ണിനടിയിലും, ഭിത്തിയിലെ ഫോട്ടോകളിലും, അച്ചടിമഷിയിലും മാത്രമായി ഒതുങ്ങിയ ചരിത്രം മാത്രമേ ഉള്ളൂ.
അത്രയേ ഉള്ളൂ വാർധക്യം അധികരിച്ച ഏത് മോഡിക്കും, അമിട്ടിനും, ധർമ്മേന്ദ്രക്കും ഒക്കെ.
പിള്ളേരോട് അധികം തിളച്ച് മറിയാൻ നിന്നാൽ കേന്ദ്രത്തിലെയോ കേരളത്തിലേയോ എന്നില്ല കിളവന്മാരുടെ ചോര വറ്റി, ഹൃദയസ്തംഭനം മൂലം കാലം തികയ്ക്കാതെ ചിലപ്പോൾ പരലോകം പൂകും എന്നല്ലാതെ പിള്ളേരുടെ സമരാവേശം ഒന്നും കെട്ടടങ്ങില്ല.
നല്ലകാലത്ത് ഇത് വായിക്കുന്ന ഓരോരുത്തരുടെയും ചോരത്തിളപ്പ് എത്രത്തോളം ഉണ്ടായിരുന്നു എന്ന് ചിന്തിച്ചാൽ അത് ഇപ്പോഴത്തെ പിള്ളാരുടെ പകുതിയോളം വരും. ഞാനോ എൻ്റെ പ്രായത്തിന് മേലെ നിൽക്കുന്നവരോ ഉണ്ടെങ്കിൽ അവരെക്കാൾ നൂറ് മടങ്ങ് മേലെ ചാടുന്നവർ തന്നെയാണ് ഓരോ തലമുറ കഴിയുമ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംശയം ഉണ്ടെങ്കിൽ സ്വന്തം അപ്പനും അമ്മയും പറയുന്നത് കേട്ടാണോ സ്വന്തം യുക്തി കൊണ്ടാണോ നിങ്ങളൊക്കെ വളർന്നത് എന്ന് മാത്രം ആലോചിച്ചാൽ മതി.
എന്നെയൊക്കെ അങ്ങനെ ചെയ്യല്ലേ എന്ന് പറഞ്ഞ് വളർത്തിയിട്ട് അതിൻ്റെ നാലും നാൽപ്പതും കരണം മറിഞ്ഞാണ് ഇന്നുള്ള നിലയിൽ എത്തിയിട്ടുള്ളത്. എൻ്റെ അതേ പ്രായത്തിൽ അതിനും മേലെ ചാടിയവർ അനേകായിരം വരും.
അങ്ങനെയുള്ളവരുടെ ജനറേഷൻ്റെ മക്കളാണ് ഇന്നുള്ള പാറ്റകൾ അത്രയും. അവർ ഉദയം കൊണ്ടപ്പോൾ ഞാൻ പറഞ്ഞിരുന്നു ഇന്ത്യയിൽ നേരത്തെ ഉണ്ടായിട്ടുള്ള പല മൂവ്മെൻസും പോലെ അല്ല ഇവർ. പുതിയ കുട്ടികൾക്ക് നമ്മുടെ പെരൻസിനെപോലെ പിന്തിരിപ്പൻ മാതാപിതാക്കളെ അല്ല കിട്ടിയിട്ടുള്ളത്.
പ്രതികരണശേഷി ഉള്ള മാതാപിതാക്കളുടെ കുട്ടികൾക്ക് പ്രതികരണശേഷി പിന്നെയും കൂടുകയേ ഉള്ളൂ. അവർ ചോദിക്കേണ്ട ചോദ്യങ്ങൾ ചോദിച്ചിരിക്കും. ഉത്തരം കിട്ടുന്നതുവരെ. നമ്മളെപ്പോലെ നാല് തവണ ചോദിച്ചാലും മിണ്ടിയില്ലെങ്കിൽ മടങ്ങി പോകില്ല.
സോ... വരുന്നത് അവരുടെ കാലം തന്നെയാണ്!
അവർക്കുള്ള ഉത്തരങ്ങൾ ഓരോ നേതാവിൻ്റെ കൈയിലും ഉണ്ടാവണം. ഇല്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്.
തോപ്രാംകുടിയിൽ നിന്ന് വോട്ട് നേടി വിജയിച്ച കുട്ടപ്പൻ ചേട്ടൻ ഇപ്പോ സ്ഥലത്തെ പ്രധാന ആരോഗ്യ പരിപാലന മന്ത്രിയാണ്.
മന്ത്രിക്ക് ആരോഗ്യത്തിൽ തികഞ്ഞ അവഗാഹവും വൈറസുകളുമായി അടുത്ത ബന്ധവും ഉള്ളതുകൊണ്ട് തൻ്റെ അധികാരപരിധിയുള്ള നാട്ടിൽ ഇനി അസുഖങ്ങൾ പരത്താൻ പാടില്ല എന്ന് പുള്ളി എല്ലാ വൈറസുകൾക്കും സ്ട്രിക്റ്റ് ഓർഡർ കൊടുത്തിട്ടുണ്ട്.
താൻ പറഞ്ഞാല് വൈറസുകൾ എല്ലാം അനുസരിക്കും എന്നുള്ള ജാഡ പണ്ടെയുള്ളതുകൊണ്ട് തനിക്ക് മുന്നേ ആരോഗ്യമന്ത്രി ആയിരുന്ന സുമതി ചേച്ചി ഭരണത്തിൽ ഇരിക്കുമ്പോൾ കുട്ടപ്പൻ ചേട്ടൻ ചില്ലറ ഡയലോഗുകൾ ഒക്കെ അവർക്കെതിരെ പറഞ്ഞിരുന്നു.
കാലങ്ങൾ കടന്നുപോയി. കുട്ടപ്പൻ ചേട്ടൻ അധികാരത്തിൽ വന്നു, വൈറസുകൾ ചേട്ടനുമായി ഉള്ള ചങ്ങാത്തം കട്ട് ചെയ്തു എന്ന് തോന്നുന്നു ഈയിടെയായി അവരാരും സഹകരിക്കുന്നില്ല.
അതിനിടയിൽ 700 മീറ്റർ ഒക്കെ ചാടി അസുഖം പരത്തുന്ന ചില കൊതുക് ഗ്യാങ്ങുകൾ തലപൊക്കിയതോടെ ചേട്ടന് തലവേദന പിന്നെയും കൂടി.
എന്നാലും വൈറസുകളുമായി ചർച്ച നടത്തി കൂടുതൽ അപകടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള ശ്രമങ്ങളിലാണ് ആരോഗ്യ ശ്രീ കുട്ടപ്പൻ ചേട്ടൻ.
അതിനിടയിൽ ഈ വൈറസ് - കുട്ടപ്പൻ അവിഹിതബന്ധം ഇഷ്ടപ്പെടാത്ത ആരൊക്കെയോ ചേട്ടൻ വൈറസുകളുമായി ഹാപ്പിയായി ഡാൻസ് കളിക്കുന്നത് കണ്ട് അസൂയ കേറിയിട്ട് കിങ്ങിണിക്കുട്ടൻ എന്ന് വിളിച്ചു എന്നോ ചേട്ടൻ അവർക്കെതിരെ കേസ് കൊടുത്തു എന്നൊക്കെ പറഞ്ഞുകൾക്കുന്നു.
അതെന്തോ ആവട്ടെ. നമ്മൾ എന്തിനാ ഈ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ഒക്കെ ആലോചിച്ചു തല പുകയ്ക്കുന്നത്. അവരായി അവരുടെ പാടായി.
ഇമേജ്: കഴിഞ്ഞ സീസണിൽ നടന്ന ഓൾ തോപ്രാംകുടി വൈറസ് മീറ്റിൽ വൈറസുകളുമായി ഡെൻസ് കളിക്കുന്ന കുട്ടപ്പൻ ചേട്ടൻ ഒരു ഫയൽ ചിത്രം.
Kerala Health| Medical Emergency| Pandemic Situation| Health Ministry
കഥ നടക്കുന്നത് കുട്ടപ്പൻ ചേട്ടൻ്റെ സ്വന്തം നാടായ കരോളക്കര എന്ന ഗ്രാമത്തിലാണ്.
ഗ്രാമത്തിലെ ഭരണം കൈയാളുന്നത് പെരിങ്ങോടായി അജയൻ എന്ന ഫാസിസ്റ്റ് ആണ്. മാത്രമല്ല അജയൻ ഒരു ധാർഷ്ട്യക്കാരനും, ചിരിക്കാൻ അറിയാത്തവനും സർവോപരി കാമറ, മൈക്ക് ഒക്കെ അലർജിയുമുള്ള പ്രത്യേകതരം വ്യക്തിയാണ്. നാട്ടിലെ വായനശാലകൾ തോറും വാർത്തകൾ പരത്താൻ വരുന്ന വ്യക്തികളോട് കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞ് ഞെളിഞ്ഞ് ഇരിക്കുക എന്നത് ടിയാൻ്റെ ഒരു രീതിയാണ്.
അതേസമയം കഥാനായകൻ കുട്ടപ്പനാവട്ടെ എല്ലാരോടും ചിരിക്കുന്ന, സൗമ്യനായ സർവോപരി ജനസമ്മതനായ ഒരു വ്യക്തിയാണ്.
അങ്ങനെയിരിക്കെ കരോളക്കര ഗ്രാമത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുകയാണ്. അജയനും, കുട്ടപ്പനും, കൂടാതെ മറ്റുചിലരും ഗ്രാമപ്രധാനിയുടെ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
അജയൻ തൻ്റെ ഭരണനേട്ടങ്ങൾ പറഞ്ഞു വോട്ട് അഭ്യർത്ഥിക്കുമ്പോൾ കുട്ടപ്പൻ നാട്ടിലെ സ്ത്രീകളെ ഫ്രീയായി ടൂർ കൊണ്ടുപോകാം, അരി വാങ്ങാനും, സിനിമ കാണാനും, ജോലിക്കും ഫ്രീയായി പോകാം എന്നൊക്കെ പറഞ്ഞു വോട്ട് ചോദിക്കുന്നുണ്ട്. മറ്റു പല കാര്യങ്ങളും വോട്ട് ചോദിക്കുമ്പോൾ പറയുന്നുണ്ട് എങ്കിലും ഇവിടെ ബസ് ടൂർ മാത്രമാണ് സബ്ജക്റ്റ് എന്നതുകൊണ്ട് അതൊക്കെ ഒഴിവാക്കുന്നു.
കാര്യം എന്തുമാവട്ടെ, ധാർഷ്ട്യം ഒന്നിനും പരിഹാരമല്ല എന്നുപറഞ്ഞുകൊണ്ട് ജനങ്ങൾ എല്ലാം കൂടി അജയൻ പെരിങ്ങോടായിയെ ഒഴിവാക്കി കുട്ടപ്പൻ ജിയെ അധികാരിയാക്കി തെരഞ്ഞെടുത്തു.
ഗ്രാമത്തിന് ഭരണഘടനാപരമായി വളരെ വലിയ ബിസിനസുകൾ ഒന്നും തന്നെയില്ല. ഏറെക്കുറെ ആളുകളുടെ കയിൽ നിന്ന് കിട്ടുന്ന നികുതിയും ലോട്ടറിയും, കുറച്ച് നിയമലംഘനങ്ങളുടെ പിഴയും, പോരാത്തതിന് മധുപാനം വഴിയൊക്കെ കിട്ടുന്ന ചില്ലറ തുകകളാണ് വരുമാനം.
ഈ വരുമാനത്തിന് പുറമെ നാട്ടിലെ കരോളക്കരയിൽ ജനങ്ങൾക്ക് യാത്ര ചെയ്യാനായി ഒന്നുരണ് വാഹനങ്ങൾ ഉണ്ട്. ഇവയിൽ നിന്ന് കിട്ടുന്ന ലാഭവും ഭരണഘടനാ കമ്മിറ്റിയുടെ വരവ് ഇനത്തിൽ ഉൾപ്പെടുത്താം.
പകുതിമുക്കാലും ഞെങ്ങി ഞെരുങ്ങി ഓടിക്കൊണ്ടിരിക്കുന്ന നാട്ടിലെ വണ്ടികളുടെ മുഴുവൻ വരുമാനം കൊണ്ട് തന്നെ അത് ഓടുന്നത് കഷ്ടമാണ് എങ്കിലും ധാർഷ്ട്യക്കാരൻ അജയനും നിവൃത്തിയില്ലാതെ വണ്ടി ഓടിക്കുന്നുണ്ടായിരുന്നു.
എത്ര വണ്ടി ഓടിച്ചിട്ട് എന്താ ബസിൽ കയറുന്നവരോട് ചിരിക്കാതെ കയർത്ത് സംസാരിക്കുന്ന ബസ് ഡ്രൈവറെയോ കണ്ടക്ടറേയോ യാത്രക്കാർക്ക് ഇഷ്ടമായില്ല. അതുകൊണ്ട് അവർ കുട്ടപ്പനെ ഡ്രൈവർ ആക്കി.
മിനിസ്റ്റർ കുട്ടപ്പൻ തൻ്റെ വാക്ക് പാലിച്ചുകൊണ്ട് കോട്ടപ്പുറം ദേശത്തെ സ്ത്രീകളുമായി ഒരു ടൂർ പോകാൻ തീരുമാനിച്ചു. വരും ദിവസങ്ങളിൽ ടൂർ പ്രോഗ്രാം തകൃതിയായി നടക്കും.
നാട്ടിലെ പ്രധാന കണക്കപ്പിള്ളമാരൊക്കെ കുട്ടപ്പൻ്റെ സ്ത്രീ ടൂർ പ്രോഗ്രാം കഴിയുമ്പോൾ വരുമാനം മുട്ടി കുട്ടപ്പൻസ് RTC കട്ടപ്പുറത്ത് ആവും എന്നൊക്കെയാണ് പറയുന്നത്. എന്നാൽ അതൊക്കെ വെറുതെ ആണെന്ന് പറഞ്ഞുകൊണ്ട് കുട്ടപ്പൻസ് RTC നാളെമുതൽ യാത്ര തുടങ്ങുകയാണ്.
അതിനിടയിൽ സ്ത്രീകൾക്ക് സൗജന്യം നൽകുന്നത് എതിർത്തുകൊണ്ട് കുറെ സ്ത്രീവിരോധി പുരുഷകേസരികൾ ബസ് തടയും എന്നൊക്കെ പറഞ്ഞു രംഗത്ത് വന്നിട്ടുണ്ട്. അവരൊക്കെ ആ സൈഡിലേക്ക് മാറി നിൽക്കട്ടെ.
നാട്ടിലെ കണക്കപ്പിള്ളമാർ പറയുന്നത് ശരിയാകുമോ?
കുട്ടപ്പൻസ് RTC കട്ടപ്പുറത്ത് കയറുമോ?
സ്ത്രീവിരോധികൾ ബസ്സ് തടയുമോ?
കരോളക്കര ഗ്രാമം വികസിക്കുമോ?
കൂടുതൽ അറിയാൻ സബ്സ്ക്രൈബ് ചെയ്യൂ... കുട്ടപ്പൻ ആൻഡ് അസോസിയേറ്റ്സ്. കരോളക്കര.
KSRTC free bus for ladies | Ladies KSRTC free ticket
ഒന്നല്ല രണ്ട് നിഷ്ടൂര കൊലപാതകങ്ങൾ. ഒന്ന് കേരളത്തിലെങ്കിൽ മറ്റൊന്ന് അന്യ സംസ്ഥാനത്ത്. രണ്ടും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ.
മദം പൊട്ടി നിൽക്കുന്ന ആനകൾ പോലും ഒരു മനുഷ്യനെ ഇങ്ങനെ നിലത്തടിച്ചു കലിയടക്കുന്ന വീഡിയോ ഞാനെൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല. അത്രയേറെ മനുഷ്യത്വപരമായി (മൃഗങ്ങൾ പോലും ചെയ്യാത്തതിനെ മൃഗീയം എന്ന് പറയാനാവില്ല) നിലത്തടിച്ചു കൊല്ലുന്ന വീഡിയോ കണ്ടിട്ട് മരവിച്ച പോലെയായിപോയി.
അതിൻ്റെ കൂടുതൽ വിശദാംശങ്ങൾ വായിക്കാനോ അറിയാനോ ഉള്ള ശ്രമം പോലും നടത്താൻ തോന്നിയില്ല. അത്രക്ക് ഭീകരമായ ഒരവസ്ഥ ആയിരുന്നു അത്.
ആ വാർത്ത കണ്ട് മനസ്സ് മരവിച്ചിരിക്കുമ്പോൾ ആണ് അടുത്തത് കാണുന്നത് ഇവിടെ നമ്മുടെ നാട്ടിൽ ഒരു കുഞ്ഞിനെ ഇഞ്ചിഞ്ചായി കൊന്നു തള്ളിയ വാർത്ത. അതിനൊക്കെയും കൂട്ട് നിന്നത് അമ്മ എന്ന് പറയുന്ന ഒരു മുടിനാര് സ്ത്രീയും.
അമ്മ എന്നല്ല ഇവളെയൊക്കെ വിളിക്കാൻ മറ്റ് പല വാക്കുകൾ നാവില് വരുന്നുണ്ടെങ്കിലും അവയൊക്കെ അങ്ങ് വിഴുങ്ങുന്നു. മുന്നെയും പലതവണ പറഞ്ഞിട്ടുള്ള കാര്യമാണ്, ജന്മം കൊടുത്തു എന്നതുകൊണ്ട് മാത്രം ഒരു സ്ത്രീ അമ്മയാവില്ല.
അമ്മ എന്ന പദത്തോടുള്ള ദിവ്യത്വമൊക്കെ എന്നോ പോയ്മറഞ്ഞു. അതൊക്കെ ഇന്ന് പഴയകാല കഥകളിലും കവിതകളിലും സിനിമകളിലും ഒക്കെയെ കാണാനുള്ളൂ.
അമ്മയും കാമുകനും കൂടി കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന നിരവധി വാർത്തകൾ ആയി നമ്മുടെ നാട്ടിലും. എങ്ങനെ മനസ്സ് വരുന്നു എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. മനസ്സ് വരുന്നതുകൊണ്ട് മാത്രമാണല്ലോ ഇതൊക്കെ ചെയ്യാൻ സാധിക്കുന്നത്.
കൊച്ചു കുട്ടികളെ കാണുമ്പോൾ ഇപ്പോഴും നിൽക്കുന്ന വർക്ക് പ്ലേസിൽ പോലും മുന്നിൽ ഇരിക്കുന്ന കസ്റ്റമറുടെ സ്റ്റാൻഡേർഡ് പോലും നോക്കാതെ അവരുടെ മുന്നിൽ കുഞ്ഞു കളിക്കുന്ന ഞാനൊക്കെ ഈ വാർത്തകൾ കാണുമ്പോൾ വല്ലാണ്ട് ഇല്ലാണ്ടാവുന്നുണ്ട്.
വാത്സല്യത്തോടെയല്ലാതെ അവരെ ഒന്ന് നോക്കാൻ കൂടി സാധിക്കാറില്ല.
ക്രൂര മൃഗങ്ങൾ പോലും സ്വയരക്ഷർഥമോ ആഹാരത്തിന് വേണ്ടിയോ അല്ലാതെ മറ്റൊരു ജീവിയെ ഉപദ്രവിക്കാറില്ല, പക്ഷേ നമ്മൾ മനുഷ്യർ എന്ന് സ്വയം ഊറ്റം കൊള്ളുന്ന ജീവിവർഗ്ഗം അങ്ങനെയല്ല. അവൻ സ്വന്തം കാര്യസാധ്യങ്ങൾക്ക് വേണ്ടി എന്ത് ക്രൂരതയും ഏത് ജീവികളോടും കാണിക്കും. അതിന് മനുഷ്യൻ എന്നോ മൃഗം എന്നോ ഉള്ള വ്യത്യാസമില്ല.
തെളിവെടുപ്പിന് വന്നപ്പോൾ കഥാനായകനെ നാട്ടുകാർ കയ്യേറ്റം ചെയ്തു എന്ന് വാർത്ത കണ്ടു, സന്തോഷം മാത്രം. കാലും കൈയും തല്ലിയൊടിച്ച് ശിഷ്ടകാലം ഇഴഞ്ഞു നീങ്ങി ജീവിക്കാൻ പാകത്തിന് വെറുതെ വിടണം ഇവനെയൊക്കെ.
പറഞ്ഞു പോയാൽ വല്ലാണ്ട് കൂടിപ്പോകും. അത്രക്ക് അമർഷവും വിഷമവും ഉണ്ട്. അതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല. ആ കൈകൾ ഒടിഞ്ഞു കെട്ടിവച്ച കുഞ്ഞിൻ്റെ മുഖം കണ്ണിന് മുന്നിൽ നിന്ന് മായുന്നില്ല.
Child Abuse, Child Murder, Latest News

