ആരായിരുന്നു അവളെനിക്ക് ?
8:17 PMപ്രണയാതുരമായ മനസുമായി എന്‍റെ മുന്നിലേക്കവള്‍ നടന്നുവന്നു. അവളുടെ വരവു കണ്ടില്ലെന്ന മട്ടില്‍ അവള്‍കായി ഞാന്‍ കാത്തുനിന്നു. കാത്തുനില്‍പിന്‍റെ കാല്‍പനിക ഭാവങ്ങളെ മനസ്സില്‍ ഓര്‍ത്തപ്പോള്‍
സുഖമുള്ള ഒരനുഭൂതിയായി അവളെന്നില്‍ അലിഞ്ഞുചേര്‍ന്നു .
ആരായിരുന്നു അവളെനിക്ക് ?
അറിയില്ല എങ്കിലും ഞാനറിയാതെ എന്നിലെ എന്നെ സ്നേഹിച്ച അവളെ സ്നേഹിക്കാതിരികാന്‍ എനിക്കുമായില്ല .
കണ്ണീര്‍ക്കയത്തില്‍ ദിക്കറിയാതെ ഉഴലുമ്പോള്‍ എനിക്ക് കൂട്ടായി അവള്‍ എന്നുമൊപ്പമുണ്ടായിരുന്നു .
നീ എന്‍റെയെന്നു ആദ്യം പറഞ്ഞതാരായിരുന്നു ?
അറിയില്ല, അറിയുന്നതിത്ര മാത്രം, മനസിന്‍റെ ചഞ്ചലമായ താളപിഴകളിലെപ്പോഴോ
വീണുകിട്ടിയ ഒരു നിധിപോലെ അവളിന്നും എന്‍റെ കൂടെയുണ്ട് ..
ഒരിക്കലും പിരിയാതെ .....
അവള്‍ .....
അഭിപ്രായങ്ങളൊന്നുമില്ല: