വലിപ്പത്തിനൊപ്പം ജീവന് വില; കണ്ണില്‍ ചെറുതിന് പുല്ലുവില.
11:14 AM
തികച്ചും അവിചാരിതമായാണ് ഞാനാ കാഴ്ച കണ്ടത്.
28ാം മൈൽ ജംഗ്ഷനിൽ വൈദ്യുതി വിളക്കിന്റെ ഗ്ലാസ് കവറിങ്ങിനുള്ളിൽ ഒരു കുരുവി പറന്ന് നടക്കുന്നു.
ആദ്യം കരുതിയത് അത് പുറത്ത് പോകും എന്നാണ്. കുറേ നേരം നോക്കി നിന്നപ്പോൾ മനസിലായി പാവം അവിടെ പെട്ടുപോയതാണ് എന്ന്.
വൈദ്യതി പോസ്റ്റ് അല്ലേ എനിക്ക് ഒന്നും ചെയ്യാനും സാധിക്കില്ല. ഞാൻ കൂടെയുള്ള സുഹൃത്ത് ജിതിനെ വിളിച്ചു കാണിച്ചു ആളും നമ്മൾ എന്ത് ചെയ്യും എന്ന് ആലോചിച്ചു. ആദ്യം ഗ്ലാസ് എറിഞ്ഞുടച്ചാലോ എന്ന് ആലോചിച്ചു. പിന്നെ വീണ്ടും അത് പ്രശ്നമാകും എന്നുകരുതി വേണ്ട എന്നു വച്ചു.
പിന്നെ ഞങ്ങൾ തൊട്ടടുത്തുള്ള ഇലക്ട്രിസിറ്റി ഓഫീസിൽ ചെന്ന് കാര്യം അറിയിച്ചപ്പോൾ അവിടെയുള്ള ഒരു ഉദ്യോഗസ്ഥൻ ആദ്യം പറഞ്ഞത് ഒരു കുരുവിയല്ലേ ഞാൻ കണ്ടതാണ് അത് ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ്.
മറ്റൊരു ഉദ്യോഗസ്ഥൻ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം കാര്യം അറിയുന്നത് ഞങ്ങൾ ചെന്ന് പറയുമ്പോഴാണ്.
ഇപ്പോൾ എന്തു ചെയ്യാം അതിനെ പുറത്തെടുക്കാൻ സാധിക്കുമെങ്കിൽ കണക്ഷനുകൾ ഞാൻ കട്ട് ചെയ്തുതരാം എന്ന് അദ്ദേഹം പറഞ്ഞു.
പക്ഷേ ഞങ്ങളുടെ കയ്യിൽ പോസ്റ്റിൽ കയറാനുള്ള ഏണിയോ ഒന്നുംതന്നെ ഇല്ല. പോസ്റ്റിൽ കയറാനും അറിയില്ല. അദ്ദേഹം വീണ്ടും ആദ്യത്തെ ഉദ്യോഗസ്ഥനോട് എന്ത് ചെയ്യാം എന്ന് ചോദിച്ചപ്പോൾ അതിനും മറുപടി ഇവിടെ ഏണിയൊന്നും ഇല്ലല്ലോ ഒന്നും ചെയ്യാൻ പറ്റില്ല എന്നുമാത്രം.
ഞങ്ങൾ അവിടെതന്നെ നിന്നു.
സമയം സന്ധ്യയായി ഏതാനും നിമിഷങ്ങൾക്കകം വൈദ്യുതി വിളക്കുകൾ തെളിയിക്കും പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമിൽ നിമിഷം കൊണ്ട് ആ കിളി കരിഞ്ഞു ചാരമാകും..
രണ്ടാമത്തെ ഉദ്യോഗസ്ഥൻ കല്ലംബലം ഇലക്ട്രിസിറ്റി ഓഫീസിൽ വിളിച്ചു അവിടെനിന്നു ഒരു വണ്ടി ഏണിയുമായി വരാൻ സാധിക്കുമോ ഇതാണ് ആവശ്യം എന്നറിയിച്ചു. അവർ വരാമെന്ന് പറയുകയും അദ്ദേഹം അക്കാര്യം ഞങ്ങളെ അറിയിക്കുകയും ചെയ്തു.
അതിൻപ്രകാരം നമ്മൾ തിരികെ അവിടെ എത്തി അവിടെയുള്ള ആളുകളോട് ഇതേപ്പറ്റി പറഞ്ഞപ്പോൾ അറിയാൻ കഴിഞ്ഞത് ഉച്ചക്ക് 3 മണിമുതൽ അത് ഈ ഗ്ലാസ്സിനകത്ത് കിടക്കുകയാണ്. അക്കാര്യം ഞങ്ങൾ ആദ്യം കണ്ടു എന്ന് പറഞ്ഞ ഉദ്യോഗസ്ഥനോട് അവർ പറഞ്ഞിരുന്നു എന്നാണ്.
അതിനെ പുറത്തെടുക്കാതെ വിളക്കുകൾ തെളിയുകയാണെങ്കിൽ എറിഞ്ഞു പൊട്ടിക്കും എന്ന് കരുതിതന്നെ ഞങ്ങൾ അവിടെ നിന്നു.
പക്ഷെ പറഞ്ഞപോലെ തന്നെ ഞങ്ങൾ അവിടെ എത്തി രണ്ടുമൂന്ന് മിനിറ്റിനുള്ളിൽ കല്ലംബലത്ത് നിന്നും അവർ ഏണിയുമായി എത്തുകയും അതിനെ തുറന്ന് വിടുകയും ചെയ്തു.
തക്കസമയത്ത് വേണ്ട സഹായം ചെയ്ത 28ാം മൈൽ KSEB ഉദ്യോഗസ്ഥനും, കല്ലംബലം KSEB യിലെ ഉദ്യോഗസ്ഥർക്കും നന്ദി...
ഞാൻ ഇത്രയും പറഞ്ഞത് ഒരു ജീവന് ജീവിയുടെ വലിപ്പം നോക്കി മാത്രം വിലനല്കുന്നവർ നമ്മുടെ ചുറ്റിനും ഉണ്ടെന്ന് എല്ലാവരും അറിയട്ടെ എന്നുകരുതി മാത്രമാണ്.
ജീവന്‍ | മനസാക്ഷി | സഹജീവി സ്നേഹം
അഭിപ്രായങ്ങളൊന്നുമില്ല: