ഊമ്പൽസ്യ ഗുണേസ്യൻ കുട്ടപ്പന്‍റെ വാട്‌സ്ആപ്പ് ഡയറി...

7:09 PM



ദിവസം 2015 നവംബർ 1.

പതിവുപോലെ കിളിപിടുത്തത്തിന്‍റെ നൂതന വശങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്ന കുട്ടപ്പന്‍റെ മൊബൈലിൽ പെട്ടന്ന് അതാ ഒരു ഗ്രൂപ്പ് പ്രത്യക്ഷപ്പെടുന്നു. കുട്ടപ്പൻ ഗ്രൂപ്പിലേക്ക് ആഡ് ചെയ്യപ്പെടുന്നു, പിന്നെ കുട്ടപ്പൻ കാണുന്നത് ചെണ്ട, മദ്ദളം, തകില, തായമ്പക, ഒപ്പന, കളരിപ്പയറ്റ് വെടിക്കെട്ട്, എന്നിവയുടെ അകമ്പടിയോടെ അതുവഴി ഇതുവഴി പോയ എല്ലാവരെയും ഓടിച്ചിട്ട് പിടിച്ച് ഗ്രൂപ്പിൽ കൊണ്ടിടുന്ന മനോഹര കാഴ്ചയാണ്.

അഡ്മിൻ അഡഡ് ലവൻ, അഡ്മിൻ അഡഡ് ലവൾ...

സംഗതി എന്താന്ന് നോക്കാൻ കുട്ടപ്പൻ ഗ്രൂപ്പിൽ കയറിയപ്പോൾ പണ്ട് കൂടെ ജോലി ചെയ്ത കമ്പനിയിലെ എല്ലാരും ഉണ്ട്. കുട്ടപ്പൻ ചിന്തിച്ചു

"ഇതിപ്പോ കൊള്ളാല്ലോ എല്ലാരേം ഒരുമിച്ച് കിട്ടുക, പഴയ ഓർമകൾ ഒക്കെ അയവിറക്കാൻ നല്ലതാണ്"

കുട്ടപ്പൻ മനസിൽ പറഞ്ഞു

"അഡ്മിൻ സാറിന് സ്തുതിയായിരിക്കട്ടെ...."

ഗ്രൂപ്പിൽ പുതിയതായി വന്ന ലവനും, ലവളും മറ്റവനും ഒക്കെകൂടി പുതിയ കമ്പനിയുടെ കഥകൾ പറയുന്നു, സുഖവിവരങ്ങൾ പറയുന്നു, പുതിയ ഫോട്ടോകൾ ഷെയർ ചെയ്യുന്നു, പഴയ ഓർമകൾ അയവിറക്കുന്നു.

ആകെ കലപില ബഹളം.

ഒരാഴ്ചക്ക് ശേഷം..

സീമ: നീ ഇതെവിടെയാടാ മനോഹരാ.. നിന്നെ കണ്ടിട്ട് കുറെ കാലമായല്ലോ, എവിടെയായിരുന്നു ഇത്രയും കാലം എന്തൊക്കെയുണ്ട്..

മനോ: ടൈപിങ്....

ബിജു: സീമേ നീ ഇപ്പൊ എന്താണ് പരിപാടി.

സീമ ടൈപിങ്...

മനോ : ഞാൻ ഇങ്ങനെ ഒക്കെ അങ്ങു ജീവിച്ച് പോകുന്നു. ബിജൂ എന്തുണ്ട്..

അഡ്മിൻ ആഡഡ് 638282829

6262: ആരാ ഈ പുതിയ ആൾ..

മനോ : ഈ ചോദ്യം ചോദിച്ച ആൾ ആരാ...

കുട്ടപ്പന്‍: എല്ലാരും ഉണ്ടല്ലോ.

അഡ്മിൻ ആഡഡ് സൂസി.

അഡ്മിൻ ആഡഡ് സുമേഷ്.

സുമേഷ് ടൈപിങ്....

സുമേഷ്: സൂസി സുഖാണോ?

സൂസി ടൈപിങ്....

627288 ടൈപിങ്...

008929 ടൈപിങ്...

ഒരുമാസം കഴിഞ്ഞ്...

മനോ : ആരും ഇല്ലേ ഇവിടെ?

62672: ടൈപിങ്...

62672: ഹായ് മച്ചാനെ

കുട്ടപ്പന്‍: ഹീ... ഹൂ..

സീമ: ഹായ്...

മനോ : ഹാ വന്നല്ലോ വനമാല. എടീ നിനക്ക് എഡ്ജ്ഡ്ജ്ജ്ഡ്സ്‌ക്ക്‌സ് ല്ലേ...

സീമ ലെഫ്റ്റ്

ബിജു: നീ എന്തിനാടാ അവളോട് അങ്ങനെ പറയാൻ പോയത്...

മനോ: അതിന് ഞാൻ എന്ത് പറഞ്ഞു?

അഡ്മിൻ അഡഡ് സീമ

സീമ ടൈപിങ്....

മനോ: അവൾക്ക് നിൽക്കാൻ താത്പര്യമില്ലാത്തതിന് ഞാനെന്ത് ചെയ്യാൻ...

സീമ ലെഫ്റ്റ്

628828 ലെഫ്റ്

006157 ലെഫ്റ്

മനോ ടൈപിങ്....

മൂന്നുനാലു മാസങ്ങൾക്ക് ശേഷം...

മനോജ്: ഫോർവേഡ് മേസേജ്...

.....
......

ഒരു വർഷത്തിന് ശേഷം...

52728: ഫോർവേഡ് മെസ്സേജ്.

മനോജ്: ഫോർവേഡ് മെസ്സേജ്.
.....
......

കുട്ടപ്പന്‍ ടൈപിങ്....

തീയതി 2018 മെയ് 12

കൊട്ടും കുരവയും പഞ്ചാരിമേളവും ഒക്കെയായി തുടങ്ങിയ ഗ്രൂപ്പിൽ കുറെ കാലമായി ആളനക്കം ഒന്നും ഇല്ലാത്തതിനാൽ കുട്ടപ്പൻ ഒന്ന് കയറി നോക്കുന്നു.

ഗ്രൂപ്പിനുള്ളിൽ കയറിയ കുട്ടപ്പൻ പ്ലിങ്ങണോ ഞെട്ടണോ എന്ന് ആലോചിക്കുന്നു. ഒടുവിൽ ഞെട്ടിയതായി സ്വയം സ്ഥിരീകരിക്കുന്നു. ആ നഗ്നസത്യം കുട്ടപ്പൻ തിരിച്ചറിയുന്നു. ഉണ്ടാക്കിയവന് പോലും വേണ്ടാത്ത കൊച്ചിനെ കുട്ടപ്പന്‍റെ തലയിൽ കെട്ടിവച്ച് അഡ്മിൻ സ്‌കൂട്ടായി. ഊമ്പൽസ്യ ഗുണേസ്യൻ ആയി, ആകെ ഗ്രൂപ്പിൽ അഡ്മിൻ ആയും, മെമ്പർ ആയും ഉള്ളത് കുട്ടപ്പൻ മാത്രം...

ഗ്രൂപ്പണപാഠം: ഗ്രൂപ്പ് ആര് ഉണ്ടാക്കിയാലും ശരി അവസാനം ശശി ആവാൻ ഇതുപോലെ കുട്ടപ്പന്മാരുടെ ജീവിതം പിന്നെയും ബാക്കി.

വാട്സാപ്പ് ഗ്രൂപ്പ് | ഗ്രൂപ്പ് ചാറ്റ് | ചാറ്റിംഗ്


You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook