ന്യൂ ഇയറിന് അടിച്ചു പൂസായി നടക്കുന്ന മദ്യപന്മാർ സൂക്ഷിക്കുക; കേരള പൊലീസുമുണ്ട് നിങ്ങൾക്കൊപ്പം
11:25 PMമലയാളികളുടെ പുതുവത്സര ആഘോഷങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ കള്ളുകുടിയും കൂട്ടത്തല്ലും. ഇത്തവണയും മേൽപ്പറഞ്ഞ കലാപരിപാടി പൂർവാധികം ശക്തമായി കൊണ്ടാടുമെന്ന് കേരള പോലീസിലെ എമാന്മാർക്കും നല്ലപോലെ അറിയാമത്രേ...
ന്യൂ ഇയറിന് അടിച്ചു പൂസായി നടക്കുന്ന മദ്യപന്മാർ സൂക്ഷിക്കുക; കേരള പൊലീസുമുണ്ട് നിങ്ങൾക്കൊപ്പം
നുമ്മ മലയാളികളുടെ തറവാട് എന്നറിയപ്പെടുന്ന ബാറുക്കളൊക്കെ തുറന്നപ്പോ അവരെ സഹായിക്കാൻ സധൈര്യം മുന്നോട്ട് വന നന്മനിറഞ്ഞ ഒരു വലിയ സമൂഹം തന്നെ ഇവിടെയുണ്ട്. അവരൊക്കെ ഇപ്പോ മദ്യസേവിതരായാണ് വാഹനങ്ങളിൽ യാത്ര എന്നതും ശ്രദ്ധേയമാണ്.
കോവിഡ് ഭീതി മൂലം ഇത്തരം കള്ളുകുടിയിൽ പി.എച്ച്.ഡി എടുത്ത നമ്മുടെ തനത് കലാകാരന്മാരെക്കൊണ്ട് ഊതിക്കാനും പൊലീസിന് മരിമിതികളുണ്ട്. എങ്ങാനും ഒരുത്തൻ ഊതി അടുത്തവന് കൊറോണ പിടിച്ചാൽ അതും പൊലീസിന് കോടാലിയാവും.
സുഗു അണ്ണാ.. ഞാൻ പോയി ഒരു ചായ കുടിച്ചേച്ചും വരാം...
എന്നാപ്പിന്നെ കാണുന്നവരെ ഒറ്റനോട്ടത്തിൽ മദ്യസേവകൻ ആണോ അല്ലയോ എന്ന് നോക്കി ആണെന്ന് തോന്നിയാൽ ഫൈനടിക്കാനാണ് പോലീസ് എമാന്മാരുടെ നീക്കം. ഒരുതരത്തിൽ ലക്ഷണം നോക്കി സമന്വയിപ്പിക്കുക തന്നെ. . ഏതാണ്ട് കക്ഷത്തിൽ ഇരിക്കുന്നത് പോകാണ്ട് ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കേണ്ട അവസ്ഥയാണേ... അതുകൊണ്ട് അവരെയും കുറ്റം പറയാനൊക്കില്ല.
അപ്പോ പറഞ്ഞുവന്നത് ഇത്രേ ഉള്ളൂ...
നോക്കീം കണ്ടും അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്ന് രണ്ട് സ്മോൾ അടിച്ചാൽ ഫൈൻ അടിക്കുന്ന കാശ് കയ്യിൽ മെച്ചം പിടിക്കാം. അല്ലെങ്കി ആ തുകകൂടി ഗവർമെന്റ് ഫണ്ടിലേക്ക് വകമാറ്റം.
നുമ്മ അറിഞ്ഞ കാര്യം പറഞ്ഞുന്നു മാത്രം. അപ്പൊ എന്താ വേണ്ടതെന്ന് നിങ്ങള് തന്നെ തീരുമാനിക്ക്.
അഭിപ്രായങ്ങളൊന്നുമില്ല: