നിറം മങ്ങിയ സ്വപ്നങ്ങളിൽ നിന്നും ചിലര്‍..!!!

10:49 AM



നിറം മങ്ങിയ സ്വപ്നങ്ങളില്‍ നിന്നും
ചിലര്‍ മടങ്ങിയെത്തുന്നു.
വിചിത്രമായ ചില മുഖങ്ങള്‍,
ഒരുപക്ഷേ അടുത്ത ബന്ധുക്കളാവും...

കൂട്ടത്തില്‍ ചിലരെ
എന്നോ ഒരിക്കല്‍ കണ്ടിരുന്നിരിക്കാം.
ഓര്‍മകളെ ചികഞ്ഞു നോക്കിയതില്‍
ആരെയും കണ്ടില്ല.

ബന്ധം ആണത്രേ...
എന്‍റെ സിരകളില്‍ നുരയുന്ന രക്തം
എങ്ങനെ മറ്റൊരാളുടേതാവും?

ഞാന്‍...

ഞാനറിയാതെ അതെങ്ങനെ...!!!

ചിലപ്പോള്‍ അങ്ങനെയാവാം ബന്ധങ്ങള്‍...

ബന്ധങ്ങള്‍ | സ്വപ്‌നങ്ങള്‍ | ജീവിതം



You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook

Most Popular