അന്നും ഇന്നും എന്നും മുലകൾ മനോഹരം....
8:45 PMമുലയിലെ പിടുത്തം തൽകാലം വിടാൻ ഉദ്ദേശമില്ലാത്തതിനാൽ ആ പിടി അവിടെ നിർത്തിക്കൊണ്ട് നമുക്ക് കുറേകാലം പിറകിലേക്ക് സഞ്ചരിക്കാം.
നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം ഹിന്തുമത വിശ്വാസപ്രകാരം ഈ കാണുന്ന ഭദ്രകാളി തുറന്നിട്ട മുലകളിൽ അല്ലാതെ ബ്രാ ഇട്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ല. ആർക്കും അവരെ ഒന്നും പറയാനില്ല.
ഇന്റർനെറ്റിൽ ഭദ്രകാളി എന്ന് വെറുതെ സേർച്ച് ചെയ്താൽ കിട്ടും മാറിൽ മുഴച്ചുനിൽക്കുന്ന രണ്ട് വലിയ മുലകളുമായി ഭദ്രകാളിയെ. കാണുന്നത് മുലയാണ് എന്നതിൽ തർക്കമില്ല. എന്നാൽ ആർക്കും കുരുക്കൾ ഇല്ല പൊട്ടിക്കാൻ.
ഇനി കുറേകാലം മുന്നോട്ട് വരാം. ഇവിടെ കാണുന്ന രണ്ട് ചിത്രങ്ങളിൽ ഒന്ന് കുഞ്ഞിന് മുല കൊടുക്കുന്ന യശോദ, രാജാ രവിവർമ്മ വരച്ച ചിത്രം. രണ്ടാമത്തേത് കുഞ്ഞിന് മുല കൊടുക്കുന്ന സ്ത്രീ തന്നെ, വരച്ചത് വിശ്വവിഖ്യാത ചിത്രകാരൻ ഡാവിഞ്ചി. ഈ ചിത്രങ്ങൾ ഒന്നും ഇന്നോ ഇന്നലെയോ പൊട്ടിമുളച്ചതല്ല എന്ന് ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രം ഇത്രയും പറഞ്ഞു എന്നേയുള്ളൂ.
ഇനി നമുക്ക് പിടി നിൽക്കുന്ന ഇപ്പോഴത്തെ മുലയിലേക്ക് തിരികെ വരാം. ഇപ്പോൾ നമ്മൾ കാണുന്നത് മോഡലും എഴുത്തുകാരിയും ഒക്കെ ആയ ജിലു ജോസഫിൻ്റെ മുലകളാണ്.
മുകളിൽ പറഞ്ഞ മൂന്ന് പേരുടെയുംകൂടി ആറ് മുലകൾ ഓൺലൈൻ ആയും അല്ലാതെയും വിവിധ തരത്തിൽ വാണിജ്യവ്യാപരം നടത്താൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. ഇന്നും നിർബാധം തുടരുന്നുമുണ്ട്. അതിലൊന്നും ഇല്ലാത്ത എന്താണ് ഇന്ന് ഗൃഹലക്ഷ്മിയിൽ വന്ന കവർ ചിത്രം ഉൾക്കൊള്ളുന്നത്?
ഒരെണ്ണം വിശ്വാസികളുടെ പുണ്യ മുലകളും, മറ്റു രണ്ടെണ്ണം ചരിത്രത്തിൻ്റെ ഭാഗവുമാണെങ്കിലും എത്രയോ കൊല്ലങ്ങളുടെ പഴക്കം ഉണ്ട്. അവയൊക്കെ ഇന്നും പബ്ലിക് ആയി പലയിടങ്ങളിലും പ്രദശിപ്പിച്ചിട്ടുമുണ്ട്. അതിലൊന്നും ഇല്ലാത്ത കുരുപൊട്ടിക്കലുകൾ ഈ ചിത്രത്തിൻ്റെ പേരിൽ കാണുമ്പോൾ ചിരിക്കാതെ തരമില്ല.
ജനിച്ചുവീണ ആദ്യ ദിവസം തന്നെ മിക്കവാറും ഉള്ള എല്ലാ മനുഷ്യജീവികളും ആദ്യം കൈ വെക്കുന്നത് അമ്മയുടെ മുലകളിൽ ആണ്. ആദ്യം നുണയുന്നത് അവളുടെ മുലഞെട്ടുകൾ ആണ്. ആദ്യമായി കാണുന്നതും ആ മുലകൾ ആണ്....
അതിനാൽത്തന്നെയാണ് അന്നത്തെ കാലത്തും ഇന്നത്തെ കാലത്തും മുലനൽകുന്ന അമ്മയുടെ ചിത്രം വാണിജ്യപരമായാലും അല്ലാതെ ആയാലും മനോഹരമാവുന്നതും. ചിലർ വാദിക്കുന്നപോലെ പ്രസവിക്കാത്ത സ്ത്രീ കുഞ്ഞിന് മുലനൽകുന്ന ഫോട്ടോ പിടിച്ചതാണ് തെറ്റെങ്കിൽ, എത്ര അമ്മമാർ തയാറാകും ഗൃഹലക്ഷ്മി ആവശ്യപ്പെടുന്നപോലെ ഈ രീതിയിൽ ഒരു കവർ ഫോട്ടോ പിടിക്കാൻ? ആരും ഉണ്ടാകില്ല എന്നാണ് ഉത്തരമെങ്കിൽ അവർക്കുള്ള മറുപടിയാണ് ജിലു ജോസഫ്.
അഭിപ്രായങ്ങളൊന്നുമില്ല: