ഓഖി; ഇനിയെങ്കിലും ഇഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ....

2:12 PM



ഓഖി ചുഴലിക്കാറ്റും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമൊക്കെ പതിയെ പിന്‍വാങ്ങിതുടങ്ങി. ഇനി പുതിയ ഒരു ദുരന്തം വരുന്നതുവരെ അനുബന്ധ ചര്‍ച്ചകളോ ഒന്നും ഉണ്ടാകാന്‍ പോകുന്നുമില്ല. അതിനാല്‍ കുറച്ച് കാര്യങ്ങള്‍ പറയണം എന്ന് തോന്നി.

കഴിഞ്ഞ ദിവസം ഒരു ഗ്രൂപ്പില്‍ കണ്ട ഒരു പോസ്റ്റ്‌ തന്നെയാണ് ഈ കാര്യത്തിലേക്ക് എന്‍റെയും ശ്രദ്ധ പതിയാന്‍ കാരണം.

പോസ്റ്റില്‍ അദ്ദേഹം ചോദിച്ചിരുന്ന വളരെ പ്രശസ്തമായ ഒരു ചോദ്യമുണ്ട്.

ലൈഫ് ജാക്കറ്റുകള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇത്രയും കണ്ട് ഉയരുമായിരുന്നോ???

ചോദ്യത്തില്‍ വളരെയധികം കാര്യമുണ്ടെന്നു എനിക്കും തോന്നി. സുരക്ഷകളെയും വീഴ്ച്ചകളെയും ഒക്കെ വളരെ ആഴത്തില്‍ പഠിക്കുന്ന നമ്മുടെ ബന്ധപ്പെട്ട അധികാരികളോ സന്നദ്ധ സംഖടനകളോ ആരുംതന്നെ ഇങ്ങനെ ഒന്ന് ചിന്തിചിട്ടുണ്ടാവില്ലേ?

റോഡില്‍ ഇറങ്ങിയാല്‍ ജീവന്‍ രക്ഷിക്കാന്‍ സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും നിര്‍ബന്ധമാക്കാനും ബോധവല്‍ക്കരണം നടത്താനും ശ്രമിക്കുന്നപോലെ ഒരു ഉദ്യമം കടലില്‍ പോകുന്നവര്‍ക്കിടയിലും ഉണ്ടാവേണ്ടതല്ലേ?

ലൈഫ് ജാക്കറ്റുകളും അവയുടെ ഉപയോഗവും അതുകൊണ്ടുള്ള ഗുണഭലങ്ങളും ഒക്കെ നമ്മില്‍ പലര്‍ക്കും വളരെ വ്യക്തമായി അറിയാം. എന്നാല്‍ കടലില്‍ പോയി ഉപജീവനം നടത്തുന്നവര്‍ക്കോ?

മറ്റുള്ള ജനങ്ങള്‍ കടലിന്‍റെ ഭംഗിയെക്കുറിച്ച് വര്‍ണ്ണിക്കുമ്പോള്‍ മറ്റൊരു വിഭാഗത്തിന് അത് ഉപജീവനവും ജീവിതത്തിന്‍റെ ഭാഗവുമാണ്. ഒരു പക്ഷേ നമ്മള്‍ക്ക് വീടിന്‍റെ മുറ്റം പോലെ. അവരില്‍ പലരും കുഞ്ഞുനാള്‍ മുതല്‍ കളിച്ചും നീന്തിയും രസിച്ചും വളര്‍ന്ന കടലിലേക്ക്‌ ഒരു ജാക്കറ്റിന്‍റെ സഹായത്തോടെ പോകുന്നതിനെക്കുറിച്ച് അവര്‍ ഒരിക്കലും ചിന്തിക്കുകകൂടി ഉണ്ടാവില്ല. അതിനാല്‍ത്തന്നെ വളരെ വ്യാപകമായ ഒരു ബോധവല്‍ക്കരണം മത്സ്യബന്ധന തൊഴിലാളികള്‍ക്കിടയില്‍ ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു...

മരണപ്പെട്ടവരില്‍ പലരും അപകടത്തിലെ പരിക്കുകളും വിശപ്പും ദാഹവും കാരണം ക്ഷീണിതരവുകയും വെള്ളത്തിലേക്ക്‌ മറിയുകയുമാവും സ്വാഭാവികമായും സംഭവിച്ചിട്ടുണ്ടാവുക. ഇത്തരം ഒരു സുരക്ഷാകവചം ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് കണ്ണെത്താദൂരത്തോളം ഉള്ള കടല്‍ വെള്ളത്തില്‍ കുറെക്കൂടി ആയാസരഹിതമായി നില്‍ക്കാന്‍ സാധിക്കുമായിരുന്നു എന്ന് തോന്നുന്നു....

ഇനിയെങ്കിലും ഇഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ....

ഓഖി | ബോധവല്‍ക്കരണം | ദുരന്തം

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook