മനസിനെ സ്വാധീനിച്ച കവിത പി എന്‍ ആര്‍ കുറുപ്പിന്‍റെ പുലയാടി മക്കള്‍
8:45 PM
കവിതകളോട് ഒരു പ്രത്യേക താല്പര്യം എന്നോ തോന്നിത്തുടങ്ങിയതുമുതല്‍ കിട്ടുന്ന എല്ലാ കവിതളും പരമാവധി കേള്‍ക്കാന്‍ ശ്രമിക്കാറുണ്ട്. എത്രയൊക്കെ കവിതകള്‍ കേട്ടിട്ടുണ്ടെങ്കിലും ഇത്രയേറെ മനസിനെ സ്വാധീനിച്ച മറ്റൊരു കവിത വേറെ ഇല്ല.
പറക്കോട്ട് നാരായണക്കുറുപ്പ് എന്ന പി എന്‍ ആര്‍ കുറുപ്പ് രചിച്ച് ആലപിച്ച "പുലയാടി മക്കള്‍"
പ്രശസ്ത സാഹിത്യകാരനും ജനയുഗം പത്രാധിപ സമിതിയംഗവുമായിരുന്ന പറക്കോട് എന്‍ ആര്‍ കുറുപ്പ് 1932 സെപ്തംബര്‍ 18ന് പനീങ്കിരേത്ത് വീട്ടില്‍ എന്‍ നാരായണകുറുപ്പിന്റെയും കെ ലക്ഷ്മിയമ്മയുടെയും മകനായാണ് ജനനം. ഇംഗ്ലീഷ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടി. 1970 മുതല്‍ പത്ത് വര്‍ഷക്കാലം ജനയുഗം പത്രാധിപ സമിതിയംഗമായിരുന്നു. 1968ല്‍ മലയാളം വാരികയുടെ പത്രാധിപരായും 1970ല്‍ മുതല്‍ 83 വരെ സര്‍വ്വ വിജ്ഞാനകോശത്തിലും 83 മുതല്‍ 86 വരെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അസ്സി എഡിറ്ററായും പ്രവര്‍ത്തിച്ചു. 1974 കാലത്ത് കേരള സര്‍വ്വകലാശാല സെനറ്റ് അംഗമായിരുന്നു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് കേരളയുടെ ചീഫ് എഡിറ്റര്‍ എന്നി നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെപിഎസിയുടെ രജതജൂബിലിയോടനുബന്ധിച്ച് രൂപീകരിച്ച യുവകലാസാഹിതിയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. സംസ്ഥാനത്തുടനീളം സഞ്ചരിച്ച് യുവകലാകാരന്മാരെയും സാഹിത്യ പ്രതിഭകളെയും സംഘടനയില്‍ അംഗമാക്കാന്‍ യത്‌നിച്ചു. തിരുവനന്തപുരത്ത് നടന്ന ആദ്യ ലോക മലയാളം സമ്മേളനത്തിന്റെ മുന്നോടിയായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ ദീപശിഖ റാലിക്ക് നേതൃത്വം നല്‍കിയത് എന്‍ ആര്‍ കുറുപ്പായിരുന്നു. 1965ല്‍ ഹെല്‍സിങ്കില്‍ നടന്ന ലോക സമാധാന സമ്മേളനത്തിലെ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തു.
പുലയാടി മക്കള്‍..
പുലയാടി മക്കള്ക്ക് പുലയാണ്
പോലും പുലയന്റെ മകനോട് പുലയാണ്
പോലും പുലയാടിമക്കളെ പറയുമോ നിങ്ങള്
പറയനും പുലയനും പുലയായതെങ്ങനെ പുതിയ
സാമ്രാജ്യം , പുതിയ സൌധങ്ങള് പുതിയ
മന്നില്തീര്ത്ത പുതിയ കൊട്ടാരംപുതിയ
നിയമങ്ങള് പുതിയ സുരതങ്ങള്
പുതുമയെ പുല്കി തലോടുന്ന
വാനം പുലരിയാവോളം പുളകങ്ങള്
തീര്ക്കുന്നപുലയ കിടാതിതന്
അരയിലെ ദുഃഖം പുലയാണ് പോലും പുലയാണ്
പോലും പുലയന്റെ മകളോട് പുലയാണ്
പോലും പുലയാടി മക്കള്ക്ക് പുലയാണ്
പോലും പതി ഉറങ്ങുമ്പോള്
പറയനെ തേടും പതിവായി വന്നാല്
പിണമായി മാറും പറയന്റെ മാറില്
പിണയുന്ന നേരം പറ
കൊട്ടിയല്ലേ കാമം തുടിപ്പു പുലയാണ്
പോലും പുലയാണ് പോലും പറയാനെ കണ്ടാല്
പുലയാണ് പോലും പുതിയ കുപ്പിക്കുള്ളില ് പഴയ
വീഞ്ഞെന്നോപഴയിന
െന്നും പഴയതല്ലെന്നോ പലനാളിലെന്നെ കുടിപ്പിച്ച
വീഞ്ഞ് പുഴുവരിക്കുന്നോ രാ പഴനീര്
തന്നെകഴുവേറി മക്കള്ക്കും മിഴിനീര്
വേണം കഴുവേരുമെന് ചോര വീഞ്ഞായ്
വരേണം കഴിവില്ലവര്ക്കി ന്നു കദനങ്ങള്
മാറ്റാന് കുഴിവെട്ടി മൂടുന്നു
നിത്യസത്യങ്ങള്
കഴുവേറി മക്കളെ വരികിന്നു നിങ്ങള്
കഴുകനിവിടുണ്ടാന ്നരിഞ്ഞില്ല നിങ്ങള്
കടമിഴി കൊത്തി പറിക്കുന്ന കൊമ്പന്
കഴുകനിവിടുണ്ടാന ്നരിഞ്ഞില്ല നിങ്ങള്
പുലയാടി മക്കള്ക്ക് പുലയാണ്
പോലും പുലയന്റെ മകനോട് പുലയാണ്
പോലും പുലയാടിമക്കളെ പറയുമോ നിങ്ങള്
പറയനും പുലയനും പുലയായതെങ്ങനെ..
അഭിപ്രായങ്ങളൊന്നുമില്ല: