കേരളത്തിലെ വലിയ ഒരു ശതമാനം സ്ത്രീകളിൽ കണ്ടുവരുന്ന ഒരു പ്രത്യേക തരം രോഗമാണ് ഇത്.

8:37 PM



ഡോര്‍ തുറന്നിട്ട്‌ യാത്ര ചെയ്ത കണ്ടക്ടര്‍ ചെയ്തതും തെറ്റ് തന്നെയാണ്. ഒരു ദുഖസത്യം എന്തെന്നാല്‍ കേരളത്തിലെ ഒട്ടുമിക്ക ബസുകളിലും കാലാകാലങ്ങളായി ഇതുപോലെ തന്നെയാണ് യാത്രകള്‍ നടക്കുന്നത്. സമയബന്ധിതമായി എത്താനുള്ള ഓട്ടവും അതുപോലെ ചില മത്സരബുധികളുടെ മരനയോട്ടവും ഒക്കെ പല അപകടങ്ങളിലും കൊണ്ടെത്തിക്കാറുണ്ട്. ഇവിടെ പൂര്‍ണ്ണമായും ബസ്സ്‌ ജീവനക്കാരുടെ തലയില്‍ കുറ്റം ആരോപിക്കുന്നവര്‍ മനസിലാക്കേണ്ടുന്ന മറ്റൊരു കാര്യമുണ്ട്. അഥവാ ഡോര്‍ അടച്ചിരുന്നു എങ്കില്കൂടിയും ഈ പറഞ്ഞ സാഹചര്യത്തിലെ യാത്രയില്‍ സീറ്റ് കിട്ടാതെ നില്‍കുന്ന ആ സ്ത്രീ നിലത്ത് വീഴുക തന്നെ ചെയ്യും. അപ്രതീക്ഷിതമായ വീഴ്ചയില്‍ തല വന്ന് ഡോറിലോ നിലത്തോ അടിച്ചാലും അമ്മക്കോ കുഞ്ഞിനോ മരണം വരെ സംഭവിക്കാം.. അതൊക്കെ വീഴ്ചയുടെ ആഖാതം പോലെ ഇരിക്കും.

ശ്രദ്ധേയമായ മറ്റൊരു വിഷയം എന്തെന്നാല്‍, കേരളത്തിലെ വലിയ ഒരു ശതമാനം സ്ത്രീകളിൽ കണ്ടുവരുന്ന ഒരു പ്രത്യേക തരം രോഗമാണ് യാത്രാവേളകളിൽ ആസനത്തിന് അമിതഭാരം തോന്നുക എന്നത്.

ഇതിന്‍റെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് ഒരു പ്രായമുള്ള സ്ത്രീയോ പുരുഷനോ ബസ്സിലും മറ്റും കയറിയാൽ അവർക്ക് ഒരു സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുക, ഗർഭിണികൾ കുട്ടികളുമായി വരുന്ന അമ്മമാർ എന്നിവരെ കണ്ടാലും ഈ അസുഖം കൂടുന്നതായി കാണുന്നു. വീട്ടമ്മമാർ, കോളേജ് കുട്ടികൾ എന്നിങ്ങനെ പ്രായഭേദമെന്യേ ഈ അസുഖം കണ്ടുവരുന്നുണ്ട്. ഏകദേശം 20 വർഷത്തോളമായി ഞാൻ ബസ്സുകളിൽ സ്ഥിരമായി യാത്ര ചെയ്യുന്ന അനുഭവത്തിൽ വളരെ വ്യക്തമായി പറയാൻ സാധിക്കും സ്ത്രീകളെ അപേക്ഷിച്ച് ഈ അസുഖം പുരുഷന്മാരിൽ വളരെ കുറവാണ്.

ഒരു പ്രായമുള്ള സ്ത്രീയോ, കുട്ടികളെയും കൊണ്ട് വരുന്ന അമ്മാരെയോ കണ്ടാൽ നൂറിൽ തൊണ്ണൂറു ശതമാനം സ്ത്രീകളും കണ്ട ഭാവം നടിക്കാറില്ല. എന്നാൽ ഇതേ സ്ത്രീകൾക്ക് പൂരിഭാഗം പുരുഷന്മാരും ഒരു മടിയും കൂടാതെ സീറ്റ് ഒഴിഞ്ഞുനൽകാറുണ്ട്. ഇത് സാക്ഷരതയുടെ പ്രശ്നമാണോ മറ്റെന്തെങ്കിലും ആണോ എന്ന് എനിക്കറിയില്ല. പക്ഷേ അങ്ങനെ എന്തോ ഒരു പ്രശ്നം ഇവിടെ ഉണ്ട്. ഈ വാർത്തയുടെ കാരണവും വ്യത്യസ്തമല്ല. മുൻഭാഗത്തെ സീറ്റിൽ നിന്ന് ആരെങ്കിലും ഒരാൾ ആ സീറ്റ് ഒഴിഞ്ഞു കൊടുത്തെങ്കിൽ ഇങ്ങനെ ഒരു ദുരവസ്ഥ ആ കുടുംബത്തിന് ഉണ്ടാവില്ലായിരുന്നു.

ഇവിടെ ആരൊക്കെയാണ് തെറ്റുകാര്‍ എങ്കിലും ജീവന്‍ നഷ്ട്ടമായത് ഒരു നിര്‍ദോഷിയായ മാതാവിനാണ്.

മുകളില്‍ പറഞ്ഞതില്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതായി ഏതെങ്കിലും സ്ത്രീകള്‍ക്ക് തോന്നുന്നു എങ്കില്‍ (ഇപ്പോഴത്തെ ട്രെന്‍റ് അതാണല്ലോ) സന്തോഷം മാത്രമേ ഉള്ളു. പറഞ്ഞത് മനപൂര്‍വ്വം തന്നെയാണ്. അത്രമേല്‍ കണ്ടിട്ടുണ്ട് ബസുകളില്‍ സ്ത്രീകളുടെ ഈ വക പ്രകടനങ്ങള്‍.

സ്ത്രീകളോട്: നിങ്ങളിൽ പാപം ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ....!!

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook