തിരയൊലി 2018; ഒരു കടലിരമ്പം പോലെ വന്നുപോയ നീളമേറിയ കുറച്ചു നിമിഷങ്ങള്‍...
9:32 PMതിരയൊലി 2018
ഒരു കടലിരമ്പം പോലെ വന്നുപോയ നീളമേറിയ കുറച്ചു നിമിഷങ്ങള്‍...
സൗഹൃദത്തിന്‍റെ വേറിട്ട നിര്‍വച്ചനവുമായി വര്‍ണ്ണ ലിംഗഭേതങ്ങള്‍ക്ക് അതീതമായ ഒരു കൂട്ടായ്മ. അത് നല്‍കിയ ആവേശവും ആഹ്ലാദവും വളരെയേറെ...
നേരില്‍ പരിചയമില്ലാത്ത ഒരുകൂട്ടം ആളുകള്‍ക്കിടയില്‍ കട്ടക്ക് പോസ്റ്റ് ആവുമോ എന്ന സംശയത്തോടെയാണ് തിരയൊലി തീരുമാനിച്ച നീണ്ടകരയിലെ നീലാംബരി ബീച്ച് റിസോര്‍ട്ടില്‍ എത്തുന്നത്. വീട്ടിലെ പതിവ് ഉറക്കത്തില്‍ നിന്നും എന്തെങ്കിലും ഒരു വെത്യസ്തത എന്ന് മാത്രമേ അവിടെ എത്തുന്നതുവരെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. എത്തിക്കഴിഞ്ഞപ്പോള്‍ പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു അവിടെ കണ്ട തിരയുടെ അലകള്‍.
ജീവിതത്തില്‍ ആദ്യമായി ഡാന്‍സ് കളിക്കുന്ന എന്നോടൊപ്പം, മാങ്ങാ പറിച്ച് ചെളിയില്‍ കുത്ത് തുടങ്ങി മണ്ണ് കോരലും, ദോശ ചുടലും, തള്ളും, തേപ്പും ഉള്‍പടെ കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത നൃത്തച്ചുവടുകള്‍ വെക്കാന്‍ കൂട്ടുനിന്ന സുധീർ സുധി, Arjun P, നീലാംബരി അഞ്ജന, ഷാൻ സഹയാത്രികൻ, Doble, നീനു, (സുമ ചേച്ചി), Robin Mery Issac എന്നിവര്‍ നല്‍കിയത് പുതുമയുള്ളതും വെത്യസ്തവുമായ കുറേ നല്ല ഓര്‍മ്മകള്‍ കൂടി ആയിരുന്നു.
ഒരു രാത്രി ഇരുട്ടി വെളുത്തത് വളരെ വേഗത്തില്‍ ആയിരുന്നു. ഇത്രയേറെ സന്തോഷത്തോടെ ഒരു രാത്രി മുഴുവനും ഇതുവരെ കടന്നുപോയിട്ടില്ല. തിരയുടെ അലകളില്‍ ആടിയും ഉലഞ്ഞും 12 മണിക്കൂറുകള്‍ പോയത് അറിഞ്ഞതുമില്ല. നേരില്‍ അറിയുന്ന ഒരാള്‍ പോലും ഇല്ലാതെ ഒരു കൂട്ടത്തിലേക്ക് ഒറ്റപ്പെട്ടു ചെന്നുകയറിയ എനിക്ക് തിരികെ വരുമ്പോള്‍ കുറെ അധികം നല്ല ഓര്‍മകളും പുതിയ സുഹൃത്തുക്കളെയും കിട്ടി.
നിധി കുക്കു, ശ്രീജിത്ത് മുരളി എന്നിവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അത്രയേറെ ഉണ്ട് ഈ മീറ്റിന്‍റെ വിജയത്തിനുപിന്നില്‍ ഇവര്‍ക്ക് മാത്രം അവകാശപ്പെടാന്‍. മീറ്റില്‍ പങ്കെടുത്ത പ്രിയപ്പെട്ടവര്‍ക്ക് മാത്രം അറിയുന്ന കാര്യം ആയതിനാല്‍ അതിവിടെ പറയുന്നില്ല.
കൊല്ലം സ്പെഷ്യല്‍ ചുട്ട മീന്‍ ഒരു വേറിട്ട സംഭവം തന്നെ ആയിരുന്നു...!!!
സോഷ്യല്‍ മീഡിയ നല്‍കുന്ന സൗഹൃദക്കൂട്ടായ്മയില്‍ കഴിഞ്ഞ ദിവസം ഒരുമിച്ച് വാരിക്കൂട്ടിയത് വളരെയേറെ സുഹൃത്തുക്കളെയാണ്. പതിവുപോലെ ഈ വലിയ സന്തോഷത്തിനുംസുക്കര്‍ ബ്രോയ്ക്ക് പെരുത്ത് നന്ദി.
ചിത്രങ്ങള്‍ക്ക് കടപ്പാട്: Amalraj V Anchal, Rageesh Gopinath
സൗഹൃദം | സ്നേഹം | തിരയൊലി
അഭിപ്രായങ്ങളൊന്നുമില്ല: