പുറത്തേക്ക് പോകാൻ തുടങ്ങിയ ചേച്ചി തിരിഞ്ഞു നിന്ന് വീണ്ടും ഒരു ചോദ്യം; നിങ്ങളേതാ ജാതി...!!!

9:05 PM



നിങ്ങളേതാ ജാതി...!!!

പതിവുപോലെ തട്ടുകടയിലെ പൊടി പിടിച്ച കമ്പോസ്‌കൂട്ടർ മെഷീനിൽ പൊറോട്ട അടിച്ചു കൊണ്ടിരുന്ന കുട്ടപ്പന്റെ അടുത്തേക്ക്‌ വല്ലപ്പോഴും വരുന്ന കസ്റ്റമർ ആയ ആ യുവതി കടന്നുവരുന്നു.

വന്നപാടെ യുവതി, ഇന്റർനെറ്റിൽ നിന്ന് ഒന്നുരണ്ട് പൊറോട്ടകൾ പേപ്പറിൽ ആക്കി എടുക്കോ സേട്ടാ...
എത്ര ആവും?...

ഉവ്വല്ലോ,
എടുക്കാം. എത്ര എണ്ണം വേണം? ബ്ലാബ്ലാ പൊറോട്ട ആണെങ്കിൽ 5 ആവും.
ലേശം കളർ പുരട്ടി എടുക്കുകയാണെങ്കിൽ പത്ത് ഉറുപ്പിക ആവും.

ഇങ്ങള് കളറ് പൂശണ്ട ലേശം ചാറ് വശത്ത് ഒഴിച്ചിരുന്നാൽ മതി.

ഓ...
ബ്ലാബ്ലാ എങ്കിൽ അത്. എന്താ സംഭവം?

വീട്ടിൽ ഇരിക്കാതെ എവറസ്റ്റ് കയറി പോയ പത്ത് തലതെറിച്ച പെണ്ണുങ്ങളുടെ പടം, പിന്നെ അവരുടെ കുറെ വിവരങ്ങളും.

ങാ ചേച്ചി ഇരിക്ക്, ഞാനൊന്ന് മുങ്ങി തപ്പട്ടെ.

വലയിൽ കുരുങ്ങികിടന്ന് എവറസ്റ്റ് പോറോട്ടകൾ തപ്പുന്ന കുട്ടപ്പനോട് ചേച്ചിയുടെ വക ഒരന്വേഷണം.

ചേട്ടാ.. നിങ്ങളേതാ ജാതി...??

കേട്ടപാടെ കയിൽ കിട്ടിയതും കടിച്ചുപിടിച്ചതുമായ മൂന്നാല് പോറോട്ടകൾ കുട്ടപ്പന്റെ കയീന്ന് താഴെ പോയി. ഞെട്ടിത്തിരിഞ്ഞ കുട്ടപ്പൻ,

ങ്ങേ...??

നിങ്ങളേതാ ജാതി..?

കുട്ടപ്പൻ: അതെന്താ ചോദിക്കാൻ?

ആളെ കണ്ടിട്ട് മനസ്സിലാവുന്നില്ല. അതുകൊണ്ട് ചോദിച്ചതാ.

കുട്ടപ്പൻ: അങ്ങനെ പ്രത്യേകിച്ച് ജാതി ഒന്നുമില്ല കണ്ടാൽ തോന്നുന്നത് തന്നെ ജാതി.

എന്നാലും ഒരെണ്ണം ഉണ്ടാവുമല്ലോ അതെന്താണ്.

കുട്ടപ്പൻ: അതറിഞ്ഞിട്ട്‌ എന്തിനാ?

മുസ്ലീം ആണോ?
ഒന്ന് അറിഞ്ഞിരിക്കാൻ വേറൊന്നിനും അല്ല.

കുട്ടപ്പൻ: എന്നാൽ എനിക്ക് അങ്ങനൊന്നില്ല.

ഹിന്ദു ആണോ?
ഒന്ന് പറഞ്ഞാലെന്താ?

ചിരിച്ച മുഖത്തോടെ കുട്ടപ്പൻ,
പറഞ്ഞല്ലോ കണ്ടാൽ തോന്നുന്നത് തന്നെ എന്ന്.

എത്ര കുടഞ്ഞി‌ട്ടും കുട്ടപ്പനിൽ നിന്ന് ഒന്നും കിട്ടുന്നില്ലെന്ന് മനസ്സിലായ ചേച്ചി അപ്പുറത്ത് കമ്പോസ്കൂട്ടർ പൊളിച്ച് പണിയുന്ന പണിക്കാരനോട്.

നിങ്ങൾ അടുത്തടുത്താണോ താമസം?

പണിക്കാരൻ: ആണല്ലോ, എന്താ?

ഇയാളുടെ ജാതി ഏതാ??

പണിക്കാരൻ: അതറിഞ്ഞിട്ട് എന്തിനാ?

എന്നാലും പറ അറിയാല്ലോ.

പണിക്കാരൻ: അതവിടെ പറഞ്ഞല്ലോ ആളെ കാണുമ്പോൾ തോന്നുന്നത് തന്നെ.

ഇതെന്താ നിങ്ങള് ഇങ്ങനെ?
നിങ്ങൾ തൊട്ടടുത്താണോ താമസം?

പണിക്കാരൻ: ഏറെക്കുറെ അടുത്താണ്.

അടുത്തെന്ന് പറയുമ്പോൾ?

പണിക്കാരൻ: വളരെ അടുത്താണ്.

അയൽ വീടുകളിൽ ആണോ?

പണിക്കാരൻ: അയൽ അല്ല ഒരേ വീട്ടിൽ തന്നെ.

നിങ്ങള് സഹോദരങ്ങൾ ആണോ?

പണിക്കാരൻ: ഹാ... അതെ.

നിങ്ങളിൽ ആരാ മൂത്തയാൾ?

പണിക്കാരൻ: അത് ഞങ്ങളിൽ ആരെ കണ്ടിട്ട് തോന്നുന്നു?

ചേച്ചി പണിക്കാരനോട് ഇയാളല്ലേ മൂത്തത്.

ഇത്രയും ആയപ്പോൾ വലയിൽ കിടന്ന പൊറോട്ടകളും കടിച്ചു പെറുക്കി പേപ്പറിലാക്കി പുറത്തേക്ക് വലിഞ്ഞുകയറി വന്ന കുട്ടപ്പൻ,

അതെ അവൻ തന്നെ യാണ്‌ മൂത്തയാൾ. എന്താ?

അപ്പോൾ പണിക്കാരൻ അല്ല അതാണ് മൂത്തയാൾ.

കിളി പോയി അടുത്ത ചോദ്യം ഇടാൻ വന്ന ചേച്ചിയോട് കുട്ടപ്പൻ,

അതേ, പൊറോട്ടകൾ റഡിയാണ്. ഇതാ...

കണക്ക് തീർത്ത് ചൂട് പൊറോട്ടകൾ എണ്ണി വാങ്ങി പുറത്തേക്ക് പോകാൻ തുടങ്ങിയ ചേച്ചി തിരിഞ്ഞു നിന്ന് വീണ്ടും ഒരു ചോദ്യം.

നിങ്ങളേതാ ജാതി...!!!

ജാതി | ജാതിചിന്ത | ജീവിതം

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook