അതേയ് പ്രൊഫൈൽ ഒക്കെ കണ്ടിട്ട് തന്നെയാണോ റിക്കോഷ്ട്ട് വിട്ടത്...??

8:58 PM



പതിവുപോലെ ഒരു പണിയുമില്ലാതെ വീട്ടിൽ വായുംകീറി മേലോട്ട് നോക്കിയിരുന്ന മ്മടെ കുട്ടപ്പന്റെ മൊവീലിൽ പെട്ടന്നൊരു ക്ളിങ് ചത്തം കേട്ട് നോക്കുമ്പോ ഒരു കിളിയുടെ ചുടുചൂടൻ റിക്കോഷ്ട്ട്...

നേരിട്ട് അറിയാത്ത റിക്കോഷ്ട്ടുകൾ വന്നാൽ തട്ടി തോളിൽ കേറ്റും മുന്നേ എല്ലാരോടും സാധാരണ ചോദിക്കാറുള്ള ആ ചോദ്യം കുട്ടപ്പൻ മ്മടെ കിളിയോടും ചോദിച്ചു.

"അതേയ് പ്രൊഫൈൽ ഒക്കെ കണ്ടിട്ട് തന്നെയാണോ റിക്കോഷ്ട്ട് വിട്ടത്"

ഉടൻ തന്നെ കിളിയുടെ മറുപടി വന്നു. "മാഞ്ഞാലിക്കുളത്ത് സൗദാമിനി ആന്റിയുടെ മോൻ കുട്ടപ്പൻ ആയോണ്ട് റിക്കോഷ്ട്ട് വിട്ടത് ആണ്." കൂടെ ബോണസായി ഒരു സോറിയും.

പതിവ് കുമ്മോജി ആ റീപ്ളേക്ക് സമ്മാനിച്ചുകൊണ്ട് കുട്ടപ്പൻ തുടർന്നു..

"ആളൊക്കെ അത് തന്നെ.
ഇങ്ങോട്ട് നിവേദ്യങ്ങൾ കൊണ്ട് പടിക്കൽ വെച്ചവർ തന്നെ അടുത്ത ദിവസം അതും തോളിൽ തൂക്കി കണ്ടം വഴി ഓടാറുണ്ട് അതോണ്ട് ചോയ്ച്ചതാ..."

ലേശം കഴിഞ്ഞു പ്രൊഫൈൽ നോക്കുമ്പോ ഉണ്ട് അയച്ച റിക്കോസ്റ്റും തിരിച്ചുപിടിച്ചു കിളി കണ്ടം വഴി ഗോൺ. "റികോസ്റ് പിൻവലിച്ചു അല്ലെന്ന്" ചുമ്മാ ഒരു ചോദ്യം ചോദിച്ച കുട്ടപ്പന് കിട്ടിയ മറുപടി ദേ ഇങ്ങനെയും

"ഇങ്ങനെ ഒരാളെ ഫ്രണ്ട് ആക്കാൻ താല്പര്യമില്ല, ഞാൻ ഫ്രണ്ട്ഷിപ്പിന് ഒരു വാല്യൂ കൊടുക്കുന്നുണ്ടണ്ട്."

ന്റെ കിളിയേ...!!!
അമ്മയുടെ പേരും പറഞ്ഞു എനിക്ക് റിക്കോഷ്ട്ട് വിട്ടതുകൊണ്ട് കാര്യമില്ല. എന്നെ മനസിലാക്കി ഫ്രെണ്ട് ആവാൻ സാധിക്കും എങ്കിൽ ആവാം. അല്ലാത്തപക്ഷം നോ പ്രോബ്ലം....

ലെ കിളി: ഇതൊരു സോഷ്യൽ മീഡിയ ആണ്, ഒരിക്കലും ഫെയ്‌സ്ബുക്ക്, വാട്ട്സ് ആപ്പ് എന്നിവയിലൂടെ ഒരാളെ മനസിലാക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ഇതിൽ തന്നെ ഫേക്കുണ്ട്.

കുട്ടപ്പൻ മനസ്സിൽ വിചാരിച്ചു "നേരിൽ കാണുന്നവരെ വിശ്വസിക്കാൻ ഇവിടെ പറ്റുന്നില്ല അപ്പഴാ സുക്കർ അണ്ണന്റെ ഫേസ്‌ബുക്ക്"

അല്ല കിളീ... ഇങ്ങക്ക് ഈ പറയുന്ന ആളുകളെ നേരിട്ട് മനസിലാക്കാൻ സാധിക്കുമെന്ന് ആണോ നിങ്ങൾ പറയുന്നത്? എങ്കിൽ അതും സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല...
ആകെ ഞാൻ പറഞ്ഞത് സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് പറ്റിയ ആളാണോ ഞാനെന്ന് എന്റെ പ്രൊഫൈൽ നോക്കിയ ശേഷം മാത്രം req അയക്കുക.... ഞാൻ പ്രൈവറ്റ് പോസ്റ്റുകൾ ഇടുന്ന ആളല്ല...

കുട്ടപ്പനും വിട്ടുകൊടുക്കാൻ ഭാവമില്ല.

ലെ കിളി: ഹാലോ മിഷ്ടർ, ഞാൻ കുമ്മണാഞ്ചേരി സ്‌കൂളിൽ പഠിക്കുമ്പോ ഇയാളെയും അനിയത്തിയേം അനിയനേം കണ്ടിട്ടുണ്ട്. എഫ്ബി നോക്കുമ്പോ താങ്കളുടെ പ്രൊഫൈൽ കണ്ട് റിക്കൊസ്റ്റ് വിട്ടതാണ്.

അതെയ് ചെല്ലക്കിളീ: എനിക്ക് ആളെ അത്ര പരിചയം തോന്നിയില്ല. അതുകൊണ്ടാണ് റിക്കൊഷ്ട്ട് വന്നപ്പോ ആളെ മനസിലാക്കി തന്നെയാണോ വിട്ടതെന്ന് ചോദിച്ചത്. അപ്പോൾ നിങ്ങൾ പറഞ്ഞു അമ്മയെ അറിയാം അതുകൊണ്ട് റിക്കൊസ്റ്റ് വിട്ടതാണെന്ന്....!!

എനിക്ക് റിക്കൊസ്റ്റ് വിടുമ്പോ ഇങ്ങള് എന്നെ അറിയണ്ടേ? അമ്മേടെ മോൻ ലേബൽ ഒക്കെ പോയിട്ട് ഇപ്പൊ അമ്മക്ക് പോലും കണ്ടൂടാത്ത മോനായി കുട്ടപ്പൻ നാറിയ വിവരം ഒന്നും അറിഞ്ഞില്ല അല്ലെ...???

സാരൂല്യാ കുട്ടപ്പൻ പഴേ കുട്ടപ്പനല്ല, ഇപ്പൊ നല്ല സൊ കാൾഡ് ആൽബലാദി കുട്ടപ്പനാണ്. ദയവായി അമ്മയേം, അപ്പനേം, അപ്പന്റെ കുഞ്ഞമ്മയേം കണ്ടിട്ടൊന്നും ആരും ഇങ്ങോട്ട് റിക്കൊഷ്ട്ട് വിടല്ലേ... അല്ലാതെ ഉള്ളതുങ്ങളെ തന്നെ ഇങ്ങനെ കൊണ്ടുപോണ പാട് മ്മക്കും ഡിങ്കൻ തംബ്രാനും മത്രേ അറിയൂ...

നോട്ട് ദ പോയിന്റ്: കുമ്മണാഞ്ചേരി സ്‌കൂളിൽ പഠിക്കുമ്പോ കുട്ടപ്പന് പ്രായം 7-8 വയസ്സ്. അന്നത്തെ മോന്ത കണ്ടാൽ സാക്ഷാൽ കുട്ടപ്പൻ പോലും അവനെ തിരിച്ചറിയില്ല...
അപ്പഴാ... ഒരു...!!!

മാഷാ ഡിങ്കാ...
ഇളംകാറ്റിൽ ചെറുകുലകൾ, തൂങ്ങിയാടും വേളകളിൽ... ചോന്ന ജെട്ടിയെ തൊണ തൊണ... 😤😤😤

ഫെയ്‌സ്‌ബുക്ക്‌ | അപരിചിതർ | സൗഹൃദം

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook