പ്രണയപരാജയങ്ങൾ കൊലപാതകങ്ങളിലേക്ക് വഴിമാറുമ്പോൾ സൈക്കോപ്പാത്തുകൾ ഉള്ളിൽ ചിരിക്കുന്നു...!!

5:07 PM



സൈക്കോ ആയിട്ടുള്ള ഒരാളുടെ എക്സ്ട്രീം സ്വഭാവ വൈകൃതങ്ങൾ സഹിക്കാൻ കഴിയാതെവരുമ്പോഴാവും ഇര ആയിട്ടുള്ളവർ ഇത്തരക്കാരോട് ഉള്ള പ്രണയവും സൗഹൃദവും അവസാനിപ്പിച്ചിട്ട് പോകുന്നതിനെപ്പറ്റി ചിന്തിക്കുന്നത്. ആ അവസാനിപ്പിച്ചു പോക്ക് സൈക്കോ ആയ ഒരാളുടെ ഉള്ളിൽ സ്വതവേ ഉണ്ടായിരിക്കുന്ന ക്രിമിനൽ സൗഭാവത്തെ പുറത്തു കൊണ്ടുവരികയും അതൊരു കൊലപാതകത്തിലോ കൊലക്ക് സമാനമായ ക്രൂരമായ ആക്രമങ്ങളിലോ ചെന്നവസാനിക്കുന്നതും.

കേരളത്തിൽ ഇപ്പോൾ കണ്ടു വരുന്ന കൊലപാതകങ്ങളും അവയുടെ ന്യായീകരണവും കണ്ട് വിലയിരുത്തുമ്പോൾ ഇവരെ ഒറ്റവാക്കിൽ സൈക്കോപാത്തുകൾ എന്ന് വിളിക്കാമെങ്കിലും അതിൽ ക്രിമിനൽ മൈന്റഡ് ആയവരെ അല്ലെ ശരിക്കും അങ്ങനെ വിളിക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് എൻ്റെ പ്രധാന ചോദ്യം.

ഉദാഹരണത്തിന് പ്രണയം നിരസിച്ചതിൻ്റെ പേരിൽ ഒരു വ്യക്തിയെ അപായപ്പെടുത്തുക, കൊല്ലുക തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നവർ ഒക്കെ ഈപ്പറഞ്ഞ കാറ്റഗറിയിൽ പെടുത്താമെന്ന് തോന്നുന്നു. വിദേശ രാജ്യങ്ങളിൽ മാത്രമല്ല അത്തരം മനോരോഗികൾ നമുക്കിടയിലും ഉണ്ട് എന്നതിന്റെ തെളിവുകൾ തന്നെയാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

ഡിപ്രസീവ് ഡിസോർഡർ കാരണമാണ് ഈ പ്രവണതകൾ ഒരാൾ കാണിക്കുന്നതെങ്കിൽ അതിന് അവരുടെ ഭൂതകാലജീവിതത്തിന് നല്ലൊരു പങ്ക് വഹിക്കാനുണ്ടാവും. ചെറുപ്പത്തിൽ അനുഭവിച്ചുവന്ന ജീവിത സാഹചര്യങ്ങൾ ഒക്കെ കാരണമായേക്കാം. കാര്യങ്ങൾ ഇതൊക്കെ ആവാം എങ്കിലും അവരോടൊപ്പം ഉള്ള ജീവിതം തികച്ചും ദുസ്സഹമായേക്കാം. ആളുടെ അവസ്ഥ തിരിച്ചറിയാൻ സാധിച്ചാൽപോലും പ്രതീക്ഷകൾക്ക് അപ്പുറം പലതിനെയും ഭാവിയിൽഒരുപക്ഷേ നേരിടേണ്ടിയും വന്നേക്കാം... ഇത്തരക്കാരിൽ നിന്ന് ഈ ക്രിമിനൽ സ്വഭാവം എപ്പോഴും പുറത്ത് ചാടാവുന്നതാണ്. ഞാൻ മനസിലാക്കിയടുത്തോളം ഇത്തരക്കാർ അവരുടെ ഇഷ്ടങ്ങൾ/ആഗ്രഹങ്ങൾ സാധിക്കാതെവരുമ്പോൾ തൻ്റെ കാമുകനെ/കാമുകിയെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്ന വഴികൾ ആലോചിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്തേക്കാം. തുടർന്നും ഈ അവസ്ഥ അയാളിൽ ഉന്മാദാവസ്ഥ സൃഷ്ടിക്കുകയും മറ്റും ചെയ്യുമ്പോൾ ഒരു സീരിയൽ കില്ലർ എന്ന നിലയിലേക്കൊക്കെ അത്തരക്കാർ എത്താനുള്ള സാധ്യതയും ഉണ്ടെന്ന് തോന്നുന്നു.

എന്നാൽ ബൈപോളാർ എന്നാ ഉത്മാദ വിഷാദ രോഗവുമായി ഇവർക്ക് ബന്ധം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അതാരക്കാരിൽ ആത്മഹത്യാ പ്രവണത കൂടുതൽ ആണെങ്കിലും ക്രിമിനൽ സ്വഭാവം ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇവരുടെ ഭാഗത്ത് നിന്നും മറ്റുള്ളവരെ ഉപദ്രവിക്കുക തുടങ്ങിയ പ്രവണതകൾ ഉണ്ടാകുമോ എന്ന് സംശയമാണ്. ഇത്തരക്കാർ ഉള്ളിൽ ഉണ്ടാവുന്ന ദേഷ്യം തീർക്കാൻ വേണ്ടി അവർ സ്വയം മുറിവേല്പിക്കുകയും മറ്റും ചെയ്യുക, ആത്മഹത്യാ പ്രവണത കാണിക്കുക തുടങ്ങിയ സംഭവങ്ങൾ ഉണ്ടാവാമെങ്കിലും മറ്റൊരാളെ ഇല്ലാതാക്കുക എന്ന ചിന്തയിലേക്ക് കടക്കാനുള്ള സാധ്യത ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ഡിപ്രസീവ് ഡിസോർഡർ കാരണം ക്രിമിനൽ സ്വഭാവത്തിലേക്ക് നീങ്ങുന്ന ഒരാളെ കൗൺസിലിംഗ് പോലുള്ള മാര്ഗങ്ങളിലൂടെ തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന് തോന്നുന്നില്ല, അങ്ങനെയുള്ളവർക്ക് കുറേകൂടി നീണ്ട വിശദമായ ട്രീറ്റ്‌മെന്റ് ആവശ്യമായി വരുന്നതാണ്. അതേസമയം ബൈപോളാർ ഉത്മാദ വിഷാദ രോഗമുള്ള ഒരാളെ കൗൺസിലിലൂടെയും തുടർന്നുള്ള ചെറിയ നിരീക്ഷണങ്ങളിലൂടെയും വളരെ വേഗത്തിൽ തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന് കരുതുന്നു.

മേല്പറഞ്ഞത് ഒക്കെയും പലയിടങ്ങളിൽ നിന്ന് വായിച്ചും, സിനിമകളിലും നേരിട്ടും ഉള്ള ചെറിയ അനുഭവങ്ങളുടെ വെളിച്ചത്തിൽ തോന്നിയ കാര്യങ്ങൾ മാത്രമാണ്. ചിലപ്പോൾ അനുമാനങ്ങൾ ഒക്കെയും തെറ്റുമാവാം.

- പ്രശാന്ത് എസ് പുഷ്പ.

കൊലപാതകം | പ്രണയം | വിഷാദരോഗം | സൈക്കോപ്പാത്ത്



Image Source: HealthyPlace

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook