അളിയാ ഒരു സഹായം വേണം....!!
1:16 PM
നേരിട്ട് പരിചയമുള്ള ഫെയ്‌സ്ബുക്കിൽ ഫ്രണ്ടായിട്ടുള്ള ചിലരുണ്ട്. അറേഴ് കൊല്ലങ്ങളായി ഒരു പോസ്റ്റിന് ലൈക്കായോ, കമന്റായോ, ഒരു ഇന്ബോക്‌സ് മെസേജായോ പത്ത് പൈസയുടെ ഗുണവും ഇങ്ങോട്ട് ഇല്ലാത്ത ചില ഫ്രണ്ടുകൾ. ഇത്രയും കൊല്ലങ്ങളിൽ ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ഈ വഴി തിരിഞ്ഞു നോക്കാത്തവർ. സാരമില്ല അവരൊക്കെ അവരുടെ സ്വന്തം കാര്യങ്ങളിൽ തിരക്കിലാണ്. എല്ലാം ദിവസേന അവരുടെ പോസ്റ്റായും മറ്റുള്ളവർക്കുള്ള കമന്റായും ഒക്കെ കാണുന്നുണ്ട്. ഒരു കാര്യങ്ങൾക്കും ഇങ്ങനെ ഉള്ളവരുടെ അടുത്തേക്ക് ചെന്നില്ലെങ്കിലും അവർക്ക് ഒരാവശ്യം വരുമ്പോ ഉളുപ്പില്ലാതെ മ്മടെ ഇന്ബോക്സിലേക്ക് ഒരു വരവുണ്ട് അളിയാ സുഖമാണോ മലരാണോ എന്ന ചോദ്യവുമായി. കാര്യം എന്താ കാശ് വേണം അത്ര തന്നെ.
അപ്പൊ ചോദിക്കും ലൈക്ക് കിട്ടിയാൽ മാത്രേ നീ സഹായിക്കുള്ളോ എന്ന്. അതിനുള്ള ഉത്തരം വ്യക്തമായി പറയാം. അറേഴ് കൊല്ലം ആയിട്ട് ഈ പറഞ്ഞ ഒരു ലൈക്കിന് പോലും എനിക്കൊരു ഗുണം ഉണ്ടാകാത്ത ഒരാളെ എന്ത് "പൂഞ്ഞാറ്റിലെ മുറിബീഡിക്കാണ്" ഞാൻ സഹായിക്കുന്നത്?
"അളിയാ എന്തൊക്കെയുണ്ട്??
- എന്ത് പറയാൻ ഒരുവിധം അങ്ങനെ പോകുന്നു.
ടാ ഒരു ഹെൽപ് വേണം.
- എന്താടാ
അത്യാവശ്യമായി അയ്യായിരം രൂപ വേണം. ഉടനെ തിരികെ തരാം.
- എന്റെ കയിൽ ഇല്ലടാ. ഞാൻ ഓഫീസ് വരെ പൂട്ടേണ്ട അവസ്ഥയിൽ ആണ്.
ഞാൻ ഉടനെ തരാം അത്രക്ക് അത്യാവശ്യം ആയതിനാലാണ്.
- നിന്നോടല്ലേ ഞാൻ പറഞ്ഞത് ഇല്ലെന്ന്...
നീ അങ്ങനെ പറയരുത് അത്രക്ക് അത്യാവശ്യം ആയതുകൊണ്ടാണ്...
ഞാനൊന്ന് നോക്കട്ടെ അളിയാ ഉറപ്പ് പറയുന്നില്ല. (ലെ മനസ്സിൽ, ഹാ അതെന്നാ മ്മടെ അത്യാവശ്യം ഒന്നും അത്യാവശ്യമല്ലേ സഹോ? കഴിഞ്ഞ ആറേഴ് കൊല്ലമായി മ്മള് ഇവിടെത്തന്നെയുണ്ട് നിങ്ങളെയോ നിങ്ങടെ പട്ടിയേയോ പോലും ഈ പ്രൊഫൈലിന്റെ മൂലക്ക് മുള്ളാൻ പോലും ഈ വഴി കണ്ടിട്ടില്ല. വഴി മറന്നതാവും. ആവശ്യം വന്നപ്പോ വഴിയൊക്കെ തെളിഞ്ഞുവന്നു ല്ലേ...)"
ഇങ്ങനെ പോകും സംസാരം. അവരുടെ അത്യാവശ്യം ആണ് അത്യാവശ്യം. നമ്മുടെ ആവശ്യങ്ങളും, അത്യാവശ്യങ്ങളും ഒന്നും അവരുടെ വിഷയങ്ങളല്ല.
പ്രതിഫലം ആഗ്രഹിക്കാതെ സഹായിക്കാൻ ആണെങ്കിൽ ആ കാശ് തെരുവിൽ ഭക്ഷണം ഇല്ലാതെ വിശന്നു കിടക്കുന്നവർക്ക് ഭക്ഷണപൊതിയായി എങ്കിലും ഇടക്കിടെ നൽകാറുണ്ട് അതിന് പുണ്യവും മങ്ങാണ്ടിയും ഒന്നും വേണ്ട. അവരുടെ ഒരുനേരത്തെ വിശപ്പ് മാറ്റാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം ഉണ്ട് അതുമതി. പിന്നെയും കൂടുതൽ സഹായിക്കാൻ ആണെങ്കിൽ അടുപ്പവും, ഒരാവശ്യം വന്നാൽ എനിക്ക് വിളിക്കാൻ സാധിക്കുന്ന സുഹൃത്തുക്കൾ വേറെ ഉണ്ട് അവരെ സഹായിക്കാം. അപ്പൊ പറഞ്ഞുവന്നത് ഇങ്ങോട്ട് കിട്ടാത്ത കുറെ അധികം പരിഗണനകൾ മാറ്റി നിർത്തി അങ്ങോട്ടേക്ക് എന്തേലും സഹായത്തിന്റെ ആവശ്യത്തിനായി മാത്രം ഒരാളും ഈ വഴിക്ക് വരേണ്ടതില്ല. ചിലർക്കൊക്കെ അങ്ങനെയാണ് സൗഹൃദം എന്നാൽ സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ മാത്രമാണ്. അങ്ങനെ ആർക്കും ഒരു ഫ്രീ ഉപകാരണമാവാൻ താല്പര്യമില്ല.
ബിത്വ: ഈ പോസ്റ്റ് കണ്ട് ആർക്കെങ്കിലുമൊക്കെ ഇത് തന്നെത്തന്നെയാണ് എന്ന തോന്നൽ ഉണ്ടായാൽ വിഷമിക്കണ്ട നിങ്ങളെയാണ്, നിങ്ങളെത്തന്നെയാണ്, നിങ്ങളെമാത്രമാണ്. ഇതിന്റെ പേരിൽ unfriend ആക്കി പോകാൻ വല്ല ഉദ്ദേശ്യങ്ങളും ഉണ്ടെങ്കിൽ ആവാം. പ്രസ്തുത വ്യക്തികളെ ഞാൻ റിമൂവ് ചെയ്യില്ല കാരണം എന്നെപോലെ ഒരു മനസാക്ഷി ഇല്ലാത്തവൻ വേറെ ഉണ്ടാവില്ല. അതോണ്ടാണ് ഇങ്ങള് ഷെമി...
പോകുന്നവരും പോകാത്ത നിർഗുണപരബ്രഹ്മങ്ങളും ഒന്നോർക്കുക ഇങ്ങോട്ട് ഇല്ലാത്തത് ഒന്നും ഒരാളും ഇവിടെനിന്ന് അങ്ങോട്ടും പ്രതീക്ഷിക്കരുത്. ഉം പൊക്കോ...
തീരെ നിവർത്തിയില്ലാതെ സഹായങ്ങൾ ഇന്ബോഷിൽ ചോദിക്കാനുള്ള ഫോർമാറ്റ്
["NAME <space> LOCATION <space> ACC.NO <space> അളിയാ ഒരു സഹായം വേണം...."]
മെസേജ് | സഹായം | സൗഹൃദം
അഭിപ്രായങ്ങളൊന്നുമില്ല: