60 വയസ് കഴിഞ്ഞവര്‍ക്കും ഇന്ന് മുതല്‍ വാക്‌സിനേഷന്‍ സ്വീകരിക്കാം, ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ഓൺലൈനായി ബുക്ക് ചെയ്യാം.
12:43 PMകേരളത്തിൽ രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ (03-01-2021) തിങ്കളാഴ്ച മുതൽ ആരംഭിച്ചു. ഇന്ന് മുതലുള്ള രജിസ്ട്രേഷനിൽ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്ട്രേഷന്‍ അനുവദിക്കുന്നത്.
📷
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് കേരളത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്സിൻ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് വാക്സിൻ സൗജന്യമായാണ് സർക്കാർ ആശുപത്രികളിൽ നിന്ന് ലഭ്യമാക്കുന്നത്. പൊതുജനങ്ങള്‍ക്ക് നേരിട്ട് ഓൺലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്.
കോവിന്‍ വെബ്സൈറ്റ് https://www.cowin.gov.in വഴിയും, ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് ഇപ്പോൾ കൊവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാൻ സാധിക്കും. രജിസ്ട്രേഷൻ ചെയ്യുന്ന സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, ഐഡി കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ എന്നിവ നല്‍കേണ്ടതാണ്.
രജിസ്ട്രേഷൻ ചെയ്യുന്നതിന് ഒടിപി (OTP verification) വെരിഫിക്കേഷൻ നിര്ബന്ധമാണ്, ആയതിനാൽ രജിസ്റ്റർ ചെയ്യുന്നവർ മൊബൈൽ നമ്പർ കൈയിൽ കരുതുക. തുടർന്നുള്ള സ്റ്റെപ്പുകളിൽ കൊവിഡ് വാക്സിനേഷന്‍ സെന്ററുകളുടെ പട്ടികയും ലഭ്യമായ സ്ലോട്ടുകളുടെ തീയതിയും കാണാനാകും. ഇതിൽ നിന്ന് ലഭ്യമായ സ്ലോട്ടുകള്‍ ഗുണഭോക്താവിന്റെ സൗകര്യാർത്ഥം ബുക്ക് ചെയ്യാവുന്നതാണ്.
രജിസ്ട്രേഷന്‍ ചെയ്യുന്ന വ്യക്തിക്കായി ഒരു ഓൺലൈൻ അക്കൗണ്ട് ഇതോടൊപ്പം സൃഷ്ടിക്കപ്പെടുന്നതാണ്. ഒറ്റ മൊബൈൽ നമ്പറിൽ നിന്നുതന്നെ ഒരാൾക്ക് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നതാണ്. എന്നാൽ ഓരോ ഗുണഭോക്താക്കൾക്കും അവരവരുടെ ഐഡി കാർഡ് വിവരങ്ങൾ പ്രത്യേകം നൽകേണ്ടതാണ്.
രജിസ്റ്റർ ചെയ്ത ഒരാൾക്ക് വാക്സിനേഷന്‍ കഴിയുന്നതുവരെ അവരുടെ രജിസ്ട്രേഷന്റെയും അപ്പോയ്മെന്റിന്റേയും വിവരങ്ങൾ എഡിറ്റ് ചെയ്യാനോ ഒഴിവാക്കാനോ സാധിക്കുന്നതാണ്. 45 വയസ് മുതല്‍ 59 വയസ് വരെയുള്ള ഗുണഭോക്താക്കൾ വാക്സിനേഷന് മുൻപ് അവർക്ക് എന്തെങ്കിലും അസുഖമുണ്ടോയെന്ന് സ്ഥിരീകരിക്കേണ്ടതാണ്. രജിസ്ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ രജിസ്ട്രേഷന്‍ സ്ലിപ്പ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും വെബ്സൈറ്റിൽ ലഭ്യമാകും. വാക്സിനേഷന് ശേഷം ഗുണഭോക്താവിന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും.
സ്ലോട്ടുകള്‍ ഗുണഭോക്താവിന് തെരഞ്ഞെടുക്കാൻ സാധിക്കും
ഓപ്പണ്‍ സ്ലോട്ടുകളുടെ വിശദാംശങ്ങളും കോവിൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിന്നതാണ്.ഇതിൽ നിന്ന് എല്ലാ ഗുണഭോക്താക്കൾക്കും അവരുടെ മുന്‍ഗണനയും സൗകര്യവും പരിശോധിച്ച് എപ്പോള്‍ വേണമെങ്കിലും ലഭ്യമായ എവിടെയും ഒരു സ്ലോട്ട് തിരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും സാധിക്കുന്നതാണ്. രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള തീയതി ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഓട്ടോമെറ്റിക്കായി ലഭ്യമാകുന്നതാണ്.
വാക്സിനേഷൻ കേന്ദ്രത്തില്‍ എത്തുമ്പോള്‍ കൈയ്യിൽ കരുതേണ്ട രേഖകൾ.
വാക്സിൻ സ്വീകരിക്കുന്നതിനായി വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുന്ന ഗുണഭോക്താക്കൾ ആധാര്‍ കാര്‍ഡ് അല്ലെങ്കിൽ മറ്റ് ഗവർമെന്റ് അംഗീകൃത ഫോട്ടോ തിരിച്ചറിയൽ കാർഡ് കൈയ്യില്‍ കരുതണം.
45 വയസ് മുതല്‍ 59 വയസ് വരെയുള്ള ഗുണഭോക്താക്കൾ ഏതെങ്കിലും രജിസ്റ്റേർഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് കൂടി വാക്സിനേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല: