ചൊവ്വയിൽ ചുവടുറപ്പിച്ച് നാസ; പെഴ്സിവീയറന്‍സ് ചൊവ്വയെ തൊട്ടു
8:38 AMചൊവ്വയിലെ ജീവസാന്നിധ്യത്തിന്റെ തെളിവുകള്‍ കണ്ടെത്തുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. 270 കോടി യുഎസ് ഡോളറാണ് ദൗത്യത്തിന്റെ ചെലവ്.
ചൊവ്വയിൽ ചുവടുറപ്പിച്ച് നാസ; പെഴ്സിവീയറന്‍സ് ചൊവ്വയെ തൊട്ടു
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയെ തൊട്ടു. ആറര മാസം നീണ്ട യാത്രക്കൊടുവിൽ ഇന്ത്യന്‍ സമയം, ഇന്ന് പുലര്‍ച്ചെ 2.28നാണ് റോവര്‍ ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍ ഇറങ്ങിയത്.
ചൊവ്വയിലെ ജീവസാന്നിധ്യത്തിന്റെ തെളിവുകള്‍ കണ്ടെത്തുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. 270 കോടി യുഎസ് ഡോളറാണ് ദൗത്യത്തിന്റെ ചെലവ്.
പെഴ്സിവീയറന്‍സിനെ ചൊവ്വയില്‍ കൃത്യ സ്ഥലത്ത് ഇറക്കാന്‍ സഹായിച്ചത്. 'ആള്‍റ്റിട്യൂഡ് കണ്‍ട്രോള്‍ സിസ്റ്റം ടെറെയ്ന്‍ റിലേറ്റീവ് നാവിഗേഷന്‍' എന്ന നൂതന സാങ്കേതികവിദ്യയാണ്.
ഇന്ത്യന്‍ വംശജയായ ഡോ: സ്വാതി മോഹന്‍ ആണ് ഇത് വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്തത്.
ഇത്രയും പറഞ്ഞത് വാർത്ത, അല്ലെങ്കിൽ ശാസ്ത്രത്തിന്റെ വിജയം.
ഇനി ഇവിടെ കേരളത്തിൽ ഒരുകൂട്ടർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, ഇതേ ചൊവ്വ ആളുകളുടെ കല്യാണം മുടക്കുന്നു എന്ന് വിശ്വസിക്കുന്നവർ. ചൊവ്വാദോഷം ഉള്ള ഒരാൾ അതില്ലാത്ത ഒരാളെ വിവാഹം ചെയ്താൽ മരണം വരെ സംഭവിക്കാമത്രെ, ഇവരുടെ വിശ്വാസപ്രകാരം ചൊവ്വ ഒരു ഭീകരജീവി ആണെന്ന് വേണം അനുമാനിക്കാൻ.
കേരളത്തിലെ വിശ്വാസി മണ്ടന്മാരുടെ പേടിസ്വപ്നമായ ചൊവ്വയിൽ അങ്ങനെ ആദ്യമായി മനുഷ്യനിർമ്മിതമായ കാമറ ചുവടുറപ്പിച്ചു.
ഏറ്റവും കുറഞ്ഞത് അഭ്യസ്തവിദ്യരായ യുവാക്കളേ, യുവതികളേ.. നിങ്ങളെങ്കിലും ഇത്തരം മണ്ടത്തരങ്ങൾ വിശ്വസിക്കാതിരിക്കുക, എതിർക്കുക.
ചൊവ്വയിൽ ജീവനുണ്ടോ, ഉണ്ടായിരുന്നോ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ പഠനം നടത്തുകയാണ് ശാസ്ത്രലോകം. ചൊവ്വാഗ്രഹം ജനവാസ യോഗ്യമാണെങ്കിൽ അവിടെ ആളുകൾ ടെന്റ് കെട്ടി താമസിക്കുന്ന കാലവും വിദൂരമല്ല.
ഇനിയെങ്കിലും തിരിച്ചറിയുക, അങ്ങ് ഭൂമണ്ഡലത്തിനും അതിന്റെ പ്രദക്ഷിണ പാതയ്ക്കും 205.97 മില്യൺ കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു ഗ്രഹമായ ചൊവ്വയുടെ ജോലി നിങ്ങളുടെ കല്യാണം മുടക്കൽ അല്ല.
അഭിപ്രായങ്ങളൊന്നുമില്ല: