മലയാളികൾ അന്ധമായ ഇസ്രായേൽ / ഹമാസ് പക്ഷപാതിത്തം അവസാനിപ്പിക്കുക. വികാരത്തിനു പകരം വിചാരത്തെ കൂട്ടുപിടിക്കുക.

8:53 PM

Israeli–Palestinian conflictgulfnews.com

പലസ്തീൻ ഇസ്രായേൽ യുദ്ധം കൂടുതൽ സങ്കീർണമായ അവസ്ഥയിലൂടെ കടന്നുപോവുകയും, രണ്ടുപക്ഷത്തുമുള്ള നിസ്സഹായരായ ജനങ്ങളുടെ അവസ്ഥ ഭീകരവും ആവുന്ന സാഹചര്യത്തിൽ മലയാളികൾ പരസ്പരം ഇരുപക്ഷത്തും ചേർന്ന് പോർവിളികളും സപ്പോർട്ടുകളും നടത്തി സോഷ്യൽ മീഡിയയിൽ സജീവമാണ്.

എന്നാൽ ആര് ആരുടെ പക്ഷത്ത് നിന്നാൽ ആണ് ശരിയാവുക എന്നത് ഇവരിൽ ഭൂരിഭാഗം പേർക്കും അറിയില്ല എന്നതാണ് വാസ്തവം. ഈ വിഷയം സംബന്ധിച്ച് നിരവധി പോസ്റ്റുകൾ വായിച്ചു എങ്കിലും ഏറ്റവും നല്ലതായി തോന്നിയത് അൻവർ അലി എഴുതിയ ഈ ഫേസ്ബുക്ക് പോസ്റ്റാണ്.

മുഴുവൻ പോസ്റ്റ് വായിക്കാം; അൻവർ അലി esSENCE Global-ൽ എഴുതിയത്:

ദയവു ചെയ്ത് മലയാളികളുടെ അന്ധമായ ഇസ്രായേൽ / ഹമാസ് പക്ഷപാതിത്തം അവസാനിപ്പിക്കുക.

മുഴുവൻ വായിച്ചതിനു ശേഷം മാത്രം പ്രതികരിക്കുക.

1. ഐക്യരാഷ്ട്രസഭക്ക് പോലും നിഷ്പക്ഷമായ തീരുമാനമെടുക്കാൻ സാധിക്കാത്ത വിധം സങ്കീർണ്ണമാണ് പലസ്തീൻ ഇസ്രായേൽ വിഷയം.

2. ഇസ്രായേലിനെ നിരുപാധികം പിന്തുണക്കുന്നവരും ഹമാസിനെ പിന്തുണക്കുന്നവരും ഒരുപോലെ പൈശാചികതയെ പ്രോത്സാഹിപ്പിക്കുന്നവരാണ്.

3. 48 ലെ അറബ് - ഇസ്രായേൽ യുദ്ധമാണ് വർഷങ്ങളായി നീണ്ടു നിൽക്കുന്ന ഭീതി നിറഞ്ഞ പലസ്തീൻ - ഇസ്രായേൽ കലഹത്തിന് തുടക്കം കുറിച്ചത്.

4. അറബ് - ഇസ്രായേൽ യുദ്ധം തുടങ്ങി വെച്ച ഈജിപ്ത്, ജോർദ്ദാൻ, സിറിയ, ഇറാഖ്, ലെബനാൻ, യെമൻ തുടങ്ങിയ രാഷ്ട്രങ്ങളാണ് ഫലസ്തീൻ ജനതക്ക് മേൽ ഇന്നും തുടരുന്ന അന്ത്യമില്ലാത്ത പ്രശ്നങ്ങളുടെ തീപ്പൊരി കത്തിച്ചു വിട്ടത്. അറബ് രാഷ്ട്രങ്ങളാണ് ചരിത്രപരമായി ഉത്തരവാദികൾ.

5. PLO (Palestine Liberation Organisation) എന്ന സംഘടന സമാധാനപരമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുകയും ഉഭയകക്ഷി ചർച്ചകളെ അംഗീകരിക്കുകയും ചെയ്തതായിരുന്നു.

6. ഇസ്രായേലും ഒത്തുതീർപ്പോടെ മുന്നോട്ടു പോയതായിരുന്നു.

7. 1993 ലെ Oslo ഉടമ്പടി യാണ് അവസാനം നടപ്പിലായ ഉഭയകക്ഷി ചർച്ച.

8. ഈ ഉടമ്പടിക്ക് ശേഷം ഇരുഭാഗത്ത് നിന്നും (പലസ്റ്റീൻ & ഇസ്രായേൽ ) ലംഘനങ്ങൾ ഉണ്ടായി.

9. ഹമാസ് എന്ന തീവ്രവാദ സംഘടന പലസ്തീൻ ഭാഗത്ത് നിന്ന് പ്രശ്നങ്ങളെ കൊഴുപ്പിച്ചപ്പോൾ ഇസ്രായേൽ ഭാഗത്ത് നിന്ന് പലസ്തീൻ ഭൂമി മുഴുവൻ തങ്ങളുടെ കൈപ്പിടിയിലൊതുക്കാനുള്ള അധിനിവേശ ശ്രമങ്ങളും ഉണ്ടായി.

10. ഇവിടെ ഏതെങ്കിലും ഒരു വിഭാഗത്തെ നിങ്ങൾ നിരുപാധികം പിന്തുണക്കുന്നുവെങ്കിൽ അവർ നടത്തുന്ന പൈശാചികതക്ക് നേരെ നിങ്ങൾ കണ്ണടക്കുന്നു എന്നാണ് അർത്ഥം.

11. ഹമാസിനെ പിന്തുണക്കുന്നവർ അവരുടെ തീവ്രവാദത്തിനാണ് സപ്പോർട്ട് നൽകുന്നത്.

12. ഇസ്രായേലിനെ പിന്തുണക്കുന്നവർ അധിനിവേശ ക്രൂരതയെയാണ് പിന്തുണക്കുന്നത്.

13. പലസ്തീൻ ജനതക്ക് 47 ലെ ദ്വിരാഷ്ട്ര പദ്ധതി പ്രകാരം അവർക്കർഹതപ്പെട്ട ഭൂമിയുടെ മേൽ അവകാശമുണ്ട്.

14. പക്ഷേ അതിനെ നശിപ്പിച്ചു കളഞ്ഞത് 48 ലെ അറബ് ഇസ്രായേൽ യുദ്ധമാണ്. യുദ്ധത്തിന് ഉത്തരവാദികൾ അറബ് രാഷ്ട്രങ്ങൾ മാത്രമാണ്.

15. പരിഹാരം :

1. ഹമാസ് അടക്കമുള്ള തീവ്രവാദ സംഘടനകളെ ഉന്മൂലനം ചെയ്യുക.

2. ഇസ്രായേൽ പിടിച്ചെടുത്ത ഭൂമി പലസ്തീന് തിരിച്ച് കൊടുക്കുക.

16. "ഇസ്രായേൽ ഭൂമി തിരിച്ചേൽപിച്ചാൽ പലസ്തീനിലെ തീവ്രവാദികൾ പ്രവർത്തനം അവസാനിപ്പിക്കുമല്ലോ, ഇസ്രായേൽ അല്ലേ ആദ്യം മുന്നോട്ടു വരേണ്ടത് ? " എന്നത് തെറ്റായ ധാരണയാണ്.

17. കാരണം, ഇസ്രായേൽ എന്ന രാഷ്ട്രമേ നിലനിൽക്കാൻ പാടില്ല എന്നതാണ് തീവ്രവാദികളുടെ ലക്ഷ്യം.

18. തീവ്രവാദികളുടെ ലക്ഷ്യം അതാണെങ്കിൽ ഇസ്രായേലിന് പിന്തുണ കൊടുക്കുകയല്ലേ നല്ലത് എന്ന് തോന്നിയേക്കാം. പക്ഷേ ഇസ്രായേലിൻ്റെ ലക്ഷ്യവും തങ്ങളുടെ പൈതൃക ഭൂമി മുഴുവനും കയ്യിലാക്കുക എന്നതാണ്.

19. രണ്ട് ഭാഗത്ത് നിന്നും അയവില്ലാത്ത വിധം ദുർവാശി മുന്നോട്ടു പോവുകയാണെങ്കിൽ നിഷ്പക്ഷരായ ലോകജനത ആർക്ക് പിന്തുണ നൽകും....?

20. നിരുപാധികം ഒരു വിഭാഗത്തിനും പിന്തുണ നൽകരുത്. അങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾ അവരുടെ പൈശാചികതയെ അംഗീകരിക്കുന്നു എന്നാണ് അർത്ഥം.

21. പലസ്തീൻ ജനതക്ക് പിന്തുണ നൽകിക്കൂടേ....?

22. പാടില്ല, സാധാരണക്കാരായ ജനങ്ങൾ ഇരു ഭാഗത്തും നിഷ്കളങ്കരാണ്. അവരെ ദുഷ്ടശക്തികൾ മുതലെടുക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

23. അതുകൊണ്ട്, പലസ്തീൻ ജനതക്ക് പിന്തുണ എന്ന ക്യാമ്പെയിൻ നടത്തുമ്പോൾ അത് ഹമാസിനുള്ള പിന്തുണയായി മാറുന്നു. ഇസ്രായേൽ ജനതക്ക് പിന്തുണ എന്ന ക്യാമ്പെയിൻ നടത്തുമ്പോൾ അത് അധിനിവേശത്തിനുള്ള പിന്തുണയായി മാറുന്നു.

23. അപ്പോൾ നമ്മൾ ആരുടെ ഭാഗത്ത് ചേരും ?

24. ആരുടെ ഭാഗം ചേരും എന്നതിൽ ഉപരി ലോകസമാധാനമാണ് നമുക്ക് വലുത്.

25. അപ്പോൾ നമ്മൾ നടത്തേണ്ട ക്യാമ്പെയിൻ എന്താണ്....?

യുദ്ധം അവസാനിപ്പിക്കുക, തീവ്രവാദം അവസാനിപ്പിക്കുക, അധിനിവേശം അവസാനിപ്പിക്കുക, പലസ്തീനിൽ സമാധാനം കൊണ്ടുവരിക, ഐക്യരാഷ്ട്രസഭ ഇടപെടുക, ഇതാവണം നമ്മുടെ ക്യാമ്പെയിൻ.

#Stop the Palestine Israel war
#Stop the Terrorism in Palestine
#Stop the intrusion in Palestine
#UN please deal with Palestine Israel conflict

26. ഈ ക്യാമ്പെയിൽ കൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമോ ?

27. ഐക്യരാഷ്ട്ര സഭ ഇടപെട്ട് നിലവിലുള്ള അതിർത്തികളെ അതേപടി നിലനിർത്തി ഇരുവിഭാഗത്തിനും വാണിംഗ് നൽകുക. ലംഘിക്കുന്നവരെ ലോകം ഒറ്റപ്പെടുത്തുക. അതു വരെ നമ്മൾ സംയമനം പാലിക്കുക.

28. സോഷ്യൽ മീഡിയകളിൽ അന്ധമായ കരച്ചിലും വെറുപ്പും വെറിയും വമിപ്പിക്കുന്നത് അവസാനിപ്പിക്കുക. നമുക്കിടയിലും വിദ്വേഷം വളർത്താൻ മാത്രമേ അത് ഉപകരിക്കൂ.

മലയാളികൾ പ്ലീസ്, അന്ധമായ ഇസ്രായേൽ / ഹമാസ് പക്ഷപാതിത്തം അവസാനിപ്പിക്കുക. വികാരത്തിനു പകരം വിചാരത്തെ കൂട്ടുപിടിക്കുക.

പോസ്റ്റ് കടപ്പാട്: അൻവർ അലി

Tags: Israeli–Palestinian conflict | Israel Palestine War | Hamas

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook