വിനായകനും കൺസന്റും - ലൈംഗികത പാപമോ?

10:33 PM

വിനായകന്റെ മീടൂ എന്താണെന്ന് അറിയില്ല തുടങ്ങിയ സംഗതികളോട് യോജിപ്പില്ല, പക്ഷെ ആ വീഡിയോയെ സംബന്ധിച്ച് ചിലത് പറയാനുണ്ട്.

ഇങ്ങനെയാണ് വിനായകൻ പറഞ്ഞത്:

''എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല''

Vinayakan, Malayalam Actor

"എനിക്ക് ആ ഇരിക്കുന്ന സ്ത്രീയുമായി സെക്സ് ചെയ്യാൻ തോന്നിയാൽ ഞാൻ അവരോട് പോയി ചോദിക്കും"

ഈ പറഞ്ഞതിന് അർഥം അയ്യാൾ അവരോട് സെക്സ് ചെയ്യാൻ അനുവാദം ചോദിച്ചു എന്നോ, അവരോട് സെക്സ് ചെയ്യണം എന്ന് പബ്ലിക്ക് ആയി പറഞ്ഞു എന്നോ ആണോ? എന്റെ അറിവിൽ അല്ല.

ആ സ്ത്രീയെ, ഉദാഹരണമാക്കി അയാൾ പറഞ്ഞതാണ്. (അതൊരു സംസാര ശൈലിയാണ്, എന്റെ മുന്നിൽ ഇരിക്കുന്ന വ്യക്തിയോട് ഞാൻ സംസാരിക്കുമ്പോൾ എന്നെയും അവരെയും ഉദാഹരണമാക്കി മാത്രമാണ് ഞാൻ വിഷയങ്ങൾ സംസാരിക്കുക, അത് തന്നെയാണ് ആയാളും ചെയ്തത് എന്നാണ് വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത്). അതെ അവരോട് (അവർ ആരാണെന്ന് ഞാൻ കണ്ടിട്ടില്ല, വായിക്കുന്നവരുടെ സൗകര്യത്തിന് അവർ എനിക്ക് വേണ്ടപ്പെട്ട ആരെങ്കിലും ആണെന്ന് തന്നെ കരുതിക്കോളൂ), താല്പര്യം തോന്നിയാൽ അത് ചോദിക്കേണ്ടത് അവരോട് തന്നെയാണ്, മറ്റൊരാളോടല്ല . അതാണ് മാന്യത. അത് എപ്പോൾ എവിടെവച്ച് എങ്ങനെ ചോദിക്കണം എന്നുള്ളത് ചോദിക്കുന്ന ആളുടെ മനോനിലവാരം പോലെയിരിക്കും. ഇനി അവർ എസ് / നോ പറയുകയോ, ഷൗട്ട് ചെയ്യുകയോ, തെറി വിളിക്കുകയോ ഒക്കെ ചെയ്യുന്നത് ചോദ്യകർത്താവിനോട് അവർക്കുള്ള താല്പര്യത്തിനും, അപ്പോഴത്തെ മനസികാവസ്ഥക്കും ഒക്കെ അനുസരിച്ചു തന്നെയായിരിക്കും, അത് കേൾക്കാൻ ചോദിക്കുന്ന ആൾ ബാധ്യസ്ഥനുമാണ്. എങ്കിലും തോന്നുന്ന താല്പര്യം അവരെ അറിയിക്കാതെ അവരുടെ കൂടെ കൂടി അവരറിയാതെ അവരെ ഭോഗിക്കുന്നത്രയും വൃത്തികേട് വേറെയില്ല എന്നാണ് എന്റെ അഭിപ്രായം.

സെക്സ് എന്നത് അത്ര വലിയ സംഭവം ഒന്നുമാണെന്ന് എനിക്ക് തോന്നുന്നില്ല, മറ്റേതൊരു മാനുഷിക വികാരവും പോലെ ഒന്നുതന്നെയാണ് അതും, എല്ലാവര്ക്കും അങ്ങനെ ആകണമെന്ന് എനിക്ക് അഭിപ്രായമില്ല. എന്നുവച്ച് താല്പര്യം തോന്നുന്നവരെ അവരുടെ സമ്മതമില്ലാതെ കയറിപ്പിടിക്കുന്നവർ ആരായാലും തല്ലി നടുവൊടിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ.

എനിക്ക് പേഴ്സണലി പല ബന്ധങ്ങളും ഉണ്ടായിട്ടുണ്ട്, ലൈംഗിക താല്പര്യം തോന്നിയിട്ടുള്ള ഒരാളോടും ഇതുവരെ ഞാനത് പറയാതെയോ, ചോദിക്കാതെയോ ഇരുന്നിട്ടുമില്ല (അവർ ആരൊക്കെ എന്നത് എന്റെ സ്വകാര്യതയാണ്), ഇങ്ങോട്ട് ചോദിച്ച സ്ത്രീകളും ഉണ്ട്. എന്നോട് യെസ് പറഞ്ഞവരേക്കാൾ കൂടുതൽ നോ പറഞ്ഞവർ തന്നെയാണ്. നോ പറഞ്ഞ ആരെയും വീണ്ടും ഇതും പറഞ്ഞ് ബുദ്ധിമുട്ടിച്ചിട്ടില്ല, എസ് പറഞ്ഞ എല്ലാവരെയും ഭോഗിച്ചിട്ടുമില്ല, ഈ ചോദ്യത്തിന്റെ പേരിൽ ഇതുവരെ ആരോടുമുള്ള ബന്ധം എനിക്ക് നഷ്ട്ടപെടുത്തേണ്ടി വന്നിട്ടുമില്ല, അതൊക്കെ ഞാൻ ഇടപെടുന്നവരുമായി എനിക്കുള്ള ഞാൻ ക്രിയേറ്റ് ചെയ്ത ബന്ധങ്ങൾ കൊണ്ട് തന്നെയാണ്. വിനായകന്റെ കാര്യത്തിൽ ആരും ഇങ്ങോട്ട് ചോദിച്ചിട്ടില്ല എന്നുകരുതി അയാൾക്ക് അങ്ങോട്ട് ചോദിയ്ക്കാൻ പാടില്ല എന്നൊന്നുമില്ല.

ഇവിടെ എത്രപേർക്ക് അറിയാമെന്ന് എനിക്കറിയില്ല, സെക്സ് വിത്ത് സ്ട്രെയ്ഞ്ചർ എന്നൊക്കെയുള്ള സെക്ഷ്വൽ ഫാന്റസികൾ ഒക്കെ ഈ ലോകത്തുണ്ട് (അതായത് മുൻപരിചയമില്ലാത്ത ആളുമായി സെക്സ് ചെയ്യുക എന്നത്). അവിടെ സെക്സ് ചെയ്യാൻ വൈകാരികമായ ബന്ധങ്ങളോ, വ്യക്‌തികൾ തമ്മിലുള്ള മുന്പരിചയമോ ഒന്നും വേണ്ട (ഞാനുമതാഗ്രഹിക്കുനുണ്ട്, ഇതുവരെ തരപ്പെട്ടിട്ടില്ല). അങ്ങനെയൊക്കെയുള്ള സംഗതികളിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കൺസന്റ് അഥവാ സമ്മതം മാത്രമേ അവർക്കിടയിൽ ആവശ്യമുള്ളൂ, അത് ചോദിച്ചെങ്കിൽ മാത്രമേ മനസിലാക്കാനും സാധിക്കൂ. അത് ആരോട് എപ്പോൾ എങ്ങനെ എന്നൊക്കെ മുകളിൽ പറഞ്ഞപോലെ അവനവന്റെ യുക്തിക്കനുസരിച്ചാവും ചോദിക്കുക. ചിലപ്പോൾ ചില ചേഷ്ടകൾ കൊണ്ട് അത് പരസ്പരം മനസിലാക്കാൻ സാധിക്കും. ചിലപ്പോൾ വായ കൊണ്ട് തന്നെ ചോദിക്കേണ്ടിവന്നേക്കാം.

ഇത്രയും പറഞ്ഞതുകൊണ്ട് വേണമെങ്കിൽ ഇവിടെ പലരും ചോദിക്കും നിന്റെ വീട്ടിൽ ആരോട് എങ്കിലും ആണ് ഒരാൾ ഈ ചോദ്യം ചോദിക്കുന്നത് എങ്കിലോ എന്ന്, നമ്മൾ മലയാളികൾ അങ്ങനെയാണ് ഒരഭിപ്രായം പറഞ്ഞാൽ നേരെ പറയുന്നവന്റെ വീട്ടിലേക്ക് പോകും.

അതുകൊണ്ടു തന്നെ പറയാം, അപ്പോഴും എനിക്ക് വലിയ വ്യത്യാസങ്ങൾ ഒന്നും ഉണ്ടാവാൻ പോകുന്നില്ല. അവരോട് ഒരാൾ ചോദിച്ചാൽ ഉത്തരം നൽകേണ്ടത് അവരാണ്. അവർക്ക് ഉത്തരം നൽകാൻ കഴിയാതെ വരികയോ, അവർ കൊടുക്കുന്ന ഉത്തരം നോ ആയിരുന്നിട്ടും അതും പറഞ്ഞ് അവരെ ശല്യം ചെയ്യുകയുമാണ് എങ്കിൽ മാത്രമേ അവിടെ എനിക്കോ മൂന്നാമതൊരാൾക്കോ ഇടപെടൽ ആവശ്യമായി വരുന്നുള്ളൂ. അല്ലാത്തപക്ഷം

കണ്ടീഷൻ 1: ചോദിച്ചു, നോ പറഞ്ഞു, അവരുടെ വഴിക്ക് പോകുന്നു. ആർക്കും പ്രശ്നമില്ല.

കണ്ടീഷൻ 2: ചോദിച്ചു, എസ് പറഞ്ഞു, അവരുടെ വഴിക്ക് പോകുന്നു. ആർക്കും പ്രശ്നമില്ല.

ഇനി ഇത് വായിച്ചിട്ട് എന്റെ കുടുംബത്തിൽ ആരെയെങ്കിലും കിട്ടുവോ എന്ന തനി മലയാളിയുടെ സ്വഭാവവും കൊണ്ട് ഇങ്ങോട്ട്വരാൻ ആർക്കെങ്കിലും ഉദ്ദേശം ഉണ്ടങ്കിൽ, എന്നോട് ചോദിച്ചാൽ എടുത്ത് തരാൻ അവരാരും എന്റെ അടിമകളോ, ഞാൻ വളർത്തുന്ന ജീവികളോ അല്ല. അവരൊക്കെ സ്വതന്ത്ര വ്യക്തികളാണ്, അവർക്ക് അവരുടേതായ ഇഷ്ടങ്ങളും, അഭിപ്രായങ്ങളും, താല്പര്യങ്ങളും ഉണ്ടാവും, അതൊക്കെ എന്താണെന്ന് അവർക്ക് മാത്രമേ അറിയുകയുമുള്ളൂ.

പറഞ്ഞുവന്നത് ഇത്രേയുള്ളൂ, സെക്സ് താല്പര്യം ഉണ്ടായിട്ടത് പെങ്ങളെപോലെ ആണെന്ന് പറഞ്ഞു മൂഞ്ചിക്കുന്ന പരിപാടിയോട് എനിക്ക് താല്പര്യമില്ല. സോ, ഒരാളോട് എന്ത് തരം താല്പര്യമോ ഉണ്ടാവട്ടെ, അത് അവരോട് ചോദിക്കുന്നത് തന്നെയാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.

ഈ വിഷയത്തെ ആസ്പദമാക്കി ഒരു സുഹൃത്ത് ചോദിച്ച 4 ചോദ്യങ്ങളും അവയ്ക്ക് എന്റെ ഉത്തരങ്ങളും കൂടി ചുവടെ കൊടുക്കുന്നു.

1. പ്രണയം ഇല്ലാത്ത രതി പാപമോ?

പരസ്പര സമ്മതത്തോടെ രണ്ടോ അതിലധികമോ ആയ വ്യക്തികൾ തമ്മിൽ രൂപപ്പെടുന്ന പ്രണയം ഇല്ലാത്ത രതിയോ, രതി ഇല്ലാത്ത പ്രണയമോ ഒരിക്കലും പാപമാകുന്നില്ല. അതൊക്കെ ആ വ്യക്തികൾ തമ്മിലുള്ള ബന്ധം പോലെയിരിക്കും. അവ തികച്ചും അവരുടെ സ്വകാര്യതയാണ്. അതിലേക്ക് എത്തി നോക്കാനോ അഭിപ്രായങ്ങൾ പറയാനോ, അതിർവരമ്പുകൾ നിശ്‌ചയിക്കാനോ അവർക്കല്ലാതെ ഞാനടക്കം ആർക്കും അവകാശവുമില്ല.

2. ലൈംഗീക ആകർഷണം തോന്നിയ ആളോട് അത്‌ പറഞ്ഞാൽ തെറ്റോ?

ലൈംഗീക ആകർഷണം തോന്നിയ ആളോട് അത് പറയാതിരിക്കുന്നതാണ് എന്റെ അഭിപ്രായത്തിൽ തെറ്റ്. ഒരാളോട് ലൈംഗിക ആകർഷണം തോന്നുകയും, അയാളോട് അത് തുറന്നു പറയാതെ അയാളോട് അടുപ്പം കാണിക്കുകയും ചെയ്യുമ്പോൾ, അയാൾ മറ്റൊരു രീതിയിൽ ആയിരിക്കും നമ്മളെ കാണുന്നത്. ഈ പ്രവണത ശരിക്കും

3. അങ്ങിനെ പറയുന്നത് നിങ്ങളുടെ അനുഭവത്തിൽ പുരുഷന്മാർ മാത്രമോ?

എന്റെ അനുഭവത്തിൽ ലൈംഗിക താല്പര്യം പറഞ്ഞിട്ടുള്ളത് മാത്രമല്ല, എന്നോടും പറഞ്ഞിട്ടുണ്ട്, നമ്മുടെ നാട്ടിലെ നിലവിലെ അവസ്ഥയിൽ ഒരാളോട് ലൈംഗിക ആകർഷണം തോന്നിയാലും തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന സ്ത്രീകൾ കുറവാണു എന്നത് ഒരു പരിധിവരെ സത്യമാണ് എന്നതൊഴിച്ചാൽ തുറന്നുപറയുന്ന സ്ത്രീകൾ ഇല്ലെന്ന് പറയാനാവില്ല.

4. വിവാഹപൂർവ / വിവാഹേതര രതി പാപമോ അതോ നിഷിദ്ധമോ?

പാപവുമല്ല, നിഷിദ്ധവുമല്ല. ആദ്യ ചോദ്യത്തിന്റെ ഉത്തരംകൂടി ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. ഇത് ഒരു ബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തികളുടെ താല്പര്യവും, കംഫർട്ടും, അവരുടെ സ്വകാര്യതയുമാണ്. അതുപോലെ ലൈംഗികത എന്നത് ആഹാരവും, വെള്ളവും, വസ്ത്രവും പോലെ തന്നെ ശരീരത്തിന്റെ ആവശ്യവുമാണ്. അതിനപ്പുറം വിവാഹപൂർവ / വിവാഹേതര ബന്ധങ്ങൾക്ക് മറ്റ് അനാവശ്യ വ്യാഖ്യാനങ്ങൾ ഒന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

- Prasanth S Pushpa

Tags: Actor Vinayakan controversial statements | Actor Vinayakan

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook