തോപ്രാംകുടിയിൽ കുട്ടപ്പൻ ചേട്ടൻ വൈറസുകളുമായി ഡെൻസ് കളിക്കുമ്പോൾ
1:37 AMതോപ്രാംകുടിയിൽ നിന്ന് വോട്ട് നേടി വിജയിച്ച കുട്ടപ്പൻ ചേട്ടൻ ഇപ്പോ സ്ഥലത്തെ പ്രധാന ആരോഗ്യ പരിപാലന മന്ത്രിയാണ്.
മന്ത്രിക്ക് ആരോഗ്യത്തിൽ തികഞ്ഞ അവഗാഹവും വൈറസുകളുമായി അടുത്ത ബന്ധവും ഉള്ളതുകൊണ്ട് തൻ്റെ അധികാരപരിധിയുള്ള നാട്ടിൽ ഇനി അസുഖങ്ങൾ പരത്താൻ പാടില്ല എന്ന് പുള്ളി എല്ലാ വൈറസുകൾക്കും സ്ട്രിക്റ്റ് ഓർഡർ കൊടുത്തിട്ടുണ്ട്.
താൻ പറഞ്ഞാല് വൈറസുകൾ എല്ലാം അനുസരിക്കും എന്നുള്ള ജാഡ പണ്ടെയുള്ളതുകൊണ്ട് തനിക്ക് മുന്നേ ആരോഗ്യമന്ത്രി ആയിരുന്ന സുമതി ചേച്ചി ഭരണത്തിൽ ഇരിക്കുമ്പോൾ കുട്ടപ്പൻ ചേട്ടൻ ചില്ലറ ഡയലോഗുകൾ ഒക്കെ അവർക്കെതിരെ പറഞ്ഞിരുന്നു.
കാലങ്ങൾ കടന്നുപോയി. കുട്ടപ്പൻ ചേട്ടൻ അധികാരത്തിൽ വന്നു, വൈറസുകൾ ചേട്ടനുമായി ഉള്ള ചങ്ങാത്തം കട്ട് ചെയ്തു എന്ന് തോന്നുന്നു ഈയിടെയായി അവരാരും സഹകരിക്കുന്നില്ല.
അതിനിടയിൽ 700 മീറ്റർ ഒക്കെ ചാടി അസുഖം പരത്തുന്ന ചില കൊതുക് ഗ്യാങ്ങുകൾ തലപൊക്കിയതോടെ ചേട്ടന് തലവേദന പിന്നെയും കൂടി.
എന്നാലും വൈറസുകളുമായി ചർച്ച നടത്തി കൂടുതൽ അപകടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള ശ്രമങ്ങളിലാണ് ആരോഗ്യ ശ്രീ കുട്ടപ്പൻ ചേട്ടൻ.
അതിനിടയിൽ ഈ വൈറസ് - കുട്ടപ്പൻ അവിഹിതബന്ധം ഇഷ്ടപ്പെടാത്ത ആരൊക്കെയോ ചേട്ടൻ വൈറസുകളുമായി ഹാപ്പിയായി ഡാൻസ് കളിക്കുന്നത് കണ്ട് അസൂയ കേറിയിട്ട് കിങ്ങിണിക്കുട്ടൻ എന്ന് വിളിച്ചു എന്നോ ചേട്ടൻ അവർക്കെതിരെ കേസ് കൊടുത്തു എന്നൊക്കെ പറഞ്ഞുകൾക്കുന്നു.
അതെന്തോ ആവട്ടെ. നമ്മൾ എന്തിനാ ഈ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ഒക്കെ ആലോചിച്ചു തല പുകയ്ക്കുന്നത്. അവരായി അവരുടെ പാടായി.
ഇമേജ്: കഴിഞ്ഞ സീസണിൽ നടന്ന ഓൾ തോപ്രാംകുടി വൈറസ് മീറ്റിൽ വൈറസുകളുമായി ഡെൻസ് കളിക്കുന്ന കുട്ടപ്പൻ ചേട്ടൻ ഒരു ഫയൽ ചിത്രം.
Kerala Health| Medical Emergency| Pandemic Situation| Health Ministry


അഭിപ്രായങ്ങളൊന്നുമില്ല: