കാരണം നീ ഒരു പെണ്ണാണ്...!!
എന്ത് ചെയ്യാന്‍ പാടില്ല എന്ന് ഈ സമൂഹം പറയുന്നോ അത് ചെയ്ത് കാണിക്കണം.
ഇന്ന് എന്റെ ഒരു സുഹൃത്ത് ഇത് എനിക്കയച്ചിട്ട് ഇതാണ് ഞാന്‍ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അവളോട് തോന്നിയത് സഹതാപമല്ല ദേഷ്യം മാത്രമാണ്.
ഈ അരുതുകള്‍ക്ക് ഇടയില്‍ നിന്ന് പുറത്ത് വരുന്ന പെണ്‍കുട്ടികളെ ആണ് എനിക്കിഷ്ടം.
നിനക്ക് എന്തുമാവാം കാരണം നീ ഒരു പെണ്ണാണ് ....
പെണ്ണുങ്ങളെ മാത്രം എന്തിന് പറയണം????
കുറ്റം ആണുങ്ങളുടെ കൂടിയാണ്...!!
അടച്ച് മൂടിയ മുറിയല്‍ ഒറ്റക്ക് ഇരിക്കുന്ന പെണ്ണുങ്ങള് ഇവിടെ സുരക്ഷിതരാണോ?
അല്ലെങ്കില്‍ അതിന് കാരണക്കാരി മുറിയില്‍ അടച്ചിരിക്കുന്ന പെണ്ണ് ആവും. അതങ്ങനെ ആണല്ലോ കുറ്റം അവള്‍ക്കാണ്.
ഈ ചിന്ത മാറ്റാന്‍ പെണ്ണേ നിനക്കാവണം. ഇല്ലെങ്കില്‍ നീ എന്റെ സുഹുത്ത് അല്ല...
അതൊന്നും പെണ്ണുങ്ങള്‍ക്ക് പറ്റിയ പണിയല്ല, എങ്കില്‍ അത് വൃത്തിയായി ചെയ്യുന്ന ആണുങ്ങളെക്കാള്‍ മികച്ച പെണ്ണുങ്ങള് ഇവിടെ ഉണ്ടെന്ന് പെണ്ണേ നീ തിരിച്ചറിയുക.
ആണ്‍കുട്ടികള്‍ക്ക് അതൊക്കെ ആവാം എന്നാണ് വാദമെങ്കില്‍ ഓര്‍ക്കുക, അത് ആവുന്ന പെണ്‍കുട്ടികള്‍ ധാരാളം ഈ ലോകത്ത് ഉണ്ട്. എവറസ്റ്റ് വരെ കീഴടക്കിയ വനിതകള്‍ക്ക് മുന്നില്‍ ഞാന്‍ അടക്കം വരുന്ന ആണ് സമൂഹം വെറും വെള്ളത്തില്‍ വരച്ച വരപോലെ ശൂന്യമാണ്.
ചെക്കന്മാരായിട്ട് ഉള്ള കൂട്ട് ശരിയല്ല എങ്കില്‍ പെണ്ണേ, നീ ഉള്‍പ്പെടുന്ന പെണ്ണുങ്ങളുമായി ഉള്ള ആ കൂട്ട് എനിക്ക് ഇഷ്ടമാണ്. ചെക്കന്മാര്ക്ക് സാധിക്കാത്ത പലതും നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.
എന്ത് വേഷമാണ് ഇതെന്ന് കുടുംബക്കാരോ സമൂഹമോ അല്ല, ഈ വേഷം നിനക്ക് അനുയോജ്യമായതാണോ എന്ന് നീയാണ് തീരുമാനിക്കേണ്ടത്.
നിന്റെ വേഷം കണ്ടു ഞാന്‍ എന്ത് വിചാരിച്ചാലും അതെനിക്ക് മലരാണ് എന്ന് പറയാന്‍ ആര്‍ജവം ഉള്ള പെണ്ണുങ്ങളെ ആണ് എനിക്കിഷ്ടം.
ചിരിയും ബഹളവും ഉണ്ടാക്കാതെ സ്വയം അലമാരയില്‍ കയറി ഇരിക്കാന്‍ നീ ഒരു പാവയല്ല പെണ്ണേ. വികാരവും, വിചാരവും, അഭിപ്രായങ്ങളും, സ്വാതന്ത്ര്യവും ഉള്ള ഒരു മനുഷ്യജീവിയാണ് നീയും എന്ന് സ്വയം തിരിച്ചറിയുക.
നിന്നെ, നിന്റെ ആഗ്രഹങ്ങളെ, നിന്റെ ചിന്തകളെ, കാഴ്ചപ്പാടുകളെ വിലക്കുന്നവരോട് "പോ മൈരേ" എന്ന് തന്നെ പറയാന്‍ നീ പഠിക്കുക.
നീ തര്‍ക്കുത്തരം പറയണം.
കുടുംബത്തില്‍ പിറന്ന ആണ്‍കുട്ടികള്‍ക്ക് പൊതുനിരത്തിലും, ആളില്ലാത്ത നേരത്തും പെണ്ണുങ്ങളെ അപമാനിക്കാനും പീഡിപ്പിക്കാനും ഒക്കെ ആവുമെങ്കില്‍, കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടികള്‍ക്ക് ഇങ്ങനെയെങ്കിലും ചിലതൊക്കെ ആവാം, പറയാം....
ആവണം...
നീ തര്‍ക്കുത്തരം പറയണം.
ഇരുട്ടുകള്‍ ആണുങ്ങള്‍ക്ക് മാത്രമായി പകുത്തു നല്‍കിയത് പ്രകൃതിയല്ല ദുഷിച്ച സമൂഹം മാത്രമാണ്., അതുകൊണ്ടാണല്ലോ ഇരുള് വീഴുന്നത് നീയും കാണുന്നത്.
നിനക്ക് കൂടി ഉള്ളതാണ് രാത്രികള്‍. മുറിയില്‍ പൂട്ടി ഇടേണ്ടത് നിന്നെയല്ല, ദരിദ്രമായ നിന്റെ ചിന്തകളെ മാത്രമാണ്..
ഉറക്കം മതിയാവോളം ഉറങ്ങാന്‍ നീ പഠിക്കുക, ഉറക്കം വരുമ്പോള്‍, ഉറങ്ങാന്‍ തോന്നുമ്പോള്‍ ഒക്കെ നീ ഉറങ്ങുക. ഒരാള്‍ക്കും കുത്തകയല്ല നിന്റെ ഉണര്‍വും, ഉറക്കവും....
നിനക്ക് ജീവിക്കാന്‍ ഭക്ഷണം ആവശ്യമെങ്കില്‍ അത് പാകം ചെയ്യാന്‍ നീ പഠിക്കുക. വിശക്കുന്നവന് ആവശ്യമെങ്കില്‍ സ്വയം ഉണ്ടാക്കി കഴിച്ചുകൊള്ളട്ടെ. നിന്റെ ജീവിതം കുശിനിയില്‍ എരിഞ്ഞു തീരാനുള്ളതല്ല പെണ്ണേ....
വേറെ വീട്ടില്‍ ചെന്ന് കയറാനും, അവിടം മതിയാവുമ്പോള്‍ ഇറങ്ങി പോരാനും നീ ഇനി എന്നാണ് പഠിക്കുക??
നിന്നെ നിനക്ക് നഷ്ടമായാല്‍ മറ്റാര്‍ക്കും അത് തിരികെ നല്‍കാനാവില്ല, നീ തിരിച്ചറിയുക...
അടക്കി നിര്‍ത്തേണ്ടത് പെണ്ണിനെ അല്ല ആണുങ്ങളുടെ വികൃതവും, നീച്ചവുമായ ചിന്തകളെയാണ്.
കാരണം നീ പെണ്ണാണ് നിനക്ക് എന്തുമാവാം....
പെണ്ണ് | സ്വാതന്ത്ര്യം | വിലക്കുകള്‍