SC/ST ഒഴികെ എന്ന് കണ്ടാല്‍ നല്ല സാംസ്കാരിക മലയാളത്തില്‍ രണ്ട് കീറ് അത് മതി. അത് മാത്രം മതി...
3:59 PM
കാടും നാടും ഇളക്കി പുരോഗമന വാദവും, ഹിന്തുക്കൾ ഒന്നാണെന്ന ആഹ്വാനവും നടത്തി, വിവാഹ പരസ്യം ഉൾപ്പടെ ഉള്ള സ്വന്തം കാര്യങ്ങൾ വരുമ്പോൾ SC/ST ഒഴികെ എന്ന് പറയുന്ന മാന്യ ദേഹങ്ങളേ നിങ്ങൾക്ക് ആദ്യം തന്നെ എന്‍റെ വിനീതമായ നടുവിരൽ നമസ്കാരം.
ഇവിടെത്തന്നെയാണ് നിങ്ങൾ പാടില്ല എന്ന് വിലപിക്കുന്ന ജാതി സംവരണത്തിന്‍റെ ആവശ്യകത ഏറുന്നത്. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന അല്ലെങ്കിൽ ഇങ്ങനെ പിൻതള്ളപ്പെടുന്ന ഒരു ജനതയെ മുൻനിരയിലേക്ക് കൊണ്ടെത്തിക്കാൻ സംവരണം വളരെയേറെ സഹായകമാണ്.
ഇതുപോലെ ഉള്ളവർ സംവരണം ഇല്ലെങ്കിൽ സ്വജാതി അല്ലാത്തവര്‍ക്ക് എവിടെയാണ് അവസരങ്ങള്‍ നല്‍കുന്നത്?
ഒരു സ്കൂള്‍ അധ്യാപകനോ, അല്ലെങ്കില്‍ കളക്ടറോ, പോലീസുകാരനോ ഒക്കെ ഒരു പറയനോ കുറവനോ ആവുന്നത് സഹിക്കാന്‍ പറ്റുമോ?
എന്തിന് കൂടുതല്‍ ഒരു കുശിനിക്കാരന്‍റെ ഒഴിവുപോലും ഈ പറഞ്ഞ SC/ST റിസര്‍വേഷന്‍ ഇല്ലാതെ അവര്‍ക്ക് സ്വപ്നം കാണാന്‍ സാധിക്കില്ല.
ഇന്നും പല സ്ഥലങ്ങളിലും നേരിട്ട് കാണാറുള്ളതാണ് ഭക്ഷണം ഉണ്ടാക്കുന്നവനാനെങ്കില്‍ കഴിക്കാന്‍ വിസമ്മതിക്കുന്ന ഒരു ജനതയെ. ഇങ്ങനെ ഉള്ളവരാണോ റിസര്‍വേഷന്‍ ഇല്ലാതെ ഈ ഒരു ജനതയെ മുന്നോട്ട് നയിക്കാന്‍ പോകുന്നത്??
ജാതിയില്‍ കേമന്മാര്‍ എന്നുകരുതി സ്വയം ഞെളിഞ്ഞു നടക്കുന്ന ദുരഭിമാനം നിറഞ്ഞ ഒരു സമൂഹം ഇല്ലേ ശരിക്കും നിങ്ങളാണ് സാമൂഹിക അധകൃതര്‍. സാംസ്കാരികമായി പിന്നോക്കം നില്‍ക്കുന്നവര്‍...
SC/ST ഒഴികെ എന്ന് പറയുന്നിടത്ത് നിങ്ങള്‍ ഒരു വിഭാഗം മനുഷ്യരെ എടുത്ത് പറഞ്ഞ് അപമാനിക്കുക തന്നെയാണ് ചെയ്യുന്നത്. അത് ഇന്നും പലയിടങ്ങളിലും തീര്‍ത്തും ലാഖവത്തോടെ നടന്നുവരുന്നു.
ഇപ്പോഴും എപ്പോഴും വഴിയരികില്‍ വീണ് കിടക്കുന്ന ഒരുത്തനെ അല്ലെങ്കില്‍ അപകടം പറ്റുന്നവനെ ആദ്യം എടുത്തുകൊണ്ട് ആസ്പത്രിയില്‍ എത്തി വേണ്ടുന്ന സഹായങ്ങള്‍ നല്‍കുന്നത് ഈ പറഞ്ഞ കൂട്ടത്തിലൊക്കെ ഉള്ള ഓട്ടോ ഓടിച്ചു നടക്കുന്നവനോ അല്ലെങ്കില്‍ മരത്തേല്‍ കയറാനോ കിണറു കുത്താന്‍ നടക്കുന്നവനോ ഒക്കെ ആവും. ഇപ്പൊ ചാവും എന്ന അവസ്ഥയില്‍ അവിടെ കളഞ്ഞിട്ട് പോകാതെ രക്തമോ മറ്റ് അവശ്യ സാധനങ്ങളോ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ ഉന്നത ജാതിയെ അല്ല നിങ്ങളില്‍ കാണുന്നത്. ഒരു ജീവന്‍റെ പിടച്ചില്‍ മാത്രമാണ്.
അവകാശപ്പെട്ടത് കിട്ടാതെ വരുമ്പോള്‍ ചെറുത്തുനില്‍പ്പിനായി എല്ലാരേയും പോലെ അവരും സംഖടിക്കും. സംഖടിക്കണം. കാരണം അവരും മനുഷ്യരാണ്. നിങ്ങളെയും എന്നെയും പോലെ ഇവിടെ ജീവിക്കാനും മരിക്കാനും ഒരുപോലെ അവകാശമുള്ളവര്‍.
വിവാഹ കമ്പോളത്തില്‍ അല്ലെങ്കില്‍ കുടുംബ മഹിമ നോക്കുമ്പോള്‍ ഇവരൊക്കെ തീണ്ടാപ്പാടകലെ. ആയിക്കോട്ടെ അവര്‍ അധകൃതര്‍ ആണല്ലോ... ഇങ്ങനെ എടുത്തുപറഞ്ഞ് തരം താഴ്ത്താതിരിക്കാന്‍ ശ്രമിക്കുക.
ഇനി പ്രധാനപ്പെട്ട മറ്റൊരു കാര്യം, ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപനങ്ങളില്‍, ചിന്തിക്കാന്‍ കഴിയാത്ത നിലയില്‍ ഉള്ള പദവികളില്‍ ഇരിക്കുന്ന നിരവധിയായ SC/ST വിഭാഗത്തില്‍ പെടുന്ന ആളുകള്‍ ഇന്നുണ്ട്. അതൊക്കെ കാണാതെ അറിയാതെ അല്ലെങ്കില്‍ അറിഞ്ഞ ഭാവം നടിക്കാതെ ഇങ്ങനെ പരസ്യം കൊടുക്കാന്‍ നാണമില്ലേ ചെറ്റകളെ നിങ്ങള്‍ക്ക്...????
കുറഞ്ഞ ജാതിക്കാരാ നീ ഇത് കാണുന്നുണ്ടെങ്കില്‍ ഒന്ന് ഓര്‍മയില്‍ കുറിക്കുക. ദാഹജലം മുതല്‍ രക്തം വരെ ജാതിയില്‍ കേമാന്മാര്‍ക്ക് നിന്‍റെത് ചേരില്ല. സ്വജാതിയില്‍ നിന്നും കണ്ടെത്തട്ടെ..!!!
"ഇങ്ങനെ ഉള്ള പരസ്യങ്ങള്‍ എപ്പോള്‍ എവിടെ കണ്ടാലും വിളിച്ച് നല്ല സാംസ്കാരിക മലയാളത്തില്‍ രണ്ട് കീറ് കീറാനും മറക്കരുത്. നീ ഇനി ഏത് പദവിയില്‍ ആയാലും നിനക്കതിന് സാധിക്കും. കാരണം നീ കേരളീയനാണ്, മലയാളിയാണ്, അഭിമാനം ഉള്ളവനാണ്"
അഭിപ്രായങ്ങളൊന്നുമില്ല: