ഇടുക്കി മീശപ്പുലിമല; അറിഞ്ഞും അറിയാതെയും കട്ടുതീകള്‍ക്ക് നമ്മളും കാരണക്കാരാണ്‌..

2:48 PM



ഇടുക്കി മീശപ്പുലിമലയിലെ കാട്ടുതീയും അതൊടോപ്പമുള്ള ഹൃദയഭേദകമായ കാഴ്ചകളും കണ്ടു, അപകടത്തില്‍ പെട്ടവരോട് സഹാനുഭൂതിയും അനുകമ്പയും നിറഞ്ഞ നൂറുകണക്കിന് പോസ്റ്റുകളും മെസ്സേജുകളും കണ്ടു. ശരിയാണ് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു ഈ ദുരവസ്ഥ. വളരെയധികം വേദനാജനകവുമാണ് പക്ഷേ എനിക്ക് പറയാനുള്ളത് അതേക്കുറിച്ചല്ല. ഈ കാട്ടുതീക്ക് അല്ലെങ്കില്‍ അതിന്‍റെ ആഖാതത്തിന് അക്കം കൂട്ടുവാന്‍ അറിഞ്ഞും അറിയാതെയും നമ്മള്‍ തന്നെയാണ് കാരണം.

പ്രകൃതിരമണീയമായ വനപ്രദേശങ്ങളില്‍ യാത്ര പോകാന്‍ ഇഷ്ട്ടപ്പെടുന്നവര്‍ തന്നെയാണ് നമ്മില്‍ ഏറെയും. അത് അനുവാദം ഉള്ളിടത്തായാലും ഇല്ലാതെ ആണെങ്കിലും. അനുവാദം ഇല്ലാത്ത സ്ഥലങ്ങളിലേക്ക് ആള്‍ബലമോ അധികാരബലമോ ഉപയോഗിച്ച് കടന്നുചെല്ലുക എന്നത് നമ്മുടെയൊക്കെ നിത്യജീവിതത്തിലെ ചില ശീലങ്ങളില്‍ ഒന്നാണ്. യാത്ര പോകുമ്പോള്‍ ഒപ്പം, ബിയറും ലിക്കറും മറ്റു ലഹരി പദാര്‍ഥങ്ങളും പാക്ക് ചെയ്ത ആഹാരസാധനങ്ങളും നിര്‍ബന്ധമാണ്‌. കാടിനുള്ളില്‍ തണുപ്പിന്‍റെ കൂടെ അല്പം ലഹരി അതൊരു ഹരമാണ്. അല്ലെന്ന് ഞാനും പറയില്ല. കാടുകയറി മൂക്കുമുട്ടെ തിന്നും കുടിച്ചും ബോധമില്ലാതെ കൈയിലുള്ള മാലിന്യങ്ങള്‍ അവിടെ ഉപേക്ഷിച്ച് യാതികര്‍ തിരികെ പോകും.

ചിലര്‍ക്ക് ബിയര്‍ അടിച്ചു കഴിഞ്ഞാല്‍ ആ കുപ്പി പാറയില്‍ എറിഞ്ഞു പൊട്ടിക്കാതെ ഒരു സമാധാനം ഉണ്ടാവില്ല.

പൊട്ടിയ കുപ്പിയുടെ കഷണങ്ങള്‍ മറ്റുള്ള ജീവികളെ എങ്ങനെ ബാധിക്കുന്നു എന്ന് തിരികെ വീട്ടില്‍ വന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട് ലൈക്കിനായി കാത്തിരിക്കുന്ന ആരും അന്വേഷിക്കാറുമില്ല. കാട്ടിനുള്ളില്‍ അനുവാദമില്ലാതെ കയറി ടെന്‍റ് കെട്ടി ക്യാമ്പ്‌ ഫയറും ആയി അര്‍മാദിച്ചു തിരികെ പോരുന്നവര്‍ ആ ഭാഗങ്ങളില്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങളും അവ തീ പടരാന്‍ ഒരുക്കുന്ന സാഹചര്യവും ചെറുതല്ല.

ഇത് ഒരാളുടെ കാര്യമല്ല ഏറിയപങ്കും ഇങ്ങനെയാണ്. ഞങ്ങള്‍ കള്ളുകുടിക്കാനല്ല പ്രകൃതിഭംഗി ആസ്വദിക്കാന്‍ ആണ് പോകുന്നതെന്ന് കുടുംബസമേതം പോകുന്നവര്‍ പറഞ്ഞാലും പ്ലാസ്റ്റിക്‌ ഉള്‍പടെയുള്ള മാലിന്യങ്ങളുടെ കാര്യത്തില്‍ അവിടെയും പ്രത്യേകിച്ച് വെത്യാസം ഒന്നുമില്ല. മരത്തിന് മുകളില്‍ വീടുകെട്ടി താമസിക്കുന്നവരും ഹണിമൂണ്‍ ആഖോഷിക്കുന്നവരും ഒക്കെ ഈ പറഞ്ഞ തരത്തില്‍ കാടിന്‍റെ സ്വഭാവികതയെ നശിപ്പിക്കുക തന്നെയാണ് ചെയ്യുന്നത് എന്ന കാര്യം ആര്‍ക്കും നിഷേധിക്കാവുന്നതല്ല. ഇത്തരക്കാരും പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ കാട്ടില്‍ത്തന്നെ നിക്ഷേപിക്കുകയാണ് പതിവ്.

മുകളില്‍ പറഞ്ഞ ഒരാള്‍ പോലും ആവശ്യം കഴിഞ്ഞ് തങ്ങള്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ തിരികെ കൊണ്ടുപോരാറില്ല (അങ്ങനെ ആരെങ്കിലും ഒരാള്‍ ഉണ്ടെങ്കില്‍ അവരെയൊക്കെ ഞാന്‍ ദൈവം എന്ന് വിളിക്കും.)

സ്വതവേ കാട്ടുതീ ഉണ്ടാകാമെങ്കിലും കുറെ അധികനേരം നിന്നുകത്തുന്ന പ്ലാസ്ടിക്കുകള്‍ ഉള്‍പടെയുള്ള വസ്തുക്കള്‍ തീ പടരാന്‍ സ്വാഭാവിക സാധ്യത ഇല്ലാത്ത ഭാഗത്തേക്കും അവ വ്യാപിപ്പിക്കുന്നതില്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരുപക്ഷേ തീപിടുത്തം ഉണ്ടായാല്‍പോലും പ്ലാസ്റ്റിക്‌ പോലുള്ളവയുടെ അഭാവത്തില്‍ ആ തീ അണയാന്‍ സമയം താരതമ്യേന കുറവ് മതി, അല്ലെങ്കില്‍ മറ്റുള്ള ഭാഗത്തേക്ക്‌ കത്തിപ്പടരാനുള്ള സാഹചര്യം കുറവായിരിക്കും. സഞ്ചാരികള്‍ പ്രകൃതിയെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ആദ്യം വേണ്ടത് അതിനെ നശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ്.

ഭക്തിയുടെ നിറവില്‍ ശബരിമലക്ക് പോകുന്നവര്‍ പോലും ചെക്കിംഗ് ഭയന്ന് നിക്കറിന്‍റെ ഇടയില്‍ ഹാന്‍സ് ഒളിപ്പിച്ചാണ് പോകുന്നത് (അനുഭവസാക്ഷ്യം)... ഈ പറഞ്ഞ ചെറിയ പ്ലാസ്റ്റിക്‌ പോലും കാടിന് വേണ്ടാത്ത വസ്തുവാണ് എന്നിരിക്കെ ഉല്ലാസയാത്രകള്‍ ഉണ്ടാക്കുന്ന ദോഷങ്ങള്‍ പ്രത്യേകം പറയേണ്ടതുണ്ടോ..

എന്തിലും ഏതിലും ഞാന്‍ കുറ്റം മാത്രമേ കാണൂ എന്ന് പറയുന്നവരോട്: കുറഞ്ഞപക്ഷം ഞാന്‍ കാടുകളിലേക്ക് യാത്രകള്‍ പോകാറില്ല. പോകുന്നെങ്കില്‍ മാത്രമല്ലെ നശിപ്പികുകയുള്ളൂ...

മീശപ്പുലിമല | കാട്ടുതീ | സഞ്ചാരി

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook