കേളപ്പന്‍റെ മനസില്‍ ചിറകടിക്കുന്ന തുമ്പികള്‍ക്ക് പകരം വലിയ ഷോപ്പിംഗ് കോമ്പ്ലെക്സിനു മുകളിലൂടെ പറന്ന് പോകുന്ന ഒരു ബീമാനം തെളിഞ്ഞു വന്നു.
12:48 PMകേളപ്പന്‍: അതേയ് മന്ത്രി ഏമാന്‍ അല്ലിയോ...
അതെ മത്രിയാ എന്തേ കേളപ്പാ..
അല്ല സാറിന്‍റെ ശമ്പളം ഒക്കെ കൂട്ടിയെന്ന് കേട്ടല്ലോ. ഒള്ളതാണോ..
എന്നാ പറയാനാ കേളപ്പാ സംഗതി ഒള്ളതാ. വല്യ കഷ്ട്ടപ്പാടിലാന്നേ.
അല്ല സാറെ അപ്പൊ ഈ വയല്‍ കിളികളും നേഴ്സുമാരുമൊക്കെ വലിയ സ്ഥിതിയില്‍ ആണോ... അവര്‍ക്കൊന്നും ഈ ശമ്പളവും നഷ്ടപരിഹാരമോ ജീവിക്കാന്‍ ഒള്ള അവകാശമോ ഒന്നും ഇല്ലിയോ?
എടൊ കേളപ്പാ താന്‍ എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നത്???
കണ്ട ഏഴാംകൂലികളും ലോണെടുത്ത് ബാങ്കിനെ പറ്റിക്കുന്ന കൂലിപ്പണിക്കാരുമൊക്കെ നാടിന്‍റെ ശാപമാണ്. അങ്ങനെ ഉള്ളവരൊന്നും ജീവിക്കാൻ ഒന്നുകൊണ്ടും അർഹരല്ല. വേറെ കുറെ എണ്ണമുണ്ടല്ലോ മണ്ണിലും ചെളിയിലും കിടന്ന് മറിയാൻ വേണ്ടി ബാങ്കിൽ നിന്ന് കടമെടുത്തിട്ട് തിരികെ അടക്കാൻ കൂട്ടാക്കാത്തവർ. എന്താ അവരെ പറയുന്നത്?
ങാ... കൃഷിക്കാർ...!!
ഉള്ള കാശ് മുഴുവന്‍ മണ്ണില്‍ കുഴിച്ചിട്ട് അവസാനം കഞ്ഞികുടിക്കാൻ ഗത്തിയില്ലാതെ നടക്കുന്ന അലവലാതികൾ. ഇവരൊക്കെ ജീവിക്കുന്നത് തന്നെ നാട്ടിന്‍റെ വില കളയാനും വികസനത്തിന് തുരങ്കം വെക്കാനുമാണ്. നല്ല ഒരു റോഡ്, ഫ്ളാറ്റ്, വില്ല പ്രോജക്ട്, എയർപോർട്ട്, ഐ.ടി പാർക്ക് എന്നിങ്ങനെ ഒന്നും കൊണ്ടുവരാൻ ഈ പരിഷകൾ സമ്മതിക്കില്ല. അവിടെ മുഴുവൻ പുല്ലും പയറും നട്ടുവളർത്തി കൊടികുത്തി സമരവും നടത്തും. ബാങ്കില്‍ നിന്ന് എടുത്ത കാശും പോയി ഖജനാവിന് നഷ്ടവും.
ഇനി വേറൊരുകൂട്ടരുണ്ട് ജോലി ആതുരസേവനം നേഴ്സുമാര്‍ എന്നാണ് സ്ഥാനപ്പേര് എങ്കിലും വിശേഷണം മാലാഖമാർ എന്നാണ്...!!
രോഗികളെ നോക്കാന്‍ ഉള്ള സമയത്തിന് കാശിന്‍റെ കണക്കും പറഞ്ഞ് റോഡില്‍ കുത്തിയിരിക്കുന്ന മനസാക്ഷിയില്ലാത്തവര്‍. ചെയ്യുന്ന ജോലിക്ക് ഇനി എന്തെങ്കിലും നക്കാപ്പിച്ച കൊടുക്കാമെന്ന് വിചാരിച്ചാലും അഹങ്കാരമല്ലേ... കൊടി പിടിക്കാന്‍ നടക്കുന്നു.. അവരുടെ കുറെ അവകാശങ്ങൾ ഉണ്ടുപോലും.. ന്യായമായ അവകാശങ്ങൾ..
ധിക്കാരികൾ...!!
അല്ലെങ്കില്‍ത്തന്നെ സ്വർഗ്ഗത്തിലെ മാലാഖമാർക്കെന്തിനാ ശമ്പളം??
ഇവരെയൊക്കെ എടുത്ത് കളഞ്ഞ് റോബോട്ടുകളെ പണിയേല്‍പ്പിച്ചാലേ ശരിയാവൂ.
ധനികനായ രാജാവിനെ മാത്രമാണ് ലോകം ഉറ്റുനോക്കുന്നത്, പത്രത്തിലും ലോക മാധ്യമങ്ങളിലും എല്ലാം നിറഞ്ഞ് നില്‍ക്കേണ്ടത് ധനാഢ്യനായ രാജാവ് തന്നെയല്ലേ. അപ്പോള്‍ പണത്തിന്‍റെ ആവശ്യവും രാജാക്കന്മാര്‍ക്ക് തന്നെ... എന്നിട്ടും ഒരു ദിവസം തട്ടിയും മുട്ടിയും കഴിഞ്ഞുപോകാൻ ഇവിടെയുള്ള മന്ത്രിമാർക്ക് ആവുന്നില്ല.
പിന്നെ ഒരാശ്വാസം ഉള്ളത് മന്ത്രിമാരുടെ ശമ്പളം വർധിപ്പിച്ചു എന്നത് മാത്രമാണ്.
"അപ്പൊ അങ്ങനെയാണ് അല്ലേ ഇവിടത്തെ കാര്യങ്ങള്‍...
ഇനി നാട് നന്നാവും. പുതിയ കാറുകള്‍ വരും വാര്‍ത്തകള്‍ വരും.
നമ്മളെ ലോകം അറിയും..."
കേളപ്പന്‍റെ മനസില്‍ ചിറകടിക്കുന്ന തുമ്പികള്‍ക്ക് പകരം വലിയ ഷോപ്പിംഗ് കോമ്പ്ലെക്സിനു മുകളിലൂടെ പറന്ന് പോകുന്ന ഒരു ബീമാനം തെളിഞ്ഞു വന്നു.
അതേസമയം താഴെ റോഡില്‍ നേഴ്സുമാരുടെ മുന്നിലൂടെ പുതിയ ആഡംബര കാര്‍ പാഞ്ഞുപോയി. കരിഞ്ഞുണങ്ങിയ വയലില്‍ കിളികളുടെ മുകളിലൂടെ ഒരു ബീമാനവും പോയ്കഴിഞ്ഞിരുന്നു..
ആതുരസേവനം | കര്‍ഷക സമരം | വയല്‍ക്കിളികള്‍ | ശമ്പളവര്‍ധന
അഭിപ്രായങ്ങളൊന്നുമില്ല: