വീക്ഷാവിക്രീളിതദീക്ഷമോക്ഷപ്രക്ഷാടനപ്രകാശം അഥവാ ചില പിണ്ണാക്ക് മോഹങ്ങൾ...

12:39 PM



മനസ്സിൽ കവിത വിരിഞ്ഞാൽ ചെയ്യുന്നതൊക്കെയും യാന്ത്രികമായിരിക്കും..

അനുഭവിച്ചോ...!!

"വീക്ഷാവിക്രീളിതദീക്ഷമോക്ഷപ്രക്ഷാടനപ്രകാശം"
അഥവാ
ചില പിണ്ണാക്ക് മോഹങ്ങൾ...

അന്തരംഗത്തിലെ പിണ്ണാക്ക് മോഹങ്ങൾ
ആമാശയത്തിന്റെ ഉത്തരങ്ങൾ...

കവിതകൾ വിരിയുന്ന കണ്ഠത്തിലും
പിന്നെ നിര വരി നിറയുന്ന കണ്ടത്തിലും...

തവളതന്നാനന്ത നൃത്തത്തിലൂം പിന്നെ
ഉയരുന്ന കൊടിമരങ്ങൾ തന്നുച്ചിയിലും...

നാവിൽ വിളങ്ങുന്ന രോഷത്തിലും പിന്നെ
മൂക്കിൽ തുളുമ്പുന്ന താളത്തിലും...

കാണുവാൻ വയ്യാത്ത സ്വപ്നത്തിലും പിന്നെ
പ്ലാവിലെ ചക്കതൻ ചാരത്തിലും...

അക്ഷയപ്പാത്രത്തിൻ ഓരത്തിലും പിന്നെ
ഷാപ്പിലെ കുപ്പിതൻ ചാരത്തിലും...

ഉറങ്ങാൻ തുടങ്ങുന്നു പിണ്ണാക്ക് മോഹങ്ങൾ
ആമാശയത്തിന്റെ ചോദ്യങ്ങളും...

കവിത | നേരമ്പോക്ക് | ചളിചരിതം

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook