പ്രണയിതാക്കളെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയവർക്കുള്ള മറുപടി.
2:25 PM
സോഷ്യൽ മീഡിയയിൽ ഇവരെ പരിഹാസപൂർവ്വം ആഘോഷമായി കൊണ്ട് നടന്നവരോട് പരമ പുച്ഛം മാത്രം.
ഇവർക്ക് രണ്ടുപേർക്കും ഇല്ലാത്ത എന്ത് കടിയാണ് കണ്ടുനിൽക്കുന്നവർക്ക് ഉള്ളതെന്ന് മനസിലാവുന്നില്ല. ഒരാൾ ആരോടൊപ്പം ജീവിക്കണം എന്നത് അയാളുടെ ഇഷ്ടമാണ് ഞാനുൾപ്പടയുള്ള സമൂഹത്തിന് അത് കണ്ടു കുരു പോറ്റേണ്ട കാര്യമില്ല.
എന്തായാലും ഇവരെ ആഘോഷമാക്കിയവരോട് ഒന്ന് പറഞ്ഞോട്ടെ,
നിങ്ങൾ രാജകുമാരിയെപോലെ കൊണ്ടുനടക്കുന്ന ആ സഹോദരിക്കോ, കാമുകിക്കോ, മകൾക്കോ മുഖസൗന്ദര്യം നഷ്ടമാവാൻ ഒന്ന് കാലുതെന്നി തറയിൽ വീഴുന്ന സമയം മാത്രം മതിയാവും. അല്ലെങ്കിൽ ആറ്റുനോറ്റ് കാത്തിരുന്ന് പിറക്കുന്ന പെൺകുഞ്ഞ് വിരൂപ ആവാനും ഭാര്യക്ക് സ്നേഹപൂർവ്വം വാങ്ങിക്കൊടുക്കുന്ന ആഹാരത്തിലെ മായമോ, ഏതെങ്കിലും ഹോർമോണിന്റെ വ്യതിയാനമോ ഒക്കെ മതിയാവും,
അപ്പോൾ പറഞ്ഞുവന്നത് മേല്പറഞ്ഞ എന്തെങ്കിലും കാരണത്താൽ കുടുംബത്തിൽ മുഖസൗന്ദര്യം കുറഞ്ഞ ഒരു സ്ത്രീ/പെൺകുട്ടി ഉണ്ടായാൽ അവരോടും ഇതേ പരിഹാസം നിങ്ങളുടെ ഉള്ളിൽ സൂക്ഷിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...
പ്രണയം | സൗന്ദര്യം | പരിഹാസം
അഭിപ്രായങ്ങളൊന്നുമില്ല: