വിഷപ്പുക നിറഞ്ഞ മേഘങ്ങൾക്കിടയിലൂടെ ചുമച്ച് ചുമച്ച്.. വേച്ച്.. വേച്ച്..

12:08 PM



ആകെ വിളറി വെളുത്ത്
തളർന്ന് അവശനായി
തലയിടിച്ച് നിലത്തുവീണ്

കഴുത്തൊടിഞ്ഞ്
കുത്തും, കോമയുമായി
ആസ്പത്രിയിൽ മേലോട്ട് നോക്കി

ഹൃദയത്തെ അളക്കുന്ന ഇഞ്ചൻറെ
ബീപ്പ്.. ബീപ്പ്.. ശബ്ദം
കേട്ട് കേട്ട്...

മേൽക്കൂരയും പൊളിച്ച്
മേലേക്ക് പോയി
വിഷപ്പുക നിറഞ്ഞ

മേഘങ്ങൾക്കിടയിലൂടെ
ചുമച്ച് ചുമച്ച്.. വേച്ച്.. വേച്ച്..
ആകെ വിളറി വെളുത്ത്

തളർന്ന് അവശനായി
തലയിടിച്ച് നിലത്തുവീണ്..... (തുടരുന്നു)

Image Credit: Edvard Munch - The Scream

നേരമ്പോക്ക് | തളർച്ച | ഭ്രാന്തൻ ചിന്തകൾ




You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook