ലൈലാ അത് നീയാകുന്നു...!! നമ്മൾ ഒന്നാകുന്നു... ഈ ലോകം നമ്മളാവുന്നു...

2:08 PM



കാടും മേടും തങ്ങളിലേക്ക് ആവാഹിച്ച് പ്രണയത്തിന്റെ വേലിയേറ്റത്തിൽ അവർ സ്വയം മറന്നപ്പോൾ...

ലൈലാ അത് നീയാകുന്നു...!!

നിന്നിൽ നിന്നുയർന്ന ശബ്ദവീചികൾക്ക് ചെവി നൽകാതെ നിന്നിലേക്ക് ഊർന്നിറങ്ങിയവൻ ഞാനാകുന്നു...

പ്രിയതാരമായ ഏതോ നിമിഷത്തിന്റെ ആലസ്യത്തിൽ നാം നമ്മെത്തേടുമ്പോൾ
നമ്മൾ ഒന്നാകുന്നു...
ഈ ലോകം നമ്മളാവുന്നു...

നിന്നിൽ നിറയുന്ന, നിന്നിലേക്ക് നീളുന്ന അദൃശ്യമായ ആകർഷണവലയത്താൽ ചുറ്റപ്പെട്ട നീയെന്ന കൊടുംകാട്ടിൽ ദിക്കറിയാതെ അലയുന്ന ഞാനും, എന്നാൽ മൂടപ്പെട്ട പച്ചത്തുരുത്തു പോലെ നീയും...

ലൈലാ....

നീ ഞാനാകുന്നു. ഞാൻ നീയും....



പ്രണയം | കാമം

Image Credit: curiator.com

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook