നന്നായി ആ നാറി പോലീസുകാരൻ ചത്തു....
8:32 PM
ദിവസങ്ങൾക്ക് മുൻപ് സൗമ്യ പുഷ്പാകരൻ എന്ന പോലീസ് ഉദ്യോഗസ്ഥയെ തീവച്ചുകൊന്ന കൊലയാളി ഒടുവിൽ ചത്തൊടുങ്ങി.
മനുഷ്യരെ സാധാരണ മരണം കഴിഞ്ഞാൽ അന്തരിച്ചു എന്ന് മാത്രമേ പറയാറുള്ളൂ. ആ കൊലയാളിക്ക് മനുഷ്യൻ എന്ന പരിഗണന കൊടുക്കാൻ സാധ്യമല്ല എന്നതിനാലാണ് അയാൾ "ചത്തു" എന്നുതന്നെ പറഞ്ഞത്.
എന്ത് കാര്യത്തിന്റെ പേരിൽ ആയാലും ഒരാളെ കൊല്ലാൻ തക്ക മനോനിലവാരത്തിലേക്ക് ഒരാൾ മാറിയിട്ടുണ്ടെങ്കിൽ അയാൾ തുടർന്ന് ജീവിക്കാൻ യോഗ്യനായി എനിക്ക് തോന്നുന്നില്ല. അങ്ങനെ ഉള്ളവരെ രക്ഷപെടുത്താൻ മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പടെ രംഗത്ത് വരികയും നിയമത്തിന്റെ സൗജന്യം അവർക്ക് ലഭിക്കുകയും ചെയ്യും. എന്നും നഷ്ടം കൊല്ലപ്പെട്ട വ്യക്തിക്കും അവരുടെ കുടുംബങ്ങൾക്കും മാത്രം.
ഒരുപക്ഷേ അയാൾ ജീവിതത്തിലേക്ക് തിരികെ വന്നിരുന്നെങ്കിൽ കേരളേത്തിലെ ഏതെങ്കിലും ജയിലിൽ ഗവർമെന്റിന്റെ ചിലവിൽ അതായത് ഞാനടക്കമുള്ള ജനങ്ങളുടെ നികുതിപ്പണം കൊണ്ട് തിന്ന് ചീർത്ത് സുഭിക്ഷമായി കഴിയുമായിരുന്നു. അതിന് അവസരമൊരുക്കാതെ അയാൾ ഈ ലോകത്ത് നിന്നും അപ്രത്യക്ഷമായത് വളരെയേറെ സന്തോഷം നൽകുന്ന വാർത്തയാണ്.
ആകെ ഒരു വിഷമം ഉള്ളത് ആ പരട്ട തെണ്ടി കുറെ കാലം കൂടി ഇവിടെ കിടന്ന് നരകിച്ചു ചത്തില്ലല്ലോ എന്നാലോചിക്കുമ്പോൾ മാത്രമാണ്. എങ്കിലും ഈ വാർത്ത കണ്ടെങ്കിലും ആ പോലീസ് ഉദ്യോഗസ്ഥയുടെ കുടുംബം സന്തോഷിക്കുന്നുണ്ടെങ്കിൽ അത് തന്നെയാണ് നല്ലതെന്ന് ഞാനും കരുതുന്നു.
Image Source: Mid-Day
മരണം | ക്രൂരത | കൊലപാതകം
അഭിപ്രായങ്ങളൊന്നുമില്ല: