ജീവിച്ചിരിക്കുന്ന 'ബ്ലാക്ക് ഏലിയൻ' ലക്ഷ്യം ചർമത്തിന് പകരം ലോഹം പിടിപ്പിക്കുക
3:36 AMബ്ലാക്ക് ഏലിയൻ ആവനായി ചുണ്ടുകൾ മുറിച്ചു കളഞ്ഞു, ശരീരത്തിലെ ചർമം മുഴുവൻ നീക്കം ചെയ്ത് ലോഹം പിടിപ്പിക്കുകയാണ് ഇയാളുടെ അടുത്ത ലക്ഷ്യം.
ഫാഷൻ ഫ്രീക്കായുള്ള നിരവധി ആളുകളെ കണ്ടിട്ടുണ്ടെങ്കിലും ഇത്രക്ക് ഭീകരമായ ഒരു വേർഷൻ ആദ്യമായിരിക്കും. ബോഡി മോഡിഫൈ ചെയ്ത് ബ്ലാക്ക് ഏലിയൻ ആവുകയാണ് ഫ്രാൻസിലെ 32 കാരനായ ആന്റണി ലോഫ്രെഡോയുടെ ലക്ഷ്യം. ഇതിനായി ഇയാൾ ശരീരത്തിൽ പലതരത്തിലുള്ള മോഡിഫിക്കേഷനുകൾ ചെയ്തിട്ടുണ്ട്. അവസാനം ചെയ്ത ബോഡി മോഡിഫിക്കേഷനായ മേൽചുണ്ട് മുറിച്ചു കളയൽ മൂലം ഇപ്പോൾ സംസാരിക്കാനും ഇയാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ബ്ലാക്ക് ഏലിയൻ എന്ന തന്റെ ആശയത്തിൽ നിന്നും ലോഫ്രെഡോ പിന്മാറിയിട്ടില്ല, ശരീരത്തിലെ ചർമം മുഴുവൻ നീക്കം ചെയ്ത് ലോഹം പിടിപ്പിക്കുകയാണ് ഇയാളുടെ അടുത്ത ലക്ഷ്യം.
Photo Credit: Instagram @the_black_alien_project
സിനിമകളിൽ നിന്നും, നോവലുകളിൽ നിന്നുമൊക്കെയുള്ള അന്യഗ്രഹ ജീവികളിൽ നിന്നും ആശയം ഉൾക്കൊണ്ട് തന്റെ മനസിലുള്ള സാങ്കൽപിക രൂപത്തിലേക്കാണ് മാറാനാണ് ഇയാളുടെ ശ്രമം. ഈ ലക്ഷ്യത്തിനായി ശരീരത്തിന്റെ പല ഭാഗങ്ങളും ഇയാൾ മുറിച്ചു മാറ്റുകയും രൂപമാറ്റം വരുത്തുകയും ചെയ്തിട്ടുമുണ്ട്. അവയിൽ ഒന്നായിരുന്നു അവസാനമായി ചെയ്ത ചുണ്ടുകൾ ഒഴിവാക്കൽ. കുട്ടിക്കാലത്ത് വേഷം മാറി ചെന്ന് ആളുകളെ പേടിപ്പിക്കുന്ന ശീലമുണ്ടായിരുന്ന ഇയാൾക്ക് ശരീരത്തിൽ മാറ്റങ്ങൾ വരുത്താനുള്ള ആഗ്രഹവും അന്നുമുതൽ തന്നെ ഉണ്ടായിരുന്നു. സ്വന്തം നാട്ടിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലി നോക്കിയിരുന്ന ലോഫ്രെഡോ രൂപമാറ്റം എന്ന ലക്ഷ്യത്തിനായി ജോലിയും ഉപേക്ഷിച്ച് ഓസ്ട്രേലിയയിലേക്ക് പോയി. ഇയാൾ തിരികെ വീണ്ടും യൂറോപ്പിലേക്ക് എത്തിയത് ബ്ലാക്ക് ഏലിയൻ എന്ന വിചിത്രമായ ആശയവുമായാണ്. തന്റെ ലക്ഷ്യത്തിനായി ഇനിയും കൈകൾ, കാലുകൾ, വിരലുകൾ, തലയുടെ പിൻഭാഗം എന്നീ ഭാഗങ്ങളിലെല്ലാം കൂടുതൽ മോഡിഫിക്കേഷന്‍സ് നടത്തുമെന്നും ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിൽ ലോഫ്രെഡോ പറഞ്ഞു.ജീവിച്ചിരിക്കുന്ന 'ബ്ലാക്ക് ഏലിയൻ' ലക്ഷ്യം ശരീരത്തിലെ ചർമത്തിന് പകരം ലോഹം പിടിപ്പിക്കുക
അഭിപ്രായങ്ങളൊന്നുമില്ല: