കേരളത്തിലും കൊറോണ വ്യാപനം രൂക്ഷം ഇതെങ്ങനെ ഉണ്ടായി..?
1:28 PMപ്രിയ ജനങ്ങളെ, നിങ്ങളെ സേവിക്കാൻ നിങ്ങളെക്കാൾ പ്രതിജ്ഞാബദ്ധരായ ഒരാളും ഈ സംസ്ഥാനത്തോ രാജ്യത്തോ ഇല്ല, ഇനിയൊട്ട് ഉണ്ടാവുകയുമില്ല. അതുകൊണ്ട് സ്വയം സൂക്ഷിക
എല്ലാരും കണ്ണ് നിറയെ കാണുക....
കുറേ വിവരം കെട്ടവൻമാർ വെയില് കൊള്ളിച്ചും, പാത്രം കൊട്ടിയും, പന്തം കൊളുത്തിയും, അവരുടെയൊക്കെ പരേതാന്മാരുടെ കുഴിമാടത്തിൽ ഇരുന്ന് മന്ത്രം ജപിച്ചും തുരത്തിയ അതേ കൊറോണ കാരണം ജീവൻ പോയ മനുഷ്യരെ കൂട്ടിയിട്ട് കത്തിക്കുന്ന മനോഹര കാഴ്ചയാണ്....
ഇലക്ഷൻ പ്രചാരണ സമയത്ത്, ബീമാനം പിടിച്ച് കേരളത്തിൽ എത്തിയ പ്രധാന താടി മന്ത്രിയും, കേരളത്തിന്റെ ഡബിൾ ബാരലും, ബാക്കി സകല സംഘി, കൊങ്ങി, കമ്മി, സുടാപ്പി സാറന്മാരും എല്ലാംകൂടി പൂണ്ട് വിളയാടി കേരളത്തിന്റെ മുക്കിലും മൂലയിലും വരെ കൊറോണ കൊണ്ടെത്തിച്ചു നൽകിയപ്പോൾ ഒരു പ്രോട്ടോക്കോളും കണ്ടില്ല ഇവിടെ.
ഓരോ പാർട്ടി നേതാക്കളും ആയിരങ്ങളെ കൂട്ടി വോട്ട് ബാങ്ക് നിറയ്ക്കാൻ അഹോരാത്രം പണിയെടുത്തപ്പോൾ കൂടെകൂടിയ നല്ലവരായ പാർട്ടി അടിമകളിൽ 70 ശതമാനത്തിന്റെ മുഖത്തും മാസ്കുകളും ഇല്ലായിരുന്നു, അവിടെയും പ്രോട്ടോക്കോൾ ഒന്നും ഉണ്ടായിരുന്നില്ല അല്ലെങ്കിൽ ബാധകമായിരുന്നില്ല.
ഇലക്ഷൻ കഴിഞ്ഞു കിട്ടാനുള്ള വീതം എല്ലാര്ക്കും കിട്ടി കഴിഞ്ഞപ്പോൾ സകല ഏമാന്മാരും സടകുടഞ്ഞ് എണീറ്റ് പ്രോട്ടോകോൾ പാലിക്കാൻ തുടങ്ങിയിട്ടുണ്ട്, സാധാരണ ജനങ്ങളുടെ ജീവിതം ഈ വിധത്തിൽ ദുസ്സഹമാക്കിയത് ഇവിടത്തെ സകല ഭരണ സംവിധാനങ്ങളും പ്രതിപക്ഷവും, എവിടെയെങ്കിലും വിത്ത് മുളപ്പിക്കാൻ നോക്കുന്ന താമര കച്ചവടക്കാരും ചേർന്ന് തന്നെയാണ്. അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും അവകാശവുമില്ല.
ഇന്നിപ്പോൾ ബസിൽ ഒരാളെപ്പോലും നിർത്തി കൊണ്ടുപോകില്ല കൊറോണ പടരും. ആളുകൾ കൂടുന്ന ഫങ്ഷനുകൾ പാടില്ല കൊറോണാവ്യാപനം ഉണ്ടാവും. മാസ്ക് വച്ചില്ലെങ്കിൽ ഫൈനടിക്കും കാരണം കൊറോണ വ്യാപനം രൂക്ഷമാണ്... .
എന്താല്ലേ... !!
ഇജാതി... !!
ഈ കാണുന്ന ചിത്രം ഗുജറാത്തിലേത് ആണ് എന്നുകരുതി സന്തോഷിക്കാൻ ഒന്നുമില്ല ഈ അവസ്ഥ ഇവിടെ കേരളത്തിൽ സംഭവിക്കാൻ അധികകാലമൊന്നും വേണ്ടിവരില്ല.
പ്രിയ ജനങ്ങളെ, നിങ്ങളെ സേവിക്കാൻ നിങ്ങളെക്കാൾ പ്രതിജ്ഞാബദ്ധരായ ഒരാളും ഈ സംസ്ഥാനത്തോ രാജ്യത്തോ ഇല്ല, ഇനിയൊട്ട് ഉണ്ടാവുകയുമില്ല.
അതുകൊണ്ട് സ്വയം സൂക്ഷിക്കുക, കുറഞ്ഞപക്ഷം ഉടനെ മണ്ണിനടിയിൽ ആവാണ്ടിരിക്കാൻ എങ്കിലും സാധിക്കും. ചിത്രത്തിൽ കാണുന്നപോലെ ഒരവസ്ഥ നമുക്ക് ഉണ്ടാവാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം...
ചിത്രങ്ങൾക്ക് കടപ്പാട്: ഫേസ്‌ബുക്ക്
അഭിപ്രായങ്ങളൊന്നുമില്ല: