തിരുവനന്തപുരം നഗരത്തിൽ സുലഭമായ ഓറഞ്ച്-പാൽ സർബത്ത് നിങ്ങളുടെ വയറിന്റെ പ്രവർത്തനങ്ങളെ താറുമാറാക്കും.
3:47 PMതിരുവനന്തപുരം നഗരത്തിൽ പലഭാഗത്തും ലഭ്യമായ ഓറഞ്ച് നീരും പാലും ചേർന്ന രുചികരമായ പാൽ സർബത്ത് നിത്യേന വാങ്ങി കുടിക്കുന്ന പലർക്കും അറിയില്ല ഈ കോമ്പിനേഷൻ നമ്മുടെ വയറിനെ എങ്ങനെയാണ് ബാധിക്കുന്നതെന്ന്. ഇത് പതിവായി ശീലമാക്കുന്നത് വയറിന്റെ സുഗമമായ പ്രവർത്തനത്തെ തകരാറിലക്കാൻ കാരണമായേക്കാം.
തിരുവനന്തപുരം ഭാഗങ്ങളിൽ കിട്ടുന്ന രുചികരമായ ഒരു പാനീയമാണ് ഓറഞ്ച് നീര് ചേർന്ന പാൽ സർബത്ത്. വ്യത്യസ്ത രുചിഭേദങ്ങൾ തേടുന്നവർക്ക് ഇഷ്ടപ്പെടുന്ന ഒരു പാനീയവുമാണ് ഇത്. എന്നാൽ ഈ ഓറഞ്ച് പാൽ സർബത്ത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് വാസ്തവം. ഇത് നമ്മുടെ ദഹനവ്യവസ്ഥയെത്തന്നെ താറുമാറാക്കും.
വളരെ യാദൃശ്ചികമായ ഒരു യാത്രയിലാണ് ഈ പാനീയം ലഭിക്കുന്ന ഒരു ഷോപ്പിൽ എത്തുന്നതും, ഇത് കുടിക്കാൻ ഇടയാവുന്നതും. ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ ആകർഷണീയമായ പാനീയം കുടിക്കുന്നതിനായി മാത്രം ഇത്തരത്തിലുള്ള പാനീയ ഷോപ്പുകൾ ദിനംപ്രതി സന്ദർശിക്കുന്നത്. സ്ഥിരമായി ഇത് വാങ്ങി കുടിക്കുന്നവരും കുറവല്ല.
ഓറഞ്ച് നീര് അസിഡിക് ആയതുകൊണ്ട് ഓറഞ്ചും പാലും കൂടി ഒരുമിച്ച് കഴിക്കാമോ എന്ന് ഒരു സംശയം തോന്നി ഗൂഗിൾ ചെയ്ത് നോക്കിയപ്പോൾ ഇത് ആരോഗ്യത്തിന് ഹാനികരമാണ് എന്നുള്ള വിവരങ്ങളാണ് കിട്ടിയത്.
പാലും ഓറഞ്ചും ഒരുമിച്ചു കഴിക്കാൻ പാടില്ല എന്നാണ് ഓരോ സെർച്ച് റിസൾട്ടുകളും പറയുന്നത്. ഇത്തരം വ്യത്യസ്തമായ നിരവധി പാനീയങ്ങൾ ഇപ്പോൾ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ സുലഭമാണ്. വ്യത്യസ്തമായ രുചിഭേദങ്ങൾ തേടിയുള്ള മനുഷ്യന്റെ ഓട്ടമാണ് ഇത്തരം അനാരോഗ്യകരമായ ഭക്ഷണരീതികളിലേക്ക് നമ്മെ നയിക്കുന്നതും.
നഗരമധ്യത്തിൽ തന്നെ പ്രവർത്തിക്കുന്ന ഇത്തരം ചെറിയ ഷോപ്പുകൾ പൊതുവെ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കാത്തതുകൊണ്ടുതന്നെ ഈ മേഖലയിലേക്ക് ആരോഗ്യ പ്രവർത്തകരുടെയോ, ബന്ധപ്പെട്ട അധികാരികയുടെയോ ശ്രദ്ധ പതിഞ്ഞിട്ടുണ്ടോ എന്ന കാര്യവും സംശയമാണ്.
ചിത്രം കടപ്പാട്: YouTube
അഭിപ്രായങ്ങളൊന്നുമില്ല: