ഓര്‍മ്മകള്‍ക്ക് ചിറകുകള് മുളക്കുമ്പോള്‍...
ജീവിതത്തില്‍ ഒരിക്കലും തിരികെ ലഭിക്കാത്ത നല്ല കാലം എന്നും വിദ്യാഭ്യാസകാലം തന്നെയാണ്. അത് പരമാവധി അന്ന് അര്‍മാദിച്ചത് കൊണ്ടും പഠിത്തത്തിന്റെ അപാരത കൊണ്ട് രണ്ട് വര്‍ഷത്തില്‍ തീരേണ്ട +1 +2 പഠനം നാല് കൊല്ലമെടുത്ത് കഷ്ട്ടപ്പെട്ട് പൂര്‍ത്തിയാക്കിയപ്പോള്‍ അത്രയും കാലത്തെ ഓര്‍മ്മകള്‍ ഇവിടെനിന്നും എനിക്ക് കൂടുതല്‍ നേടാന്‍ സാധിച്ചു.
ഒടുവില്‍ എങ്ങനെയെങ്കിലും ഞാന്‍ നീന്തി കര കയറിയെങ്കിലും ഈ കുട്ടികള്‍ ഇപ്പൊഴും അവിടെത്തന്നെ ഉണ്ട്. പുതിയ കുട്ടികളെയും കാത്ത്...
അന്നത്തെ ചില ശാസനകള്‍ ഒക്കെ ഉള്‍ക്കൊള്ളാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു എങ്കിലും ഇവരൊക്കെയും എത്ര ആത്മാര്‍ഥമായാണ് അന്ന് അത് ചെയ്തതെന്ന് ഇപ്പോള്‍ ചിന്തിക്കാനും മനസിലാക്കാനും സാധിക്കുന്നുണ്ട്. അന്നെന്നെ സഹിച്ചതില്‍ സഹായിച്ചതില്‍ ചില അധ്യാപകര്‍ ഈ ഫോട്ടോയില്‍ ഇല്ല എങ്കിലും അവരെയും നന്നിയോടെ സ്മരിക്കുന്നു.
ഓര്‍മ്മകള്‍ | സ്കൂള്‍ | പഠനം