ആർപ്പോ ആർത്തവം: യോനീകവാടവും പ്രതിഷേധങ്ങളും....
9:08 PM
ആർപ്പോ ആർത്തവം...
ഇതുവരെ ഈ വിഷയത്തിൽ പ്രതികരിക്കാതിരുന്നത് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതുകൊണ്ട് മാത്രമായിരുന്നു, എന്നാൽ ചില കാര്യങ്ങൾ ഇനി പറയണം എന്ന് തോന്നി.
ആർത്തവം പാപമല്ല, ആർത്തവത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നത് ശരിയല്ല എന്നുള്ള ആശയം ഉയർത്തിക്കാട്ടി "ആർപ്പോ ആർത്തവം" എന്ന് പേരിട്ട് നടത്തുന്ന ഒരു പരിപാടിയുടെ മുഖ്യകവാടത്തിന് നൽകാൻ ഇതിലും നല്ലൊരു മാതൃക ഇല്ല. എന്നാൽ ഇത് ചിലരെ ചെറുതല്ലാത്ത രീതിയിൽത്തന്നെ അലോസരപ്പെടുത്തുന്നുണ്ട്.
ഈ ക്യാമ്പെയിനെ നഖശിഖാന്തം എതിർക്കുന്നവരും അവിടെ കൂടിയവരെ കേട്ടാൽ അറക്കുന്ന അശ്ളീല പരാമർശങ്ങൾ നടത്തുന്നവരിലും ഏറിയ പങ്കും വിശ്വാസി സമൂഹമാണെന്നത് ശ്രദ്ധേയമാണ്. വിശ്വാസത്തിലേക്ക് ഒന്ന് എത്തിനോക്കിയാൽ കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിൽ "കൊടുങ്ങല്ലൂരമ്മയെ പണ്ണണമെങ്കില് കൊടിമരം പോലൊരു കുണ്ണ വേണം" എന്ന് തുടങ്ങുന്ന മനോഹരമായ ഒരു തെറിപ്പാട്ടുണ്ട്. മലയാളിക്ക് പുറത്ത് പറയാൻ പോലും അറപ്പുളവാക്കുന്ന തെറികൾ ഉൾപ്പെടുത്തിയ പാട്ട്, ആരാധനയുടെ ഭാഗമാണത്രേ... അതിൽ ഇല്ലാത്ത അവജ്ഞയാണ് പലർക്കും ആർത്തവം എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്നത്.
ശിവലിംഗം എന്ന് പറഞ്ഞാൽ ആർക്കും നെറ്റി ചുളിയില്ല പക്ഷേ ഒരു പെണ്ണ് ആർത്തവം എന്ന് പറഞ്ഞാൽ തീർന്നു. ശിവലിംഗം അതായത് ശിവന്റെ ലൈംഗിക അവയവം വച്ച് ആരാധന നടത്താം. പക്ഷേ യോനി എന്നുകണ്ടാൽ തീർന്നു. ഇതേ വിവേചനം തന്നെയാണ് ആർപ്പോ ആർത്തവത്തിന്റെ പ്രവേശനകവാടത്തോടും പലരുടെയും നെറ്റി ചുളിയാൻ കാരണം.
യോനി, എന്നും ആർത്തവം എന്നുമൊക്കെ കേൾക്കുമ്പോൾ നെറ്റി ചുളിക്കുകയും അവിടെ കൂടിയ സ്ത്രീകൾക്ക് നേരെ കുരയ്ക്കുകയും അവരെയെല്ലാം വെടികൾ എന്ന ഓമനപ്പേരിൽ വിളിക്കുകയും, അവർക്ക് മാർക്കിടുകയും ചെയ്യുന്ന കുലസ്ത്രീകളും, പുരുഷന്മാരും ഒന്നോർക്കുക ഈ ലോകത്തേക്ക് നിങ്ങൾ കാലെടുത്ത് കുത്താൻ കാരണഹേതുവായത് ഏതൊക്കെയോ സ്ത്രീകളുടെ ആർത്തവവും യോനിയും ഒക്കെയാണ്. നിങ്ങളടക്കം നിങ്ങളുടെ കുടുംബത്തിലെ ഓരോ അംഗവും ഈ ലോകത്തേക്ക് പിറന്നു വീണത് ഏതോ ഒരു സ്ത്രീയുടെ ആർത്തവരക്തം ഒഴുകുന്ന / ഒഴുകിയിരുന്ന യോനിയിലൂടെ ആണെന്ന കാര്യം മറക്കാതിരിക്കുക...
ആർത്തവം അശ്ലീലമാണ്, പക്ഷേ ആർത്തവമുള്ള സ്ത്രീയുടെ യോനിയിലൂടെ അവളുടെ ഉള്ളിലെ ചലത്തിലും, രക്തത്തിലും മുങ്ങിക്കുളിച്ചു പുറത്തേക്ക് വന്ന കുല ജീവികൾ "മലത്തിൽ നിന്ന് മുങ്ങിയെടുത്ത മാമ്പഴം പോലെ" ശ്ളീലവും ശേഷ്ഠവുമാണ്...!!
ആർപ്പോ ആർത്തവം | വിശ്വാസം | അശ്ലീലം | ആർത്തവം
അഭിപ്രായങ്ങളൊന്നുമില്ല: