സെക്സി ദുര്‍ഗ്ഗ... !!!
ഈ ദുര്‍ഗ്ഗ എന്താ സെക്സി അല്ല എന്നുണ്ടോ...??
സര്‍വ്വ സൃഷ്ട്ടികളുടെയും ഉത്ഭവസ്ഥാനം, അമ്മയായും പ്രകൃതിയായും, ദേവിയായും, പ്രകൃതി ക്ഷോപങ്ങളെയും ഒക്കെ കവികള്‍ സങ്കല്പ്പിചിരിക്കുന്നത് അല്ലെങ്കില്‍ സങ്കല്‍പ്പിക്കുന്നത് സ്ത്രീയായി തന്നെയാണ്. ആ സ്ത്രീ ശരീരത്തെ വളരെ വ്യക്തമായി വര്‍ണ്ണിക്കാനും കവി മറക്കുന്നില്ല.
അതിനാല്‍ തന്നെയാവണം "വരദേ കാമരൂപിണീ" എന്ന് വിദ്യാദേവിയായ സരസ്വതി സങ്കല്‍പ്പത്തെ കവി സ്തുതിക്കുന്നതും..
മുകളില്‍ പറഞ്ഞത് ഒരു ദേവി സ്തുതിയിലെ ഒരു വരി മാത്രം. ഇത് കേട്ടിട്ടില്ലാത്തവര്‍ ഉണ്ടാവില്ല എന്നുതന്നെ കരുതാം. ഇതില്‍ അശ്ലീലം ഇല്ലെങ്കില്‍, ഇതേ സരസ്വതിയെ തന്നെയാണ് എം.എഫ് ഹുസൈന് തന്റെ സരസ്വതി എന്ന ചിത്രത്തില്‍ വരച്ച് കാട്ടുന്നതും. അതെങ്ങനെ അശ്ലീലം ആയി? ദേവിയെ അപമാനിക്കലായി?
ഇനി ആരാധനയിലേക്ക് വരുമ്പോള്‍: ശിവന്റെ ലൈംഗിക അവയവം അഥവാ ശിവലിംഗം സ്ത്രീകളും പുരുഷന്മാരും പ്രായഭേദമന്യേ ആരാധിക്കുന്നതില്‍ അശ്ലീലം ഒട്ടും ഇല്ല. മറിച്ച് പുണ്യമായി കരുതുന്നു.
നാരി പൂജ എന്ന പേരില്‍ ഇതേ സ്ത്രീയെ ആരാധിക്കുന്നു.
യോനി പൂജ എന്ന പേരില്‍ ഒരു സ്ത്രീയുടെ ലൈംഗിക അവയവം തന്നെ മാതൃക ഉണ്ടാക്കി പൂജ നടത്തുന്നു.
പൌരാണിക ഇന്ത്യയുടെ ക്ഷേത്ര ശില്പ്പങ്ങലില് എല്ലാം തന്നെ അന്നത്തെ സംസ്കാരത്തിന്റെ ഭാഗമായി രൂപം കൊണ്ടവ ശില്പങ്ങളും ചിത്രങ്ങളും തന്നെയാണ് ഉള്ളത്. അവയില്‍ ഒക്കെയും പ്രദിപാദ്യമായിരിക്കുന്ന വിഷയം ലൈംഗികതയും കാമവും സ്ത്രീ ശരീരവും ഒക്കെ തന്നെയാണ്.
ഇതൊക്കെ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമാണെന്ന് വാദിക്കുന്നവരും ഇതില്‍ അശ്ലീലം ഇല്ല എന്ന് പറയുന്നവരും സനല്‍ കുമാര്‍ സശിധരന്റെ "സെക്സി ദുര്‍ഗ്ഗ" എന്ന് കേട്ടപ്പോള്‍ എന്തിന് കുരുപൊട്ടിച്ചു? എം.എഫ് ഹുസ്സൈന്റെ "സരസ്വതി"ക്ക് നേരെ എന്തിന് ആക്രോശിച്ചു??
ഈ ദുര്‍ഗ്ഗ എന്താ സെക്സി അല്ല എന്നുണ്ടോ...??
Credit: Shovhangini Shekhar - instagram.com/shovhangini |
Credit: Shovhangini Shekhar - instagram.com/shovhangini |
മുകളില്‍ പറഞ്ഞത് ഒരു ദേവി സ്തുതിയിലെ ഒരു വരി മാത്രം. ഇത് കേട്ടിട്ടില്ലാത്തവര്‍ ഉണ്ടാവില്ല എന്നുതന്നെ കരുതാം. ഇതില്‍ അശ്ലീലം ഇല്ലെങ്കില്‍, ഇതേ സരസ്വതിയെ തന്നെയാണ് എം.എഫ് ഹുസൈന് തന്റെ സരസ്വതി എന്ന ചിത്രത്തില്‍ വരച്ച് കാട്ടുന്നതും. അതെങ്ങനെ അശ്ലീലം ആയി? ദേവിയെ അപമാനിക്കലായി?
എം.എഫ് ഹുസ്സൈന്റെ സരസ്വതി - catchnews.com |
ശിവലിംഗം |
നാരി പൂജ - Credit: Malayala Manorama |
യോനി പൂജ - malayalamnewspress.com |
ഖജുരാഹോ: പൌരാണിക ഹിന്തു ക്ഷേത്ര ശില്പം - ancient-origins.net |
സനല്‍ കുമാര്‍ സശിധരന്റെ "സെക്സി ദുര്‍ഗ്ഗ" - indianexpress.com |