ഇന്ന് ലഹരിവിരുദ്ധദിനം....!!! സത്യത്തിൽ ഞാൻ ലഹരിക്കടിമയാണ്.
കള്ളും കഞ്ചാവും ഉൾപ്പടെ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിലെ ദൂഷ്യവശങ്ങൾ പറഞ്ഞും പ്രചരിപ്പിച്ചും പലരും കടന്നുപോയി. കള്ളും ഇച്ചിരി പുകയും ഒക്കെ ആസ്വദിക്കാറുണ്ട് എങ്കിലും മ്മക്ക് അതിലും വലിയ ലഹരി അധികം ഇല്ലെങ്കിലും പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന സൗഹൃദങ്ങളും, ഒറ്റക്കോ കൂട്ടുചേർന്നോ ഉള്ള യാത്രകളും, വെത്യസ്തമായ ഭക്ഷണങ്ങളും, കുറെ അധികം പ്രണയവും, ലേശം അവിഹിതവും, അതിലേറെ കാമവും, നാട്ടാരുടെ കണ്ണിലെ ഭ്രാന്തുകളും ഒക്കെത്തന്നെയാണ്.
സ്വന്തം ശരീരത്തെ നശിപ്പിക്കാത്ത വിധത്തിൽ അഡിക്ഷൻ ഇല്ലാത്ത ഏത് ലഹരിയും പരീക്ഷിക്കുന്ന, ഒന്നോ രണ്ടോ പെഗ്ഗിൽ അവസാനിക്കുന്ന മാസങ്ങൾക്ക് ഇടയിൽ ഉള്ള ചെറിയ മദ്യപാനവും, അതിലേറെ ലഹരിപിടിച്ച അവിഹിത/വിഹിത ചുറ്റിക്കളികളുമായി നടക്കുന്ന മ്മക്കൊക്കെ എന്തൂട്ട് ലഹരി വിരുദ്ധത...
എന്തും ആസ്വദിക്കാൻ സാധിക്കും എന്നതിനാൽ പാട്ടും, കൊട്ടും, കാടും, മേടും, മഴയും, പുഴയും എന്നുവേണ്ട കാണുന്നതിൽ ഒക്കെയും മ്മക്കുള്ള ലഹരികൾ അങ്ങനെ നിറഞ്ഞുനിൽക്കുന്നുണ്ട്... കൂടെ ഏതെങ്കിലും ചെല്ലക്കിളികൾ കൂടെ ഉണ്ടെകിൽ സംഗതി പൊരിക്കും...
ഞാൻ കുടിക്കരുത് വലിക്കരുത് എന്നൊക്കെപ്പറഞ്ഞാൽ എൻ്റെ കൂടെയുള്ളവർ പോലും കേൾക്കാത്ത നാട്ടിൽ ആരോടും അത് പറയില്ല, ഉള്ള ജീവിതവും, ആരോഗ്യവും, മനസ്സമാധാനവും ലഹരിയിൽ മുക്കിക്കളയാതെ, ലഹരിക്ക് അടിമപ്പെടാതെ ലഹരികളെ സ്വയം അടിമപ്പെടുത്തി മിതമായി മാത്രം കുടിച്ചും, വലിച്ചും, ചവച്ചും തടി കേടാവാതെയുള്ള മാന്യമായ ചുറ്റിക്കളികൾ നടത്തിയും, നിങ്ങടെ ജീവിതവും ആരോഗ്യവും മാത്രമാണ് നിങ്ങൾക്ക് സ്വന്തം മറ്റുള്ളതൊക്കെ അന്യം തന്നെയാണ് തിരിച്ചറിഞ്ഞു ജീവിതം ആസ്വദിക്കൂ...
കുറെ അധികകാലം കുടുംബത്തോടും കൂട്ടുകാർക്കുമൊപ്പം ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിച്ചു മരിക്കാം... ❤️❤️
നിയമപരമായ മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം
ലഹരിവിരുദ്ധദിനം | മദ്യപാനം | ലഹരി