മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് വിശ്വാസവുമായി ബന്ധപ്പെട്ട് നടക്കുന്ന അരുംകൊലകൾ. അന്യ സംസ്ഥാനങ്ങളിൽ മാത്രമല്ല ഇപ്പോൾ പ്രബുദ്ധതയ്ക്ക് പേരുകേട്ട കേരളത്തിലും അത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിരിക്കുന്നു.
6 വയസ്സുകാരനെ കഴുത്തറുത്ത് കൊന്നത് ദൈവത്തിന് ബലി കൊടുക്കാൻ.
പാലക്കാട്: ഭർത്താവും രണ്ട് ആണ്മക്കളും വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുന്ന സമയത്താണ് മൂന്നു മാസം ഗര്‍ഭിണിയായ ഷാഹിദ അവരുടെ 6 വയസുള്ള മകനെ കുളിമുറിയിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഈ വിവരം അവർ തന്നെയാണ് പോലീസിൽ അറിയിക്കുന്നതും. വീട്ടിൽ പോലീസ് എത്തുമ്പോൾ മാത്രമാണ് കൊലപാതകവിവരം വീട്ടിലുളളവർ പോലും അറിയുന്നത് എന്നാണ് വാർത്തകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.
ഇത്രയേറെ മനുഷ്യമനസ്സിനെ കൊടും ക്രൂരതകൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന തരം അന്ധമായ വിശ്വാസങ്ങളെ, വിശ്വാസികളെ നാം ഭയക്കേണ്ടിയിരിക്കുന്നു. കൊലപാതകം ചയ്ത മാതാവ് സ്വയം പറയുന്നത് ഇത് ദൈവത്തിനുള്ള ബലിയാണ് എന്നാണ്. ഇവരുടെ മൂന്നാമത്തെ കുട്ടിയാണ് കൊല ചെയ്യപ്പെട്ട ഷാഹിദ്.
പുലർച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്. പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശിനിയാണ് 6 വയസുള്ള സ്വന്തം മകനെ കഴുത്തറുത്ത് കൊലപ്പെടുത്തുയത്. കുട്ടിയുടെ കാലുകൾ കൂട്ടി കെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നതെന്ന് ഓണ്‍ലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൊലപാതകം നടത്തിയ ഷാഹിദ ഏറെക്കാലം മദ്രസാ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ടെന്നും മലയാളം എക്സ്പ്രെസ്സ് റിപ്പോർട്ട് ചെയ്യുന്നു.
വിശദമായ ചോദ്യം ചെയ്യലിൽ നിന്ന് മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്നും പാലക്കാട് എസ്.പി. ആർ വിശ്വനാഥൻ മാധ്യമങ്ങളോട് പറഞ്ഞു.
സോഴ്സ്: മലയാളം എക്സ്പ്രെസ്സ്