ചില ഗീർവാണ കോണകങ്ങൾ ചോദിക്കുന്നത് കേട്ടു ജൻസിയാണോ ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് എന്ന്.
അതേടാ മരവാഴകളെ, നിങ്ങളും ഞാനുമൊക്കെ കുഴിയിലേക്ക് കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന കാലത്ത് ഇന്ത്യ ഭരിക്കുന്നതും ഇന്ത്യയെ നയിക്കുന്നതും, ഇന്ത്യ വളരുകയോ തളരുകയോ ചെയ്യുന്നതും ഒക്കെ ഇന്നത്തെ ജൻസി കാരണം തന്നെയാവും.
അല്ലാതെ ഉള്ള കാലം മൊത്തം ഒരു കള്ള താടിയും ഇന്ത്യ അടക്കി ഭരിക്കില്ല. ലോകം കണ്ട കൊടും ഭീകര ഭരണകർത്താക്കൾ എല്ലാം മണ്ണിനടിയിലും, ഭിത്തിയിലെ ഫോട്ടോകളിലും, അച്ചടിമഷിയിലും മാത്രമായി ഒതുങ്ങിയ ചരിത്രം മാത്രമേ ഉള്ളൂ.
അത്രയേ ഉള്ളൂ വാർധക്യം അധികരിച്ച ഏത് മോഡിക്കും, അമിട്ടിനും, ധർമ്മേന്ദ്രക്കും ഒക്കെ.
പിള്ളേരോട് അധികം തിളച്ച് മറിയാൻ നിന്നാൽ കേന്ദ്രത്തിലെയോ കേരളത്തിലേയോ എന്നില്ല കിളവന്മാരുടെ ചോര വറ്റി, ഹൃദയസ്തംഭനം മൂലം കാലം തികയ്ക്കാതെ ചിലപ്പോൾ പരലോകം പൂകും എന്നല്ലാതെ പിള്ളേരുടെ സമരാവേശം ഒന്നും കെട്ടടങ്ങില്ല.
നല്ലകാലത്ത് ഇത് വായിക്കുന്ന ഓരോരുത്തരുടെയും ചോരത്തിളപ്പ് എത്രത്തോളം ഉണ്ടായിരുന്നു എന്ന് ചിന്തിച്ചാൽ അത് ഇപ്പോഴത്തെ പിള്ളാരുടെ പകുതിയോളം വരും. ഞാനോ എൻ്റെ പ്രായത്തിന് മേലെ നിൽക്കുന്നവരോ ഉണ്ടെങ്കിൽ അവരെക്കാൾ നൂറ് മടങ്ങ് മേലെ ചാടുന്നവർ തന്നെയാണ് ഓരോ തലമുറ കഴിയുമ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംശയം ഉണ്ടെങ്കിൽ സ്വന്തം അപ്പനും അമ്മയും പറയുന്നത് കേട്ടാണോ സ്വന്തം യുക്തി കൊണ്ടാണോ നിങ്ങളൊക്കെ വളർന്നത് എന്ന് മാത്രം ആലോചിച്ചാൽ മതി.
എന്നെയൊക്കെ അങ്ങനെ ചെയ്യല്ലേ എന്ന് പറഞ്ഞ് വളർത്തിയിട്ട് അതിൻ്റെ നാലും നാൽപ്പതും കരണം മറിഞ്ഞാണ് ഇന്നുള്ള നിലയിൽ എത്തിയിട്ടുള്ളത്. എൻ്റെ അതേ പ്രായത്തിൽ അതിനും മേലെ ചാടിയവർ അനേകായിരം വരും.
അങ്ങനെയുള്ളവരുടെ ജനറേഷൻ്റെ മക്കളാണ് ഇന്നുള്ള പാറ്റകൾ അത്രയും. അവർ ഉദയം കൊണ്ടപ്പോൾ ഞാൻ പറഞ്ഞിരുന്നു ഇന്ത്യയിൽ നേരത്തെ ഉണ്ടായിട്ടുള്ള പല മൂവ്മെൻസും പോലെ അല്ല ഇവർ. പുതിയ കുട്ടികൾക്ക് നമ്മുടെ പെരൻസിനെപോലെ പിന്തിരിപ്പൻ മാതാപിതാക്കളെ അല്ല കിട്ടിയിട്ടുള്ളത്.
പ്രതികരണശേഷി ഉള്ള മാതാപിതാക്കളുടെ കുട്ടികൾക്ക് പ്രതികരണശേഷി പിന്നെയും കൂടുകയേ ഉള്ളൂ. അവർ ചോദിക്കേണ്ട ചോദ്യങ്ങൾ ചോദിച്ചിരിക്കും. ഉത്തരം കിട്ടുന്നതുവരെ. നമ്മളെപ്പോലെ നാല് തവണ ചോദിച്ചാലും മിണ്ടിയില്ലെങ്കിൽ മടങ്ങി പോകില്ല.
സോ... വരുന്നത് അവരുടെ കാലം തന്നെയാണ്!
അവർക്കുള്ള ഉത്തരങ്ങൾ ഓരോ നേതാവിൻ്റെ കൈയിലും ഉണ്ടാവണം. ഇല്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്.
തോപ്രാംകുടിയിൽ നിന്ന് വോട്ട് നേടി വിജയിച്ച കുട്ടപ്പൻ ചേട്ടൻ ഇപ്പോ സ്ഥലത്തെ പ്രധാന ആരോഗ്യ പരിപാലന മന്ത്രിയാണ്.
മന്ത്രിക്ക് ആരോഗ്യത്തിൽ തികഞ്ഞ അവഗാഹവും വൈറസുകളുമായി അടുത്ത ബന്ധവും ഉള്ളതുകൊണ്ട് തൻ്റെ അധികാരപരിധിയുള്ള നാട്ടിൽ ഇനി അസുഖങ്ങൾ പരത്താൻ പാടില്ല എന്ന് പുള്ളി എല്ലാ വൈറസുകൾക്കും സ്ട്രിക്റ്റ് ഓർഡർ കൊടുത്തിട്ടുണ്ട്.
താൻ പറഞ്ഞാല് വൈറസുകൾ എല്ലാം അനുസരിക്കും എന്നുള്ള ജാഡ പണ്ടെയുള്ളതുകൊണ്ട് തനിക്ക് മുന്നേ ആരോഗ്യമന്ത്രി ആയിരുന്ന സുമതി ചേച്ചി ഭരണത്തിൽ ഇരിക്കുമ്പോൾ കുട്ടപ്പൻ ചേട്ടൻ ചില്ലറ ഡയലോഗുകൾ ഒക്കെ അവർക്കെതിരെ പറഞ്ഞിരുന്നു.
കാലങ്ങൾ കടന്നുപോയി. കുട്ടപ്പൻ ചേട്ടൻ അധികാരത്തിൽ വന്നു, വൈറസുകൾ ചേട്ടനുമായി ഉള്ള ചങ്ങാത്തം കട്ട് ചെയ്തു എന്ന് തോന്നുന്നു ഈയിടെയായി അവരാരും സഹകരിക്കുന്നില്ല.
അതിനിടയിൽ 700 മീറ്റർ ഒക്കെ ചാടി അസുഖം പരത്തുന്ന ചില കൊതുക് ഗ്യാങ്ങുകൾ തലപൊക്കിയതോടെ ചേട്ടന് തലവേദന പിന്നെയും കൂടി.
എന്നാലും വൈറസുകളുമായി ചർച്ച നടത്തി കൂടുതൽ അപകടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള ശ്രമങ്ങളിലാണ് ആരോഗ്യ ശ്രീ കുട്ടപ്പൻ ചേട്ടൻ.
അതിനിടയിൽ ഈ വൈറസ് - കുട്ടപ്പൻ അവിഹിതബന്ധം ഇഷ്ടപ്പെടാത്ത ആരൊക്കെയോ ചേട്ടൻ വൈറസുകളുമായി ഹാപ്പിയായി ഡാൻസ് കളിക്കുന്നത് കണ്ട് അസൂയ കേറിയിട്ട് കിങ്ങിണിക്കുട്ടൻ എന്ന് വിളിച്ചു എന്നോ ചേട്ടൻ അവർക്കെതിരെ കേസ് കൊടുത്തു എന്നൊക്കെ പറഞ്ഞുകൾക്കുന്നു.
അതെന്തോ ആവട്ടെ. നമ്മൾ എന്തിനാ ഈ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ഒക്കെ ആലോചിച്ചു തല പുകയ്ക്കുന്നത്. അവരായി അവരുടെ പാടായി.
ഇമേജ്: കഴിഞ്ഞ സീസണിൽ നടന്ന ഓൾ തോപ്രാംകുടി വൈറസ് മീറ്റിൽ വൈറസുകളുമായി ഡെൻസ് കളിക്കുന്ന കുട്ടപ്പൻ ചേട്ടൻ ഒരു ഫയൽ ചിത്രം.
Kerala Health| Medical Emergency| Pandemic Situation| Health Ministry
കഥ നടക്കുന്നത് കുട്ടപ്പൻ ചേട്ടൻ്റെ സ്വന്തം നാടായ കരോളക്കര എന്ന ഗ്രാമത്തിലാണ്.
ഗ്രാമത്തിലെ ഭരണം കൈയാളുന്നത് പെരിങ്ങോടായി അജയൻ എന്ന ഫാസിസ്റ്റ് ആണ്. മാത്രമല്ല അജയൻ ഒരു ധാർഷ്ട്യക്കാരനും, ചിരിക്കാൻ അറിയാത്തവനും സർവോപരി കാമറ, മൈക്ക് ഒക്കെ അലർജിയുമുള്ള പ്രത്യേകതരം വ്യക്തിയാണ്. നാട്ടിലെ വായനശാലകൾ തോറും വാർത്തകൾ പരത്താൻ വരുന്ന വ്യക്തികളോട് കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞ് ഞെളിഞ്ഞ് ഇരിക്കുക എന്നത് ടിയാൻ്റെ ഒരു രീതിയാണ്.
അതേസമയം കഥാനായകൻ കുട്ടപ്പനാവട്ടെ എല്ലാരോടും ചിരിക്കുന്ന, സൗമ്യനായ സർവോപരി ജനസമ്മതനായ ഒരു വ്യക്തിയാണ്.
അങ്ങനെയിരിക്കെ കരോളക്കര ഗ്രാമത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുകയാണ്. അജയനും, കുട്ടപ്പനും, കൂടാതെ മറ്റുചിലരും ഗ്രാമപ്രധാനിയുടെ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
അജയൻ തൻ്റെ ഭരണനേട്ടങ്ങൾ പറഞ്ഞു വോട്ട് അഭ്യർത്ഥിക്കുമ്പോൾ കുട്ടപ്പൻ നാട്ടിലെ സ്ത്രീകളെ ഫ്രീയായി ടൂർ കൊണ്ടുപോകാം, അരി വാങ്ങാനും, സിനിമ കാണാനും, ജോലിക്കും ഫ്രീയായി പോകാം എന്നൊക്കെ പറഞ്ഞു വോട്ട് ചോദിക്കുന്നുണ്ട്. മറ്റു പല കാര്യങ്ങളും വോട്ട് ചോദിക്കുമ്പോൾ പറയുന്നുണ്ട് എങ്കിലും ഇവിടെ ബസ് ടൂർ മാത്രമാണ് സബ്ജക്റ്റ് എന്നതുകൊണ്ട് അതൊക്കെ ഒഴിവാക്കുന്നു.
കാര്യം എന്തുമാവട്ടെ, ധാർഷ്ട്യം ഒന്നിനും പരിഹാരമല്ല എന്നുപറഞ്ഞുകൊണ്ട് ജനങ്ങൾ എല്ലാം കൂടി അജയൻ പെരിങ്ങോടായിയെ ഒഴിവാക്കി കുട്ടപ്പൻ ജിയെ അധികാരിയാക്കി തെരഞ്ഞെടുത്തു.
ഗ്രാമത്തിന് ഭരണഘടനാപരമായി വളരെ വലിയ ബിസിനസുകൾ ഒന്നും തന്നെയില്ല. ഏറെക്കുറെ ആളുകളുടെ കയിൽ നിന്ന് കിട്ടുന്ന നികുതിയും ലോട്ടറിയും, കുറച്ച് നിയമലംഘനങ്ങളുടെ പിഴയും, പോരാത്തതിന് മധുപാനം വഴിയൊക്കെ കിട്ടുന്ന ചില്ലറ തുകകളാണ് വരുമാനം.
ഈ വരുമാനത്തിന് പുറമെ നാട്ടിലെ കരോളക്കരയിൽ ജനങ്ങൾക്ക് യാത്ര ചെയ്യാനായി ഒന്നുരണ് വാഹനങ്ങൾ ഉണ്ട്. ഇവയിൽ നിന്ന് കിട്ടുന്ന ലാഭവും ഭരണഘടനാ കമ്മിറ്റിയുടെ വരവ് ഇനത്തിൽ ഉൾപ്പെടുത്താം.
പകുതിമുക്കാലും ഞെങ്ങി ഞെരുങ്ങി ഓടിക്കൊണ്ടിരിക്കുന്ന നാട്ടിലെ വണ്ടികളുടെ മുഴുവൻ വരുമാനം കൊണ്ട് തന്നെ അത് ഓടുന്നത് കഷ്ടമാണ് എങ്കിലും ധാർഷ്ട്യക്കാരൻ അജയനും നിവൃത്തിയില്ലാതെ വണ്ടി ഓടിക്കുന്നുണ്ടായിരുന്നു.
എത്ര വണ്ടി ഓടിച്ചിട്ട് എന്താ ബസിൽ കയറുന്നവരോട് ചിരിക്കാതെ കയർത്ത് സംസാരിക്കുന്ന ബസ് ഡ്രൈവറെയോ കണ്ടക്ടറേയോ യാത്രക്കാർക്ക് ഇഷ്ടമായില്ല. അതുകൊണ്ട് അവർ കുട്ടപ്പനെ ഡ്രൈവർ ആക്കി.
മിനിസ്റ്റർ കുട്ടപ്പൻ തൻ്റെ വാക്ക് പാലിച്ചുകൊണ്ട് കോട്ടപ്പുറം ദേശത്തെ സ്ത്രീകളുമായി ഒരു ടൂർ പോകാൻ തീരുമാനിച്ചു. വരും ദിവസങ്ങളിൽ ടൂർ പ്രോഗ്രാം തകൃതിയായി നടക്കും.
നാട്ടിലെ പ്രധാന കണക്കപ്പിള്ളമാരൊക്കെ കുട്ടപ്പൻ്റെ സ്ത്രീ ടൂർ പ്രോഗ്രാം കഴിയുമ്പോൾ വരുമാനം മുട്ടി കുട്ടപ്പൻസ് RTC കട്ടപ്പുറത്ത് ആവും എന്നൊക്കെയാണ് പറയുന്നത്. എന്നാൽ അതൊക്കെ വെറുതെ ആണെന്ന് പറഞ്ഞുകൊണ്ട് കുട്ടപ്പൻസ് RTC നാളെമുതൽ യാത്ര തുടങ്ങുകയാണ്.
അതിനിടയിൽ സ്ത്രീകൾക്ക് സൗജന്യം നൽകുന്നത് എതിർത്തുകൊണ്ട് കുറെ സ്ത്രീവിരോധി പുരുഷകേസരികൾ ബസ് തടയും എന്നൊക്കെ പറഞ്ഞു രംഗത്ത് വന്നിട്ടുണ്ട്. അവരൊക്കെ ആ സൈഡിലേക്ക് മാറി നിൽക്കട്ടെ.
നാട്ടിലെ കണക്കപ്പിള്ളമാർ പറയുന്നത് ശരിയാകുമോ?
കുട്ടപ്പൻസ് RTC കട്ടപ്പുറത്ത് കയറുമോ?
സ്ത്രീവിരോധികൾ ബസ്സ് തടയുമോ?
കരോളക്കര ഗ്രാമം വികസിക്കുമോ?
കൂടുതൽ അറിയാൻ സബ്സ്ക്രൈബ് ചെയ്യൂ... കുട്ടപ്പൻ ആൻഡ് അസോസിയേറ്റ്സ്. കരോളക്കര.
KSRTC free bus for ladies | Ladies KSRTC free ticket
ഒന്നല്ല രണ്ട് നിഷ്ടൂര കൊലപാതകങ്ങൾ. ഒന്ന് കേരളത്തിലെങ്കിൽ മറ്റൊന്ന് അന്യ സംസ്ഥാനത്ത്. രണ്ടും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ.
മദം പൊട്ടി നിൽക്കുന്ന ആനകൾ പോലും ഒരു മനുഷ്യനെ ഇങ്ങനെ നിലത്തടിച്ചു കലിയടക്കുന്ന വീഡിയോ ഞാനെൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല. അത്രയേറെ മനുഷ്യത്വപരമായി (മൃഗങ്ങൾ പോലും ചെയ്യാത്തതിനെ മൃഗീയം എന്ന് പറയാനാവില്ല) നിലത്തടിച്ചു കൊല്ലുന്ന വീഡിയോ കണ്ടിട്ട് മരവിച്ച പോലെയായിപോയി.
അതിൻ്റെ കൂടുതൽ വിശദാംശങ്ങൾ വായിക്കാനോ അറിയാനോ ഉള്ള ശ്രമം പോലും നടത്താൻ തോന്നിയില്ല. അത്രക്ക് ഭീകരമായ ഒരവസ്ഥ ആയിരുന്നു അത്.
ആ വാർത്ത കണ്ട് മനസ്സ് മരവിച്ചിരിക്കുമ്പോൾ ആണ് അടുത്തത് കാണുന്നത് ഇവിടെ നമ്മുടെ നാട്ടിൽ ഒരു കുഞ്ഞിനെ ഇഞ്ചിഞ്ചായി കൊന്നു തള്ളിയ വാർത്ത. അതിനൊക്കെയും കൂട്ട് നിന്നത് അമ്മ എന്ന് പറയുന്ന ഒരു മുടിനാര് സ്ത്രീയും.
അമ്മ എന്നല്ല ഇവളെയൊക്കെ വിളിക്കാൻ മറ്റ് പല വാക്കുകൾ നാവില് വരുന്നുണ്ടെങ്കിലും അവയൊക്കെ അങ്ങ് വിഴുങ്ങുന്നു. മുന്നെയും പലതവണ പറഞ്ഞിട്ടുള്ള കാര്യമാണ്, ജന്മം കൊടുത്തു എന്നതുകൊണ്ട് മാത്രം ഒരു സ്ത്രീ അമ്മയാവില്ല.
അമ്മ എന്ന പദത്തോടുള്ള ദിവ്യത്വമൊക്കെ എന്നോ പോയ്മറഞ്ഞു. അതൊക്കെ ഇന്ന് പഴയകാല കഥകളിലും കവിതകളിലും സിനിമകളിലും ഒക്കെയെ കാണാനുള്ളൂ.
അമ്മയും കാമുകനും കൂടി കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന നിരവധി വാർത്തകൾ ആയി നമ്മുടെ നാട്ടിലും. എങ്ങനെ മനസ്സ് വരുന്നു എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. മനസ്സ് വരുന്നതുകൊണ്ട് മാത്രമാണല്ലോ ഇതൊക്കെ ചെയ്യാൻ സാധിക്കുന്നത്.
കൊച്ചു കുട്ടികളെ കാണുമ്പോൾ ഇപ്പോഴും നിൽക്കുന്ന വർക്ക് പ്ലേസിൽ പോലും മുന്നിൽ ഇരിക്കുന്ന കസ്റ്റമറുടെ സ്റ്റാൻഡേർഡ് പോലും നോക്കാതെ അവരുടെ മുന്നിൽ കുഞ്ഞു കളിക്കുന്ന ഞാനൊക്കെ ഈ വാർത്തകൾ കാണുമ്പോൾ വല്ലാണ്ട് ഇല്ലാണ്ടാവുന്നുണ്ട്.
വാത്സല്യത്തോടെയല്ലാതെ അവരെ ഒന്ന് നോക്കാൻ കൂടി സാധിക്കാറില്ല.
ക്രൂര മൃഗങ്ങൾ പോലും സ്വയരക്ഷർഥമോ ആഹാരത്തിന് വേണ്ടിയോ അല്ലാതെ മറ്റൊരു ജീവിയെ ഉപദ്രവിക്കാറില്ല, പക്ഷേ നമ്മൾ മനുഷ്യർ എന്ന് സ്വയം ഊറ്റം കൊള്ളുന്ന ജീവിവർഗ്ഗം അങ്ങനെയല്ല. അവൻ സ്വന്തം കാര്യസാധ്യങ്ങൾക്ക് വേണ്ടി എന്ത് ക്രൂരതയും ഏത് ജീവികളോടും കാണിക്കും. അതിന് മനുഷ്യൻ എന്നോ മൃഗം എന്നോ ഉള്ള വ്യത്യാസമില്ല.
തെളിവെടുപ്പിന് വന്നപ്പോൾ കഥാനായകനെ നാട്ടുകാർ കയ്യേറ്റം ചെയ്തു എന്ന് വാർത്ത കണ്ടു, സന്തോഷം മാത്രം. കാലും കൈയും തല്ലിയൊടിച്ച് ശിഷ്ടകാലം ഇഴഞ്ഞു നീങ്ങി ജീവിക്കാൻ പാകത്തിന് വെറുതെ വിടണം ഇവനെയൊക്കെ.
പറഞ്ഞു പോയാൽ വല്ലാണ്ട് കൂടിപ്പോകും. അത്രക്ക് അമർഷവും വിഷമവും ഉണ്ട്. അതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല. ആ കൈകൾ ഒടിഞ്ഞു കെട്ടിവച്ച കുഞ്ഞിൻ്റെ മുഖം കണ്ണിന് മുന്നിൽ നിന്ന് മായുന്നില്ല.
Child Abuse, Child Murder, Latest News
പെരുന്നാൾ ബിരിയാണിയുടെ ഓർമ്മകൾ
നാട്ടിൽ നിന്ന് മാറി നിൽക്കാൻ തുടങ്ങിയപ്പോൾ മുതൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന ഒരേയൊരു സംഗതി എല്ലാ പെരുന്നാളിനും വീട്ടിൽ എത്തിയിരുന്ന ആ ബിരിയാണി പാത്രം ആണ്.
ഞങ്ങൾ വീട്ടിൽ ഉണ്ടോ ഇല്ലയോ, ആരൊക്കെ കഴിക്കും കഴിക്കില്ല എന്നതൊക്കെ പിന്നെയുള്ള കാര്യം. ആദ്യം രണ്ട് വഴിക്ക് നിന്നും വ്യത്യസ്തങ്ങളായ രണ്ട് വലിയ പാത്രം ബിരിയാണി വീട്ടിൽ എത്തിയിരിക്കും.
ചോറും, ഊണും, സദ്യയുമൊക്കെ വീട്ടിലെയും ഒരുവിധം എല്ലാ വിവാഹങ്ങളുടെയും ഭക്ഷണ രീതിയായതുകൊണ്ട് തന്നെ ഓണം എന്നെ സംബന്ധിച്ച് അത്ര വലിയ സംഭവം ആയിരുന്നില്ല — അപ്പോഴും ഇപ്പോഴും.
അധികം ക്രിസ്ത്യൻ മതസ്ഥരായ സുഹൃത്തുക്കൾ പണ്ട് ഇല്ലാതിരുന്നതുകൊണ്ട് ക്രിസ്മസ് പോലും അങ്ങനെ വലിയ സംഗതി ആയി ഫീൽ ചെയ്തിട്ടില്ല. പക്ഷേ ഓർമ്മവച്ച കാലം മുതൽ പെരുന്നാൾ ബിരിയാണി വീട്ടിലെ ക്ഷണിക്കപ്പെടാത്ത അതിഥിയായിരുന്നു.
ഇന്നിപ്പോൾ ഇഷ്ടമുള്ള സമയത്ത് ഇഷ്ടപ്പെട്ട ഹോട്ടലിൽ കയറി വിവിധ തരത്തിലുള്ള ബിരിയാണികൾ വാങ്ങി കഴിക്കാനുള്ള കപ്പാസിറ്റിയും സാഹചര്യങ്ങളും ഉണ്ടെങ്കിലും...
ഓരോ പെരുന്നാൾ വരുമ്പോഴും വീട്ടിലേക്ക് വന്നിരുന്ന ആ പ്രതീക്ഷയുള്ള അപ്രതീക്ഷിതമായ ബിരിയാണി തന്നിരുന്ന ആ ഫീൽ വേറെ എങ്ങും കിട്ടില്ല.
വരയാടുമൊട്ടയിലെ ഒരു വൈകുന്നേരം
ഭൂമിയുടെ ഒരറ്റത്ത് കാടിനോട് ചേർന്ന്, കാടിനുള്ളിൽ എന്നും പറയാം, ഇങ്ങനെ ഒരു ചെറിയ കടയുണ്ട്.
അവിടെയെത്തി ഒരു ചായയും ഒരു കേക്കും കുറച്ച് കപ്പലണ്ടിയും കൊറിച്ച്, നല്ലൊരു മഴയും ആസ്വദിച്ച് ബൈക്കുമെടുത്ത് പിന്നെയും കാട്ടിലേക്ക് ചെന്ന് കയറിയപ്പോ സമയം വൈകുന്നേരം 6 മണി.
നിലാവിൻ്റെ വെളിച്ചം മാത്രം എത്തിനോക്കുന്ന ആ കാടിനുള്ളിൽ കുറേനേരം വെള്ളത്തിൽ കളിച്ചും, അരുവിയുടെ ഓരം പറ്റി നിൽക്കുന്ന കാട്ടിലെ നാട്ടുമാവിൽ നിന്നും ചറപറാ ചിതറിക്കിടക്കുന്ന പഴുത്ത മാങ്ങകൾ പെറുക്കി കഴിച്ചും അങ്ങനെ ഒരു ദിവസം.
തിരക്കുകൾക്കിടയിൽ ഇങ്ങനെ കടന്നുപോകുന്ന ഏതാനും മണിക്കൂറുകൾക്ക് നൽകാൻ കഴിയുന്നത്ര സന്തോഷം വളരെ വലുതാണ്.
സ്ഥലം: വരയാടുമൊട്ട
പാലോട് നിന്നും 8 കിലോമീറ്റർ അകലെ
കേരളത്തിൽ പൊതുവേ പബ്ലിക് ടോയ്ലറ്റുകളും യൂറിനലുകളും വളരെ വിരളമായി മാത്രമേ നമുക്ക് കാണാൻ സാധിക്കൂ. ഇനി അഥവാ കണ്ടുകിട്ടിയാൽ തന്നെ അവയിൽ പലതും ഉപയോഗിക്കാൻ പറ്റാത്തതോ, പൂട്ടിയിട്ടതോ ഒക്കെ ആയിരിക്കും.
ഒരാൾക്ക് അത്യാവശ്യത്തിന് ഉപയോഗിക്കാൻ വേണ്ടി കൊള്ളാവുന്ന ഒരു ടോയ്ലറ്റ് കിട്ടിയാൽ ഈ നാട്ടിൽ അവനോളം ലക്കി വേറെ ഇല്ലെന്ന് വേണമെങ്കിൽ പറയാം. ഇക്കാര്യത്തിൽ പലതവണ കേരളത്തിലെ പല ബസ് സ്റ്റാൻഡുകളിലും പെട്ടുപോയിട്ടുള്ള ഒരാളാണ് ഞാൻ.
അത്യാവശ്യ അവസരങ്ങളിൽ ഓടിപ്പിടിച്ച് ഒരു ടോയ്ലറ്റ് കണ്ടുപിടിച്ച് വരുമ്പോ അവിടെ ഒന്നുകിൽ വെള്ളം കാണില്ല, അല്ലെങ്കിൽ ഉപയോഗിക്കാൻ പറ്റാത്ത വിധം മുന്നേ വന്നവർ വൃത്തികേടാക്കി വച്ചിട്ടുണ്ടാവും. ഇത് രണ്ടും അല്ലെങ്കിൽ കതക് ഉണ്ടാവില്ല. എന്നിങ്ങനെ നമുക്ക് മുന്നിലുള്ള പ്രശ്നങ്ങൾ നിരവധിയാണ്.
വേറെ എന്തും ഒരു മനുഷ്യന് പിടിച്ച് നിർത്താം, ഇക്കാര്യത്തിൽ ആർക്കൊക്കെ എത്രയൊക്കെ സാധിക്കും എന്ന് അവനവനു മാത്രമേ അറിയൂ. ശങ്ക തോന്നിക്കഴിഞ്ഞാൽ ഏറിയാൽ പത്ത് മിനിറ്റ് അതിനപ്പുറം സംഗതി പിടിച്ച് വയ്ക്കുക എന്നത് എനിക്ക് സാധിക്കാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ എത്രയും പെട്ടന്ന് ലോഡ് ഇറക്കി വയ്ക്കുക എന്നതിനപ്പുറം വേറെ ഓപ്ഷൻ ഒന്നും ഇല്ലെന്ന് നിർദ്ദയം എനിക്ക് എന്നോട് തന്നെ പറയേണ്ടി വരും.
പരമാവധി ദൂര യാത്രകളിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ എടുത്തിട്ട് ആവും യാത്ര ചെയ്യുക, എന്നാലും ചിലപ്പോൾ പണി കിട്ടാറുണ്ട്.
വളരെ മുൻപ് ഒരു ദിവസം വെളുപ്പാൻകാലത്ത് വൈഫിനെ കോട്ടയം ബസ് കയറ്റി വിടാൻ കിളിമാനൂർ സ്റ്റാൻഡിൽ കൊണ്ടുചെന്ന് ഇറക്കി ആളുടെ ബസ്സ് വരുന്നതിന് മുന്നേ വയറിനുള്ളിൽ ഒരു ഗുളുഗുളും ശബ്ദം...!!
പെട്ട്... ഒന്നും നോക്കാനില്ല.
എഡിയേ... നിനക്ക് ബസ് വന്നാൽ വേണമെങ്കിൽ കേറി പൊക്കോ... ഞാൻ ഫ്രീയാവുമ്പോ വിളിക്കാം എന്നുംപറഞ്ഞ് സ്റ്റേഷൻ ഓഫീസിലേക്ക് ഒറ്റ ഓട്ടം, പോയി കാര്യം പറയുന്നു, ചേട്ടൻ സ്ഥലം പറഞ്ഞുതരുന്നു, അവിടെ മുഴുവനും കറങ്ങി നടന്ന് വല്ലവിധേനയും സ്ഥലം കണ്ടുപിടിക്കുന്നു. അകത്ത് കയറി നോക്കുന്നു...
വാവ് പൊളി സാനം... കൂടിന് അടപ്പില്ല. വേണേൽ പബ്ലിക് ആയി കാര്യം സാധിക്കുക പോവുക.
ഒരു ഒഴിഞ്ഞ കോണിലാണ് സംഗതി എന്നതുകൊണ്ട് പെട്ടന്ന് ആരും കാണില്ല. പക്ഷേ എങ്ങാനും സമാന ചിന്താഗതിക്കാർ കാര്യസാധ്യത്തിന് വന്നാൽ നമ്മുടെ കലാപരിപാടി ലൈവ് കാണാം എന്നൊരു അഡ്വാൻ്റേജ് ഉണ്ട്. സമ്പൂർണ സുതാര്യത. അതാണ് കമ്പനി നൽകുന്ന ഗാരൻ്റി.
വേറെ നിവർത്തി ഇല്ലാണ്ട് അന്നുവരെ ഉത്സവപ്പറമ്പിൽ നാൽപ്പത് ബോക്സുകളിൽകൂടി വരുന്ന യേശുദാസിൻ്റെ ശബ്ദത്തിനൊപ്പം മാത്രം പാട്ട് പാടിയിട്ടുള്ള ഞാൻ നാല് സിനിമാപ്പാട്ടുകൾ മുദ്രാവാക്യം വിളിക്കുന്ന പോലെ ഒറ്റയിരുപ്പിന് പാടി തീർത്തത് ഓർക്കുമ്പോ ഇപ്പോഴും ആകെയൊരു കുളിരാണ്...!!
കൊട്ടാരക്കര സ്റ്റാൻഡിലും സെയിം അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇവിടെ വില്ലൻ വെള്ളം ആയിരുന്നു. ഒരു ബോട്ടിൽ വെള്ളം അന്ന് കയിൽ ഉണ്ടായിരുന്ന കാരണം ഒരു പൊടിക്ക് രക്ഷപ്പെട്ടു. അല്ലെങ്കിൽ ടാപ്പിൽ വെള്ളം വരുന്നത് വരെ അവിടെയിരുന്ന് വേരിറങ്ങി മരമായേനെ...!!
ഒരിക്കൽ കോട്ടയം സ്റ്റാൻ്റിൽ കയറി, കണ്ടപാടെ ആ ഫ്ലോയങ്ങ് പോയിക്കിട്ടി. അന്നെന്നല്ല, അടുത്ത ഒരാഴ്ചത്തേക്ക് എനിക്ക് അങ്ങനെ ഒരാവശ്യം പിന്നീട് ഉണ്ടായിട്ടില്ല. അത്രക്ക് കലാപരമായിരുന്നു എനിക്കും മുന്നേ പോയ മഹാനുഭാവൻ അവിടെ കാണിച്ചു വച്ചിരുന്നത്.
ഇത്രയും പറഞ്ഞത് ഞാൻ കടന്നുപോയ എൻ്റെ അവസ്ഥ മാത്രമാണ്. ഇതേ അവസ്ഥകൾ പലർക്കും ഉണ്ടായിട്ടുണ്ടാവാം. സംഗതി കക്കൂസ് കേസ് ആയതുകൊണ്ട് ആരും മിണ്ടാത്തത് ആവാം. മനസ്സിലാക്കേണ്ടത് ഇതൊരു മനുഷ്യൻ്റെ അല്ല, ഒരു കൂട്ടം ആളുകളുടെ ഓരോ ദിവസത്തെയും അവസ്ഥയോ, ദുരവസ്ഥയോ ഒക്കെയാണ്.
എത്ര സ്റ്റേഷനുകളിൽ ടോയ്ലറ്റുകൾ ആവശ്യത്തിന് വെള്ളവും വെളിച്ചവും ഉള്ള രീതിയിൽ, ഡോറുകൾ, നന്നാക്കി, വൃത്തിയോടെ മനുഷ്യർക്ക് ഉപയോഗിക്കാൻ പാകത്തിന് നൽകുന്നുണ്ട്?
നിങ്ങളിൽ എത്ര പേര് പബ്ലിക് ടോയ്ലറ്റുകൾ ആവശ്യം കഴിഞ്ഞ് അടുത്ത ആളിനായി വൃത്തിയാക്കും?
ഇത് എൻ്റെ മാത്രമല്ല, ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന സകല മനുഷ്യർക്കും ആവശ്യമുള്ള കാര്യമാണ്.
ഇന്നലെ രാത്രി തൃശൂർ റയിൽവേ സ്റ്റേഷനിലെ യൂറിനൽ ചില നല്ലവരായ യാത്രികർ ഹാൻസും മറ്റു വേസ്റ്റുകളും വാരിയിട്ട് ബ്ലോക്ക് ആക്കി വാട്ടർ ടാങ്ക് പോലെ ആക്കി ഇട്ടിരിക്കുന്നത് കണ്ടപ്പോൾ എഴുതണം എന്ന് തോന്നി എഴുതിയതാണ്.
നിങ്ങൾ സ്വയം ആലോചിക്കുക... നിങ്ങളുടെ പബ്ലിക് ബിഹേവിയർ എങ്ങനെയാണ് എന്ന്. ഇത്തരത്തിൽ ഒരവസ്ഥ വരുമ്പോൾ നിങ്ങൾ എങ്ങനെ ഇതിനെ ഫെയ്സ് ചെയ്യുമെന്ന്.
നിങ്ങളുടെ വീട്ടിൽ നിങ്ങൾ ഇങ്ങനെ ആണോ എന്ന്... !!
- Prasanth S Pushpa / obscuremasc
രാവിലെ പതിവിലും നേരത്തേ ഉണർന്ന ജോസ് ജോർജിന്റെ ചിന്ത അവളെക്കുറിച്ച് ആയിരുന്നു. രണ്ടുദിവസത്തെ ഉറക്കമില്ലായ്മയുടെ ആലസ്യത്തിൽ തുറക്കാൻ മടിക്കുന്ന തന്റെ കണ്ണുകൾ വലിച്ചുകീറി അയാൾ ചുറ്റിലും നോക്കി.
താൻ മരിച്ചിട്ടില്ല...!!
തലേദിവസം കുടിച്ചുവറ്റിച്ച മദ്യക്കുപ്പികൾ മുറിയുടെ മൂലയിൽ മൂക്കുകുത്തി കിടക്കുന്നുണ്ട്. ബോധമണ്ഡലത്തിലേക്ക് വെള്ളിടി വെട്ടാൻ തുടങ്ങിയപ്പോൾ മദ്യത്തിൽ മുങ്ങിയ തൻ്റെ ഇന്നലെകൾ അവൻ്റെ മുന്നിൽ തെളിഞ്ഞുവന്നു. കൺമുന്നിൽ നിന്നും എല്ലാം ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം പടിയിറങ്ങി പോയവൾ...
അവൾ പറയാതെ ബാക്കിവച്ച വാക്കുകളുടെ കുന്തമുനകൾ...!!
ആ കിടക്കയിലെ മുഷിഞ്ഞ ബെഡ്ഷീറ്റിനുള്ളിൽ നിന്നും ഏന്തിവലിഞ്ഞു പുറത്തേക്ക് നോക്കിയെങ്കിലും, പകൽവെളിച്ചം ചന്നംപിന്നം കണ്ണിൽ കുത്തുന്നതിനാൽ കണ്ണുകൾ തുറക്കാനാവാതെ അവൻ വീണ്ടും കിടക്കയിലേക്ക് മറിഞ്ഞുവീണ് ചിന്തയിലാഴ്ന്നു.
"അവന്റെ ചിന്തകളിൽ മുന്നിലൂടെ കടന്നു പോയവരെല്ലാം ഉപ്പുചാക്കും ചുമന്ന് നടക്കുന്നു....!!"
അയാൾ ചിന്തിച്ചു "എന്താണ് ഇവരെല്ലാം ഇങ്ങനെ?"
ചിലരുടെ ചാക്കുകൾ പക്ഷേ പ്രത്യക്ഷമല്ല, ഒരുപക്ഷേ നഗ്നനേത്രങ്ങൾക്ക് കാണാനാവാത്ത ഏതോ ഒരു ആവരണം കൊണ്ട് അവരാ ചാക്ക് പൊതിഞ്ഞിട്ടുണ്ടാവാം.
അവൻ വീണ്ടും ആലോചിച്ചു... സ്വയം പരിശോധന നടത്തി. ശരിയാണ് ആരും കാണുന്നില്ല എങ്കിലും തന്റെ തലക്ക് മുകളിലുമുണ്ടൊരു ചാക്ക്. എന്നോ എവിടെനിന്നോ തലയിൽ വലിച്ചുകയറ്റിയ വലിപ്പമേറിയ ഒരു ഉപ്പുചാക്ക്.
സോഫിയാ...!!!
അവൻ ചിന്തകളിൽ നിന്നും ചിന്തകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു.
അവൻ്റെ ഫ്ലാഷ്ബാക്കും പതിവ് ക്ളീഷേകൾ തന്നെ. ആദ്യമായി അവളെ കണ്ടതും, മിണ്ടിയതും, പിണങ്ങിയതും....
ഛേ....
തലച്ചോറിൻ്റെ ചില തരംഗങ്ങളെ പ്രവാഹങ്ങളെ തിരികെ പിടിച്ച അവൻ പിന്നെയും ചിന്തകളിലേക്ക് ഊളിയിട്ടു...
ഇന്നലെ ഞാനെന്തൊരു ഓവറായിരുന്നു...
കള്ള് മൂത്തതും അവളെ കടന്ന് പിടിച്ചതും അവളിപ്പോൾ വേണ്ടെന്ന് പറഞ്ഞതും, അത് കൂട്ടാക്കാതെ വീണ്ടും അവളെ വലിച്ച് തന്നിലേക്ക് അടുപ്പിച്ചതും... അവളിൽ അന്നോളം ഉണ്ടായിരുന്ന വിശ്വാസങ്ങളെ അപ്പാടെ തകിടം മറിച്ച് മറ്റൊരു ഉപ്പുചാക്ക് അവളുടെ തലയിലേക്ക് കൂടി വച്ചുകൊടുത്തതും....!!!
ഇനിയവളുടെ മുഖത്തേക്ക് എങ്ങനെ നോക്കുമെന്ന് ഓർത്ത് അവന് വീണ്ടും കുറ്റബോധം തോന്നിയോ...
അതോ തലയിലെ ഉപ്പുചാക്ക് വീണ്ടും അലിഞ്ഞ് കണ്ണിലേക്ക് ഇറങ്ങിയതോ... അവൻ്റെ കണ്ണിൽ നിന്നും രണ്ടുത്തുള്ളി ഉപ്പുകണികകൾ നിലത്ത് പതിച്ചു ചിന്നിച്ചിതറി...
അവൻ മനസിൽ പിന്നെയും അവളെ ഓർത്തു. എന്തിനീ ഉപ്പുചാക്ക് ഞാനിനി ചുമക്കണം ഞാനിതിവിടെ ഇറക്കി വയ്ക്കുന്നു...
അവൾക്കൊപ്പം പങ്കിടാൻ വച്ചിരുന്ന അതേ വിഷം അയാൾ ഒറ്റക്ക് ഒരു സിപ്പ് മദ്യത്തിനൊപ്പം തൻ്റെ അന്നനാളത്തിലേക്ക് ആവാഹിച്ച് ഒരു സിഗരറ്റ് പുകയുടെ അകമ്പടിയോടെ വായുവിലേക്ക് അപ്രത്യക്ഷമായി...
അവസാനമായി അവൻ്റെ ഉളിൽ നിന്നൊരു ശബ്ദം പുറത്തേക്ക് വന്നുവോ...??!!!
സോഫി.... യാ....!!!
ലോക കത്തെഴുത്ത് ദിനം - ഒരു ഓർമ്മ
ഇന്ന് ലോക കത്തെഴുത്ത് ദിനമാണത്രേ... കുട്ടിക്കാലത്ത് അച്ഛൻ്റെ കൂടെ കടയിൽ കയറി ഇരിക്കുന്ന സമയത്തും മറ്റും കണ്ടിട്ടുണ്ട് അച്ഛന് ഗൾഫിൽ നിന്നും അല്ലാതെയും വരുന്ന നിരവധി കത്തുകൾ.
വശങ്ങളിൽ നീലയും ചുവപ്പും കളറുള്ള ലൈനുകളും നിരവധി സ്റ്റാമ്പുകളും ഉള്ള ഒരു നീളൻ എൻവലപ്പ്, അതിനുള്ളിൽ ഒന്നോ രണ്ടോ ചിലപ്പോൾ അതിലേറെയും വരുന്ന പേപ്പറുകളിൽ എഴുതി നിറച്ച നിരവധി വിശേഷങ്ങൾ, ചോദ്യങ്ങൾ വിദേശത്ത് നിന്ന് അങ്ങനെ അങ്ങനെ...
നീല നിറത്തിലുള്ള ഇൻലെൻ്റുകൾ ഗാന്ധിയുടെ പടമുള്ള സ്റ്റാമ്പുകളുമായി അങ്ങനെ. അവയിലുള്ള കടും നീല സീലുകളും ഒക്കെയായി സ്വദേശത്ത് നിന്ന്...
അതൊരു കാലം. ആഴ്ചകളോ മാസങ്ങളോ കൊണ്ട് മാത്രം ഒരു ചോദ്യത്തിന് മറുപടി കിട്ടിയിരുന്ന, ഒരു കത്തിന് വേണ്ടി ആകാംക്ഷയോടെ അല്ലെങ്കിൽ പ്രതീക്ഷയോടെ കാത്തിരുന്ന, അക്ഷരങ്ങൾക്ക് സ്നേഹത്തിൻ്റെ, കരുതലിൻ്റെ, ജീവിതങ്ങളുടെ നിറവും മണവും സഭാവവും ഉണ്ടായിരുന്ന ഒരു കാലം.
ലെറ്ററുകൾ അന്ന് വായിച്ചിട്ടില്ല എങ്കിലും അതിൽ നിന്ന് കിട്ടുന്ന സ്റ്റാമ്പുകൾ എല്ലാം കുത്തിക്കീറി കയിലുള്ള ബുക്കുകളിൽ കൊണ്ട് ഒട്ടിച്ചു വയ്ക്കുക എന്നത് മാത്രം ആയിരുന്നു എനിക്കാകെ അന്ന് കത്തുകളുമായി ഉണ്ടായിരുന്ന ബന്ധം.
പിൽക്കാലത്ത് ഏഴാം ക്ലാസിൽ കൂടെ പഠിച്ച ഒരു കൂട്ടുകാരിക്ക് പ്രണയലേഖനം. എഴുതിയതാണ് ആദ്യമായി കത്തിലേക്ക് ഉണ്ടായ ചുവടുവെപ്പ്.
ദോഷം പറയരുതല്ലോ, അന്നുവരെ കണ്ടിട്ടുള്ള സകല സിനിമാ തരങ്ങളെയും വെല്ലുന്ന രീതിയിൽ സൂപ്പർ ഹീറോ ലെവലിൽ നാല് പേജിൽ നിൽക്കുന്ന എമകാണ്ഠൻ ഒരു കത്ത്. മനോഹരമായി എഴുതി പാക്ക് ചെയ്ത് വച്ചു. പൊതുവെ പെൺപിള്ളരുടെ തലവെട്ടം കണ്ടാൽ മുട്ടിടിക്കുന്ന എനിക്ക് പക്ഷെ അത് കൊടുക്കാനുള്ള ധൈര്യം ഉണ്ടായില്ല. അതിനായി കൂടെയുള്ള ഒരു കൂട്ടുകാരനെ ഏൽപ്പിച്ചു.
അളിയൻ കട്ട സപ്പോർട്ട്. ഞാൻ കൊടുക്കാം എന്നും പറഞ്ഞ് കത്തും വാങ്ങി പോയി.
ലവൻ തേങ്ങാ ഇപ്പൊ ഉടയ്ക്കും, ദേ ഉടയ്ക്കാൻ പോണു, ദേ പോയി...
കത്ത് പൊട്ടി... പൊട്ടി... ശരിക്കും പൊട്ടി....!!
കത്ത് പൊട്ടിച്ചത് ക്ലാസിലെ ടീച്ചർ ആണെന്ന് മാത്രം...
ഹെമ്മേ...
ശേഷം ഭാഗം ടീച്ചർമാരുടെ ഓഫീസ് റൂമിൽ... 😭
പൊതുവെ സർവ്വേക്കല്ലിൽ കാക്ക ഷിറ്റിയ പോലത്തെ എൻ്റെ അക്ഷരം കണ്ടാൽ തന്നെ പഠിപ്പിച്ച ഏറെക്കുറെ എല്ലാർക്കും എന്നെ മനസ്സിലാവും. അതിൻ്റെ കൂടെ അന്നത്തെ എൻ്റെ സഹിത്യബോധം കൂടി മിക്സ് ചെയ്ത ലെറ്റർ കണ്ടപ്പോ ടീച്ചർക്ക് ചിരിക്കണോ കരയണോ എന്ന് അറിയാൻ മേലാത്ത അവസ്ഥ.
ഇതൊക്കെ കണ്ട് കിളി പോയി പ്രാന്തായി ഒരു വശത്ത് ഞാനും. കൂടെ കത്ത് കൃത്യമായി ടീച്ചറിനെ കൊണ്ട് ഏൽപ്പിച്ച ആ അലവലാതിയും...!!
അന്ന് അവിടെ നിന്ന് പുറത്ത് ഇറങ്ങുന്ന വരെ ഞാനനുഭവിച്ച ടെൻഷനും പേടിയും.. ൻ്റെ പൊന്നോ... അന്നോടെ കത്തെഴുത്ത് നിർത്തി. മ്മക്ക് പറ്റണ പണിയല്ല എന്ന് മനസ്സിലായി. 😐😐
പുറത്തിറങ്ങി ആ നാറിക്കിട്ട് നാല് പൊട്ടിക്കണം എന്നൊക്കെ തോന്നിയെങ്കിലും എന്നെക്കാളും ആരോഗ്യമുള്ള ലവൻ്റെ ഇടി കൊള്ളേണ്ടി വരുമെന്ന് ഉറപ്പുള്ള കൊണ്ട് അരിശം കടിച്ചമർത്തി പച്ചവെള്ളവും കുടിച്ച് തിരികെ ക്ലാസിൽ പോയിരുന്നു.
ഏതായാലും ആ കത്ത് പുറംലോകം അറിയാണ്ട് മുക്കിയ ടീച്ചർ ആണെൻ്റെ ഹീറോ...
കാലം ഇത്രയും കഴിഞ്ഞിട്ടും ആ ബ്ലഡി ഗ്രമവാസി ഇന്നും എന്നെ ഈ പേരും പറഞ്ഞ് താങ്ങാൻ കിട്ടുന്ന ഒരവസരവും പാഴക്കാറില്ല എന്നത് മറ്റൊരു സത്യകഥ... കൂട്ടുകാരൻ ആണത്രേ കൂട്ടുകാരൻ..
ഒരറിവും ചെറുതല്ല. കൂടെ ഉള്ള ഇമ്മാതിരി കൂട്ടുകാർ നിങ്ങൾക്ക് ഉണ്ടെങ്കിൽ വഴിയെ പോണ അടി കൂടെ അവന്മാർ മേടിച്ച് പെടലിക്ക് കെട്ടിത്തരും. അപ്പോൾപിന്നെ നമ്മളായിട്ട് അവരെ വിളിച്ച് വള്ളി വലിക്കാനുള്ള തോട്ട കൊണ്ട് കയിൽ കൊടുത്താലോ...
ഞാനിതൊക്കെ അന്നേ മനസ്സിലാക്കേണ്ടതായിരുന്നു... അതെങ്ങനെയാ ഇവനൊക്കെയല്ലേ കൂട്ടുകാർ.
അവള് ഇന്നും ഈ കഥയൊന്നും അറിയാതെ കെട്ടി കുട്ടികളുമായി സുഖമായി എവിടെയോ ജീവിക്കുന്നു. പത്താം ക്ലാസ് കഴിഞ്ഞ ശേഷം പിന്നീട് നമ്മൾ തമ്മിൽ കണ്ടിട്ടും ഇല്ല.
പ്രായം ബോധത്തിൻ്റെ അളവുകോൽ അല്ലാതെയായി മാറിയ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. കൊച്ചു കുട്ടികൾ എന്ന് നമ്മൾ കണ്ടറിഞ്ഞ അനുഭവിച്ച പ്രായത്തിലെ കുട്ടികൾക്ക് നമ്മുടെ കലത്തേക്കാളേറെ പക്വതയും പാകതയും വന്ന കാലമാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
സ്വന്തം കാര്യം നല്ലപോലെ നടത്താൻ അറിയുന്ന കുട്ടികളും, സ്വയം നാടിനും നാട്ടുകാർക്കും ഉപദ്രവം ആയി മാറാൻ കഴിയുന്ന കുട്ടികളും ഒരുപോലെ നമ്മുടെ നാട്ടിൽ ഉണ്ട്. ഇതിൽ രണ്ടാമത്തെ കറ്റഗറിയേക്കുറിച്ചു മാത്രമാണ് ഇവിടെ പറയുന്നത്. ജനറലൈസ് ചെയ്യുന്നതായി തോന്നിയാൽ അത് എൻ്റെ തെറ്റല്ല എന്ന് ആദ്യമേ പറയട്ടെ...
കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ഫെസ്ബുക്ക് തുറന്നാൽ ആദ്യം കാണുന്നത് ഏതെങ്കിലും ക്രിമിനൽ കേസുകൾ മാത്രമാണ്. അതിൽ പ്രധാന പ്രതികൾ സ്കൂളിൽ അല്ലെങ്കിൽ കോളേജിൽ നിന്നും പഠിത്തം കഴിഞ്ഞു പുറത്തിറങ്ങാത്ത പീക്കിരി പിള്ളേരും..!!
ഈ പ്രായം കഴിഞ്ഞ് വന്ന പലരെയും ന്യൂ ജെൻ പിള്ളേര് ഇപ്പോൾ തന്ത വൈബ് ലേബലിൽ നീക്കി നിർത്തുമ്പോഴും ഇവരൊക്കെ മറക്കുന്ന ഒന്നുണ്ട്, ഈ തന്ത വൈബുകൾക്ക് ഉണ്ടായതാണ് സകല ന്യൂ ജൻസും. അതിന് അതിന് ആർക്കും ക്രെഡിറ്റ് കൊടുക്കണം എന്നല്ല പറഞ്ഞു വന്നത്.
ഇന്നത്തെ തന്ത വൈബ് ടീമുകൾക്ക് പണ്ടൊരു ന്യൂ ജെൻ കാലം ഉണ്ടായിരുന്നു, അന്ന് ഈ കാണുന്ന മൊബൈലും സോഷ്യൽ മീഡിയയും ഒക്കെ വളർന്നു വരുന്നതെ ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കിൽ ഞാനടക്കമുള്ള തന്ത വൈബുകൾക്കൊപ്പമാണ് ഇപ്പോഴത്തെ ടെക്നോളജികൾ എല്ലാം മാറി മാറി വളർന്നു വന്നതെന്ന് പറയാം.
ഇപ്പോഴത്തെ പിള്ളേർ ജനിക്കുമ്പോ മുതൽ മൊബൈലിൽ ആണെങ്കിൽ പഴയ കാലത്ത് വല്ല പാടത്തും പറമ്പിലും അല്ലെങ്കിൽ ഏതെങ്കിലും മരത്തിൻ്റെ മുകളിലോ, കുളത്തിലോ ഒക്കെയായിരുന്നു നമ്മൾ സമയം കളഞ്ഞിരുന്നതും, കൂട്ട് കൂടിയിരുന്നതും. അന്നൊക്കെ കുട്ടികളുടെ ഏറെക്കുറെ എല്ലാ കൂട്ടുകാരെയും അവരുടെ വീട്ടുകാരെയും ഒക്കെ നമ്മുടെ പേരൻസിനും അറിയുമായിരുന്നു. അതുകൊണ്ട് തന്നെ നമ്മുടെയൊക്കെ സ്വഭാവത്തിൽ ഉണ്ടാവുന്ന നേരിയ വ്യത്യാസം പോലും അവർ സ്പോട്ട് ചെയ്യുമായിരുന്നു.
ഇന്ന് അവസ്ഥ മാറി, കുട്ടികൾ എന്ത് ചെയ്യുന്നു ആരോടൊക്കെ കൂട്ട് കൂടുന്നു, എവിടെയൊക്കെ പോകുന്നു എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ അറിയുന്ന എത്ര പേരൻസ് ഉണ്ടാവും?
പേരൻ്റിങ് എന്താണ് എന്നറിയുന്ന, ചുറ്റുമുള്ള മനുഷ്യരോട് ഇടപെടാൻ സ്വന്തം മക്കളെ പ്രാപ്തമാക്കുന്ന രീതിയിൽ മക്കളെ വളർത്തുന്ന എത്ര അച്ഛനമ്മമാർ ഇന്നുണ്ട്? അവരുടെ വാശികൾക്ക് കൂട്ട് നിൽക്കാതെ അവർ ചെയ്യുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടി, അവരെ നേർ വഴിക്ക് നയിക്കാൻ പാകതയുള്ള എത്ര പേരൻ്റ്സ് ഇന്നുണ്ട്?
നേരിട്ട് അറിയുന്ന പലരുടെയും അനുഭവങ്ങളിൽ നിന്ന് പണ്ടുള്ള പല പേരൻസും എക്സ്ട്രീം ടോക്സിക്ക് ആയിരുന്നു എന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല. എന്നാൽ ഇന്ന് ഉള്ളത് ടോക്സിസിറ്റി അല്ല മറിച്ച് എന്ത് ചെയ്താലും കിട്ടുന്ന ചോദ്യങ്ങൾ ഇല്ലാത്ത സപ്പോർട്ട് ആണ് പ്രശ്നം.
അടുത്ത വീട്ടിലെ കളിപ്പാട്ടം എടുത്ത് വീട്ടിൽ വന്നതിന് പത്ത് മുപ്പത് കൊല്ലം മുമ്പ് അമ്മയുടെ കയിൽ നിന്ന് കിട്ടിയ തല്ല് ഇപ്പോഴും ഓർമ്മയുണ്ട്. അന്ന് ഈ അടി കാരണം അതേ തെറ്റ് പിന്നെ ലൈഫിൽ ഇന്നുവരെ ആവർത്തിച്ചിട്ടില്ല അതേസമയം ഇന്ന് അങ്ങനെ തല്ലാനും പറ്റില്ല തല്ലൽ ഒരു ശരിയായ രീതിയുമല്ല.
കാലം മുന്നോട്ട് പോകുന്നത് അനുസരിച്ച് മനുഷ്യരിൽ അതേ മാറ്റങ്ങൾ ഉണ്ടാവുക തന്നെ വേണം. ഏതൊക്കെ മാറ്റങ്ങൾ വന്നാലും സഹജീവികളോട് കരുണയില്ലാതെ ഒരു കുട്ടി സമൂഹത്തിൽ വളർന്നു വരുന്നുണ്ടെങ്കിൽ അതിന് കാരണം ആ കുട്ടിയുടെ പേരൻസ് തന്നെയാണ്.
നിങ്ങൾക്ക് സമൂഹത്തിന് വേണ്ടി നല്ലൊരു പൗരനെ സമ്മാനിക്കാൻ കഴില്ലെങ്കിൽ, സ്വന്തം മക്കളെ സമൂഹത്തിൽ ഇറങ്ങി മാന്യമായി ഇടപെടാനും അപരനെ, അവരുടെ താൽപര്യങ്ങളെ, സ്വന്തന്ത്ര്യങ്ങളെ ബഹുമാനിക്കാനും, മറ്റുള്ളവരോട് മാന്യമായി ഇടപെടാനും പകമായ രീതിയിൽ വളർത്താൻ കഴിയില്ലെങ്കിൽ അവർ ഒരു സാമൂഹ്യ ദുരന്തമായി തന്നെ വളർന്നു വരും. നിങ്ങൾക്ക് തന്നെ അവർ സ്വയം ഉപദ്രവം ആയി മാറും.
സ്വന്തം മക്കളുടെ കുറ്റങ്ങൾ, തെറ്റുകൾ ന്യായീകരികാതെ, അവരെ നല്ല രീതിയിൽ വളർത്താൻ സാധിക്കില്ല എങ്കിൽ, അതിനുള്ള ചുറ്റുപാടോ സഹചര്യങ്ങളോ നിങ്ങൾക്ക് ഇല്ലെങ്കിൽ ഈ സമൂഹത്തോടും നിങ്ങളോടും നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സഹായമാണ് ഇതുപോലുള്ള ഒരു ദുരന്തത്തിൻ്റെ അച്ഛനമ്മമാർ ആയി സ്വയം സമൂഹത്തിന് ശാപമായി മാരാതിരിക്കുക എന്നുള്ളത്.
ഇന്നത്തെ കാലത്തിനൊത്ത് നിങ്ങൾക്ക് പുരോഗതി ഉണ്ടായിട്ടില്ല എങ്കിൽ നിങ്ങളുടെ മക്കൾക്ക് അധോഗത്തി തന്നെയാവും ഉണ്ടാവുക എന്ന തിരിച്ചറിവ് കുട്ടികൾക്കായി കാത്തിരിക്കുന്ന ഓരോ ദമ്പതികൾക്കും ഇനിയുണ്ടാവണം. കാരണം ജനിപ്പിച്ചു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ഒരു കുട്ടി അച്ഛനമ്മമാരുടെ മാത്രം സ്വത്തല്ല, അവർ സ്വന്തം നാടിൻ്റെ, സ്റ്റേറ്റിൻ്റെ, രാജ്യത്തിൻ്റെ കൂടി സ്വത്താണ്.
അവർക്ക് ഈ രാജ്യത്തെ തന്നെ വാനോളം ഉയർത്താനും പാതാളത്തോളം താഴ്ത്താനും കഴിഞ്ഞേക്കാം. സ്വയം നാടിൻ്റെ ഹീറോയും, നാട്ടുകാരുടെ പേടിസ്വപ്നം ആയി മാറാം. എല്ലാം പേര്ന്സിൻ്റെ കൂടി കയിൽ ആണ് എന്നുള്ള കാര്യം വിസ്മരിക്കരുത്. അവരുടെ ചെറിയ തെറ്റുകൾ സപ്പോർട്ട് ചെയ്യുമ്പോൾ അവർക്ക് വലിയ തെറ്റുകൾ ചെയ്യാൻ പ്രചോദനം ഉണ്ടാകും, വീട്ടിലെ തെറ്റുകൾ മാറി നാട്ടിലെ തെറ്റുകളിലേക്കും, സംസ്ഥാനം വിട്ട് രാജ്യാന്തര തലത്തിലേക്കും ആ തെറ്റുകൾ ആവർത്തിക്കപ്പെടും.
ഇപ്പോഴത്തെ പല മയക്കുമരുന്ന് കേസുകളിലും കാണാം കുട്ടികളുടെ പേരുകൾ. ഇതൊക്കെ വാർത്ത ആവുമ്പോൾ എൻ്റെ മക്കൾ അങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല, അങ്ങനെ നിങ്ങളുടെ മക്കൾ ചെയ്ത് കഴിഞ്ഞതുകൊണ്ടാണ് അത് വാർത്ത ആയതും നിങ്ങളത് വായിച്ചും കണ്ടും സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടി വരുന്നതും. കുഞ്ഞുന്നാള് മുതൽ അവരൊരു കൊടും ക്രിമിനൽ ആവുന്നതുവരെ ഒക്കെത്തിനും വളം വച്ചുകൊടുത്തതും നിങ്ങൾ തന്നെയാണ്.
ഡൽഹി, കേസ് മുതൽ, ഇങ്ങോട്ട് കഴിഞ്ഞ ദിവസം ആത്മഹത്യയിൽ നിന്ന് തന്നെ രക്ഷിച്ച ഒരു പാവം മനുഷ്യനെ വെട്ടി കൊന്ന കേസിലെ പ്രതി വരെ കുട്ടികൾ ആണ്. ഇവർക്കൊക്കെ കുട്ടികൾ എന്നുള്ള പരിഗണന മാറ്റി വച്ച് അർഹമായ ശിക്ഷ നൽകാൻ സ്റ്റേറ്റും, നമ്മുടെ സിസ്റ്റവും കൂടി തയാറാവേണ്ടതുണ്ട്. പത്ത് കൊല്ലം കഴിഞ്ഞാൽ എങ്കിലും നടക്കുമോ എന്ന് കണ്ടറിയാം.
മര്യാദയ്ക്ക് മക്കളെ വളർത്താൻ അറിയില്ലെങ്കിൽ ദയവായി അങ്ങനെ ഒന്നിനെ ഉണ്ടാക്കാതിരിക്കുക, അതുകൊണ്ട് നിങ്ങൾക്ക് മാത്രമല്ല ലോകത്ത് മറ്റാർക്കൊക്കെയോ ഉപയോഗം ഉണ്ടാവും.
ഇന്നത്തെ കാലത്ത് ജീവിച്ചിരിക്കുന്നത് തന്നെ വേറെ ആർക്കും നമ്മളെ കൊല്ലാൻ തോന്നതതുകൊണ്ട് മാത്രമാണ് എന്ന നിലയിലേക്ക് കര്യങ്ങൾ എത്തിയിട്ടുണ്ട്.
വിനായകന്റെ മീടൂ എന്താണെന്ന് അറിയില്ല തുടങ്ങിയ സംഗതികളോട് യോജിപ്പില്ല, പക്ഷെ ആ വീഡിയോയെ സംബന്ധിച്ച് ചിലത് പറയാനുണ്ട്.
ഇങ്ങനെയാണ് വിനായകൻ പറഞ്ഞത്:
''എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല''

"എനിക്ക് ആ ഇരിക്കുന്ന സ്ത്രീയുമായി സെക്സ് ചെയ്യാൻ തോന്നിയാൽ ഞാൻ അവരോട് പോയി ചോദിക്കും"
ഈ പറഞ്ഞതിന് അർഥം അയ്യാൾ അവരോട് സെക്സ് ചെയ്യാൻ അനുവാദം ചോദിച്ചു എന്നോ, അവരോട് സെക്സ് ചെയ്യണം എന്ന് പബ്ലിക്ക് ആയി പറഞ്ഞു എന്നോ ആണോ? എന്റെ അറിവിൽ അല്ല.
ആ സ്ത്രീയെ, ഉദാഹരണമാക്കി അയാൾ പറഞ്ഞതാണ്. (അതൊരു സംസാര ശൈലിയാണ്, എന്റെ മുന്നിൽ ഇരിക്കുന്ന വ്യക്തിയോട് ഞാൻ സംസാരിക്കുമ്പോൾ എന്നെയും അവരെയും ഉദാഹരണമാക്കി മാത്രമാണ് ഞാൻ വിഷയങ്ങൾ സംസാരിക്കുക, അത് തന്നെയാണ് ആയാളും ചെയ്തത് എന്നാണ് വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത്). അതെ അവരോട് (അവർ ആരാണെന്ന് ഞാൻ കണ്ടിട്ടില്ല, വായിക്കുന്നവരുടെ സൗകര്യത്തിന് അവർ എനിക്ക് വേണ്ടപ്പെട്ട ആരെങ്കിലും ആണെന്ന് തന്നെ കരുതിക്കോളൂ), താല്പര്യം തോന്നിയാൽ അത് ചോദിക്കേണ്ടത് അവരോട് തന്നെയാണ്, മറ്റൊരാളോടല്ല . അതാണ് മാന്യത. അത് എപ്പോൾ എവിടെവച്ച് എങ്ങനെ ചോദിക്കണം എന്നുള്ളത് ചോദിക്കുന്ന ആളുടെ മനോനിലവാരം പോലെയിരിക്കും. ഇനി അവർ എസ് / നോ പറയുകയോ, ഷൗട്ട് ചെയ്യുകയോ, തെറി വിളിക്കുകയോ ഒക്കെ ചെയ്യുന്നത് ചോദ്യകർത്താവിനോട് അവർക്കുള്ള താല്പര്യത്തിനും, അപ്പോഴത്തെ മനസികാവസ്ഥക്കും ഒക്കെ അനുസരിച്ചു തന്നെയായിരിക്കും, അത് കേൾക്കാൻ ചോദിക്കുന്ന ആൾ ബാധ്യസ്ഥനുമാണ്. എങ്കിലും തോന്നുന്ന താല്പര്യം അവരെ അറിയിക്കാതെ അവരുടെ കൂടെ കൂടി അവരറിയാതെ അവരെ ഭോഗിക്കുന്നത്രയും വൃത്തികേട് വേറെയില്ല എന്നാണ് എന്റെ അഭിപ്രായം.
സെക്സ് എന്നത് അത്ര വലിയ സംഭവം ഒന്നുമാണെന്ന് എനിക്ക് തോന്നുന്നില്ല, മറ്റേതൊരു മാനുഷിക വികാരവും പോലെ ഒന്നുതന്നെയാണ് അതും, എല്ലാവര്ക്കും അങ്ങനെ ആകണമെന്ന് എനിക്ക് അഭിപ്രായമില്ല. എന്നുവച്ച് താല്പര്യം തോന്നുന്നവരെ അവരുടെ സമ്മതമില്ലാതെ കയറിപ്പിടിക്കുന്നവർ ആരായാലും തല്ലി നടുവൊടിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ.
എനിക്ക് പേഴ്സണലി പല ബന്ധങ്ങളും ഉണ്ടായിട്ടുണ്ട്, ലൈംഗിക താല്പര്യം തോന്നിയിട്ടുള്ള ഒരാളോടും ഇതുവരെ ഞാനത് പറയാതെയോ, ചോദിക്കാതെയോ ഇരുന്നിട്ടുമില്ല (അവർ ആരൊക്കെ എന്നത് എന്റെ സ്വകാര്യതയാണ്), ഇങ്ങോട്ട് ചോദിച്ച സ്ത്രീകളും ഉണ്ട്. എന്നോട് യെസ് പറഞ്ഞവരേക്കാൾ കൂടുതൽ നോ പറഞ്ഞവർ തന്നെയാണ്. നോ പറഞ്ഞ ആരെയും വീണ്ടും ഇതും പറഞ്ഞ് ബുദ്ധിമുട്ടിച്ചിട്ടില്ല, എസ് പറഞ്ഞ എല്ലാവരെയും ഭോഗിച്ചിട്ടുമില്ല, ഈ ചോദ്യത്തിന്റെ പേരിൽ ഇതുവരെ ആരോടുമുള്ള ബന്ധം എനിക്ക് നഷ്ട്ടപെടുത്തേണ്ടി വന്നിട്ടുമില്ല, അതൊക്കെ ഞാൻ ഇടപെടുന്നവരുമായി എനിക്കുള്ള ഞാൻ ക്രിയേറ്റ് ചെയ്ത ബന്ധങ്ങൾ കൊണ്ട് തന്നെയാണ്. വിനായകന്റെ കാര്യത്തിൽ ആരും ഇങ്ങോട്ട് ചോദിച്ചിട്ടില്ല എന്നുകരുതി അയാൾക്ക് അങ്ങോട്ട് ചോദിയ്ക്കാൻ പാടില്ല എന്നൊന്നുമില്ല.
ഇവിടെ എത്രപേർക്ക് അറിയാമെന്ന് എനിക്കറിയില്ല, സെക്സ് വിത്ത് സ്ട്രെയ്ഞ്ചർ എന്നൊക്കെയുള്ള സെക്ഷ്വൽ ഫാന്റസികൾ ഒക്കെ ഈ ലോകത്തുണ്ട് (അതായത് മുൻപരിചയമില്ലാത്ത ആളുമായി സെക്സ് ചെയ്യുക എന്നത്). അവിടെ സെക്സ് ചെയ്യാൻ വൈകാരികമായ ബന്ധങ്ങളോ, വ്യക്തികൾ തമ്മിലുള്ള മുന്പരിചയമോ ഒന്നും വേണ്ട (ഞാനുമതാഗ്രഹിക്കുനുണ്ട്, ഇതുവരെ തരപ്പെട്ടിട്ടില്ല). അങ്ങനെയൊക്കെയുള്ള സംഗതികളിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കൺസന്റ് അഥവാ സമ്മതം മാത്രമേ അവർക്കിടയിൽ ആവശ്യമുള്ളൂ, അത് ചോദിച്ചെങ്കിൽ മാത്രമേ മനസിലാക്കാനും സാധിക്കൂ. അത് ആരോട് എപ്പോൾ എങ്ങനെ എന്നൊക്കെ മുകളിൽ പറഞ്ഞപോലെ അവനവന്റെ യുക്തിക്കനുസരിച്ചാവും ചോദിക്കുക. ചിലപ്പോൾ ചില ചേഷ്ടകൾ കൊണ്ട് അത് പരസ്പരം മനസിലാക്കാൻ സാധിക്കും. ചിലപ്പോൾ വായ കൊണ്ട് തന്നെ ചോദിക്കേണ്ടിവന്നേക്കാം.
ഇത്രയും പറഞ്ഞതുകൊണ്ട് വേണമെങ്കിൽ ഇവിടെ പലരും ചോദിക്കും നിന്റെ വീട്ടിൽ ആരോട് എങ്കിലും ആണ് ഒരാൾ ഈ ചോദ്യം ചോദിക്കുന്നത് എങ്കിലോ എന്ന്, നമ്മൾ മലയാളികൾ അങ്ങനെയാണ് ഒരഭിപ്രായം പറഞ്ഞാൽ നേരെ പറയുന്നവന്റെ വീട്ടിലേക്ക് പോകും.
അതുകൊണ്ടു തന്നെ പറയാം, അപ്പോഴും എനിക്ക് വലിയ വ്യത്യാസങ്ങൾ ഒന്നും ഉണ്ടാവാൻ പോകുന്നില്ല. അവരോട് ഒരാൾ ചോദിച്ചാൽ ഉത്തരം നൽകേണ്ടത് അവരാണ്. അവർക്ക് ഉത്തരം നൽകാൻ കഴിയാതെ വരികയോ, അവർ കൊടുക്കുന്ന ഉത്തരം നോ ആയിരുന്നിട്ടും അതും പറഞ്ഞ് അവരെ ശല്യം ചെയ്യുകയുമാണ് എങ്കിൽ മാത്രമേ അവിടെ എനിക്കോ മൂന്നാമതൊരാൾക്കോ ഇടപെടൽ ആവശ്യമായി വരുന്നുള്ളൂ. അല്ലാത്തപക്ഷം
കണ്ടീഷൻ 1: ചോദിച്ചു, നോ പറഞ്ഞു, അവരുടെ വഴിക്ക് പോകുന്നു. ആർക്കും പ്രശ്നമില്ല.
കണ്ടീഷൻ 2: ചോദിച്ചു, എസ് പറഞ്ഞു, അവരുടെ വഴിക്ക് പോകുന്നു. ആർക്കും പ്രശ്നമില്ല.
ഇനി ഇത് വായിച്ചിട്ട് എന്റെ കുടുംബത്തിൽ ആരെയെങ്കിലും കിട്ടുവോ എന്ന തനി മലയാളിയുടെ സ്വഭാവവും കൊണ്ട് ഇങ്ങോട്ട്വരാൻ ആർക്കെങ്കിലും ഉദ്ദേശം ഉണ്ടങ്കിൽ, എന്നോട് ചോദിച്ചാൽ എടുത്ത് തരാൻ അവരാരും എന്റെ അടിമകളോ, ഞാൻ വളർത്തുന്ന ജീവികളോ അല്ല. അവരൊക്കെ സ്വതന്ത്ര വ്യക്തികളാണ്, അവർക്ക് അവരുടേതായ ഇഷ്ടങ്ങളും, അഭിപ്രായങ്ങളും, താല്പര്യങ്ങളും ഉണ്ടാവും, അതൊക്കെ എന്താണെന്ന് അവർക്ക് മാത്രമേ അറിയുകയുമുള്ളൂ.
പറഞ്ഞുവന്നത് ഇത്രേയുള്ളൂ, സെക്സ് താല്പര്യം ഉണ്ടായിട്ടത് പെങ്ങളെപോലെ ആണെന്ന് പറഞ്ഞു മൂഞ്ചിക്കുന്ന പരിപാടിയോട് എനിക്ക് താല്പര്യമില്ല. സോ, ഒരാളോട് എന്ത് തരം താല്പര്യമോ ഉണ്ടാവട്ടെ, അത് അവരോട് ചോദിക്കുന്നത് തന്നെയാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.
ഈ വിഷയത്തെ ആസ്പദമാക്കി ഒരു സുഹൃത്ത് ചോദിച്ച 4 ചോദ്യങ്ങളും അവയ്ക്ക് എന്റെ ഉത്തരങ്ങളും കൂടി ചുവടെ കൊടുക്കുന്നു.
1. പ്രണയം ഇല്ലാത്ത രതി പാപമോ?
പരസ്പര സമ്മതത്തോടെ രണ്ടോ അതിലധികമോ ആയ വ്യക്തികൾ തമ്മിൽ രൂപപ്പെടുന്ന പ്രണയം ഇല്ലാത്ത രതിയോ, രതി ഇല്ലാത്ത പ്രണയമോ ഒരിക്കലും പാപമാകുന്നില്ല. അതൊക്കെ ആ വ്യക്തികൾ തമ്മിലുള്ള ബന്ധം പോലെയിരിക്കും. അവ തികച്ചും അവരുടെ സ്വകാര്യതയാണ്. അതിലേക്ക് എത്തി നോക്കാനോ അഭിപ്രായങ്ങൾ പറയാനോ, അതിർവരമ്പുകൾ നിശ്ചയിക്കാനോ അവർക്കല്ലാതെ ഞാനടക്കം ആർക്കും അവകാശവുമില്ല.
2. ലൈംഗീക ആകർഷണം തോന്നിയ ആളോട് അത് പറഞ്ഞാൽ തെറ്റോ?
ലൈംഗീക ആകർഷണം തോന്നിയ ആളോട് അത് പറയാതിരിക്കുന്നതാണ് എന്റെ അഭിപ്രായത്തിൽ തെറ്റ്. ഒരാളോട് ലൈംഗിക ആകർഷണം തോന്നുകയും, അയാളോട് അത് തുറന്നു പറയാതെ അയാളോട് അടുപ്പം കാണിക്കുകയും ചെയ്യുമ്പോൾ, അയാൾ മറ്റൊരു രീതിയിൽ ആയിരിക്കും നമ്മളെ കാണുന്നത്. ഈ പ്രവണത ശരിക്കും
3. അങ്ങിനെ പറയുന്നത് നിങ്ങളുടെ അനുഭവത്തിൽ പുരുഷന്മാർ മാത്രമോ?
എന്റെ അനുഭവത്തിൽ ലൈംഗിക താല്പര്യം പറഞ്ഞിട്ടുള്ളത് മാത്രമല്ല, എന്നോടും പറഞ്ഞിട്ടുണ്ട്, നമ്മുടെ നാട്ടിലെ നിലവിലെ അവസ്ഥയിൽ ഒരാളോട് ലൈംഗിക ആകർഷണം തോന്നിയാലും തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന സ്ത്രീകൾ കുറവാണു എന്നത് ഒരു പരിധിവരെ സത്യമാണ് എന്നതൊഴിച്ചാൽ തുറന്നുപറയുന്ന സ്ത്രീകൾ ഇല്ലെന്ന് പറയാനാവില്ല.
4. വിവാഹപൂർവ / വിവാഹേതര രതി പാപമോ അതോ നിഷിദ്ധമോ?
പാപവുമല്ല, നിഷിദ്ധവുമല്ല. ആദ്യ ചോദ്യത്തിന്റെ ഉത്തരംകൂടി ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. ഇത് ഒരു ബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തികളുടെ താല്പര്യവും, കംഫർട്ടും, അവരുടെ സ്വകാര്യതയുമാണ്. അതുപോലെ ലൈംഗികത എന്നത് ആഹാരവും, വെള്ളവും, വസ്ത്രവും പോലെ തന്നെ ശരീരത്തിന്റെ ആവശ്യവുമാണ്. അതിനപ്പുറം വിവാഹപൂർവ / വിവാഹേതര ബന്ധങ്ങൾക്ക് മറ്റ് അനാവശ്യ വ്യാഖ്യാനങ്ങൾ ഒന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
Tags: Actor Vinayakan controversial statements | Actor Vinayakan
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു തരത്തിലുള്ള മത ചിഹ്നങ്ങും പാടില്ല എന്ന പക്ഷക്കാരനാണ് ഞാനും. അത് തട്ടമോ പർദ്ദയോ മാത്രമല്ല, ജപിച്ചു കെട്ടിയ ചരടും, സീമന്ദരേഖയിലെ ചുവപ്പ് കളറും അടക്കം എല്ലാം ഉൾപ്പെടും.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പർദ്ദയും ധരിച്ച് എത്തിയ ഒരു പെണ്കുട്ടിയെ തടയാൻ മാത്രം പോന്ന മതവെറിയാന്മാർ അവിടെ ഉണ്ടെങ്കിൽ അവരെ നോരോധിക്കേണ്ടതാണ് പ്രധാനം.
പർദ്ദയോ തട്ടമോ ഒക്കെ കോളേജിൽ നിരോധിക്കേണ്ടത് ആവശ്യമാണെങ്കിൽ അത് നടത്തേണ്ടത് കോളേജ് അധികാരികൾ ആണ് അല്ലാതെ മതമാലിന്യവും പേറി നടക്കുന്ന അലവലാതികൾ അല്ല.
മോഡിയുടെ വസ്ത്ര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർ തന്നെ അന്യന്റെ വസ്ത്രത്തിനു എതിരെയും, ഭക്ഷണങ്ങക്ക് എതിരെയും ആക്രോശിക്കുന്നത് എത്രത്തോളം മതവെറി ഉള്ളിൽ ഉള്ളതുകൊണ്ട് ആണെന്ന് മനസിലാക്കാൻ അധികം ചിന്തിക്കേണ്ട കാര്യമൊന്നും ഇല്ല.
അതുപോലെ കോളേജിലോ അല്ലെങ്കിൽ സ്കൂളിലോ കയറി അള്ളാഹു അക്ബർ പറഞ്ഞു സമരം ചെയ്യുന്ന ആ പെണ്കുട്ടിയും മതങ്ങൾ സമ്മാനിച്ച ഉപ ഉത്പന്നം തന്നെയാണ്.
ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം രണ്ടു കാര്യങ്ങളും ഉണ്ടാവാൻ പാടില്ലാത്തത് തന്നെയാണ്. രണ്ടും പൂർണമായും നിരോധിക്കേണ്ടവയും.
പലസ്തീൻ ഇസ്രായേൽ യുദ്ധം കൂടുതൽ സങ്കീർണമായ അവസ്ഥയിലൂടെ കടന്നുപോവുകയും, രണ്ടുപക്ഷത്തുമുള്ള നിസ്സഹായരായ ജനങ്ങളുടെ അവസ്ഥ ഭീകരവും ആവുന്ന സാഹചര്യത്തിൽ മലയാളികൾ പരസ്പരം ഇരുപക്ഷത്തും ചേർന്ന് പോർവിളികളും സപ്പോർട്ടുകളും നടത്തി സോഷ്യൽ മീഡിയയിൽ സജീവമാണ്.
എന്നാൽ ആര് ആരുടെ പക്ഷത്ത് നിന്നാൽ ആണ് ശരിയാവുക എന്നത് ഇവരിൽ ഭൂരിഭാഗം പേർക്കും അറിയില്ല എന്നതാണ് വാസ്തവം. ഈ വിഷയം സംബന്ധിച്ച് നിരവധി പോസ്റ്റുകൾ വായിച്ചു എങ്കിലും ഏറ്റവും നല്ലതായി തോന്നിയത് അൻവർ അലി എഴുതിയ ഈ ഫേസ്ബുക്ക് പോസ്റ്റാണ്.
മുഴുവൻ പോസ്റ്റ് വായിക്കാം; അൻവർ അലി esSENCE Global-ൽ എഴുതിയത്:
ദയവു ചെയ്ത് മലയാളികളുടെ അന്ധമായ ഇസ്രായേൽ / ഹമാസ് പക്ഷപാതിത്തം അവസാനിപ്പിക്കുക.
മുഴുവൻ വായിച്ചതിനു ശേഷം മാത്രം പ്രതികരിക്കുക.
1. ഐക്യരാഷ്ട്രസഭക്ക് പോലും നിഷ്പക്ഷമായ തീരുമാനമെടുക്കാൻ സാധിക്കാത്ത വിധം സങ്കീർണ്ണമാണ് പലസ്തീൻ ഇസ്രായേൽ വിഷയം.
2. ഇസ്രായേലിനെ നിരുപാധികം പിന്തുണക്കുന്നവരും ഹമാസിനെ പിന്തുണക്കുന്നവരും ഒരുപോലെ പൈശാചികതയെ പ്രോത്സാഹിപ്പിക്കുന്നവരാണ്.
3. 48 ലെ അറബ് - ഇസ്രായേൽ യുദ്ധമാണ് വർഷങ്ങളായി നീണ്ടു നിൽക്കുന്ന ഭീതി നിറഞ്ഞ പലസ്തീൻ - ഇസ്രായേൽ കലഹത്തിന് തുടക്കം കുറിച്ചത്.
4. അറബ് - ഇസ്രായേൽ യുദ്ധം തുടങ്ങി വെച്ച ഈജിപ്ത്, ജോർദ്ദാൻ, സിറിയ, ഇറാഖ്, ലെബനാൻ, യെമൻ തുടങ്ങിയ രാഷ്ട്രങ്ങളാണ് ഫലസ്തീൻ ജനതക്ക് മേൽ ഇന്നും തുടരുന്ന അന്ത്യമില്ലാത്ത പ്രശ്നങ്ങളുടെ തീപ്പൊരി കത്തിച്ചു വിട്ടത്. അറബ് രാഷ്ട്രങ്ങളാണ് ചരിത്രപരമായി ഉത്തരവാദികൾ.
5. PLO (Palestine Liberation Organisation) എന്ന സംഘടന സമാധാനപരമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുകയും ഉഭയകക്ഷി ചർച്ചകളെ അംഗീകരിക്കുകയും ചെയ്തതായിരുന്നു.
6. ഇസ്രായേലും ഒത്തുതീർപ്പോടെ മുന്നോട്ടു പോയതായിരുന്നു.
7. 1993 ലെ Oslo ഉടമ്പടി യാണ് അവസാനം നടപ്പിലായ ഉഭയകക്ഷി ചർച്ച.
8. ഈ ഉടമ്പടിക്ക് ശേഷം ഇരുഭാഗത്ത് നിന്നും (പലസ്റ്റീൻ & ഇസ്രായേൽ ) ലംഘനങ്ങൾ ഉണ്ടായി.
9. ഹമാസ് എന്ന തീവ്രവാദ സംഘടന പലസ്തീൻ ഭാഗത്ത് നിന്ന് പ്രശ്നങ്ങളെ കൊഴുപ്പിച്ചപ്പോൾ ഇസ്രായേൽ ഭാഗത്ത് നിന്ന് പലസ്തീൻ ഭൂമി മുഴുവൻ തങ്ങളുടെ കൈപ്പിടിയിലൊതുക്കാനുള്ള അധിനിവേശ ശ്രമങ്ങളും ഉണ്ടായി.
10. ഇവിടെ ഏതെങ്കിലും ഒരു വിഭാഗത്തെ നിങ്ങൾ നിരുപാധികം പിന്തുണക്കുന്നുവെങ്കിൽ അവർ നടത്തുന്ന പൈശാചികതക്ക് നേരെ നിങ്ങൾ കണ്ണടക്കുന്നു എന്നാണ് അർത്ഥം.
11. ഹമാസിനെ പിന്തുണക്കുന്നവർ അവരുടെ തീവ്രവാദത്തിനാണ് സപ്പോർട്ട് നൽകുന്നത്.
12. ഇസ്രായേലിനെ പിന്തുണക്കുന്നവർ അധിനിവേശ ക്രൂരതയെയാണ് പിന്തുണക്കുന്നത്.
13. പലസ്തീൻ ജനതക്ക് 47 ലെ ദ്വിരാഷ്ട്ര പദ്ധതി പ്രകാരം അവർക്കർഹതപ്പെട്ട ഭൂമിയുടെ മേൽ അവകാശമുണ്ട്.
14. പക്ഷേ അതിനെ നശിപ്പിച്ചു കളഞ്ഞത് 48 ലെ അറബ് ഇസ്രായേൽ യുദ്ധമാണ്. യുദ്ധത്തിന് ഉത്തരവാദികൾ അറബ് രാഷ്ട്രങ്ങൾ മാത്രമാണ്.
15. പരിഹാരം :
1. ഹമാസ് അടക്കമുള്ള തീവ്രവാദ സംഘടനകളെ ഉന്മൂലനം ചെയ്യുക.
2. ഇസ്രായേൽ പിടിച്ചെടുത്ത ഭൂമി പലസ്തീന് തിരിച്ച് കൊടുക്കുക.
16. "ഇസ്രായേൽ ഭൂമി തിരിച്ചേൽപിച്ചാൽ പലസ്തീനിലെ തീവ്രവാദികൾ പ്രവർത്തനം അവസാനിപ്പിക്കുമല്ലോ, ഇസ്രായേൽ അല്ലേ ആദ്യം മുന്നോട്ടു വരേണ്ടത് ? " എന്നത് തെറ്റായ ധാരണയാണ്.
17. കാരണം, ഇസ്രായേൽ എന്ന രാഷ്ട്രമേ നിലനിൽക്കാൻ പാടില്ല എന്നതാണ് തീവ്രവാദികളുടെ ലക്ഷ്യം.
18. തീവ്രവാദികളുടെ ലക്ഷ്യം അതാണെങ്കിൽ ഇസ്രായേലിന് പിന്തുണ കൊടുക്കുകയല്ലേ നല്ലത് എന്ന് തോന്നിയേക്കാം. പക്ഷേ ഇസ്രായേലിൻ്റെ ലക്ഷ്യവും തങ്ങളുടെ പൈതൃക ഭൂമി മുഴുവനും കയ്യിലാക്കുക എന്നതാണ്.
19. രണ്ട് ഭാഗത്ത് നിന്നും അയവില്ലാത്ത വിധം ദുർവാശി മുന്നോട്ടു പോവുകയാണെങ്കിൽ നിഷ്പക്ഷരായ ലോകജനത ആർക്ക് പിന്തുണ നൽകും....?
20. നിരുപാധികം ഒരു വിഭാഗത്തിനും പിന്തുണ നൽകരുത്. അങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾ അവരുടെ പൈശാചികതയെ അംഗീകരിക്കുന്നു എന്നാണ് അർത്ഥം.
21. പലസ്തീൻ ജനതക്ക് പിന്തുണ നൽകിക്കൂടേ....?
22. പാടില്ല, സാധാരണക്കാരായ ജനങ്ങൾ ഇരു ഭാഗത്തും നിഷ്കളങ്കരാണ്. അവരെ ദുഷ്ടശക്തികൾ മുതലെടുക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
23. അതുകൊണ്ട്, പലസ്തീൻ ജനതക്ക് പിന്തുണ എന്ന ക്യാമ്പെയിൻ നടത്തുമ്പോൾ അത് ഹമാസിനുള്ള പിന്തുണയായി മാറുന്നു. ഇസ്രായേൽ ജനതക്ക് പിന്തുണ എന്ന ക്യാമ്പെയിൻ നടത്തുമ്പോൾ അത് അധിനിവേശത്തിനുള്ള പിന്തുണയായി മാറുന്നു.
23. അപ്പോൾ നമ്മൾ ആരുടെ ഭാഗത്ത് ചേരും ?
24. ആരുടെ ഭാഗം ചേരും എന്നതിൽ ഉപരി ലോകസമാധാനമാണ് നമുക്ക് വലുത്.
25. അപ്പോൾ നമ്മൾ നടത്തേണ്ട ക്യാമ്പെയിൻ എന്താണ്....?
യുദ്ധം അവസാനിപ്പിക്കുക, തീവ്രവാദം അവസാനിപ്പിക്കുക, അധിനിവേശം അവസാനിപ്പിക്കുക, പലസ്തീനിൽ സമാധാനം കൊണ്ടുവരിക, ഐക്യരാഷ്ട്രസഭ ഇടപെടുക, ഇതാവണം നമ്മുടെ ക്യാമ്പെയിൻ.
#Stop the Palestine Israel war
#Stop the Terrorism in Palestine
#Stop the intrusion in Palestine
#UN please deal with Palestine Israel conflict
26. ഈ ക്യാമ്പെയിൽ കൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമോ ?
27. ഐക്യരാഷ്ട്ര സഭ ഇടപെട്ട് നിലവിലുള്ള അതിർത്തികളെ അതേപടി നിലനിർത്തി ഇരുവിഭാഗത്തിനും വാണിംഗ് നൽകുക. ലംഘിക്കുന്നവരെ ലോകം ഒറ്റപ്പെടുത്തുക. അതു വരെ നമ്മൾ സംയമനം പാലിക്കുക.
28. സോഷ്യൽ മീഡിയകളിൽ അന്ധമായ കരച്ചിലും വെറുപ്പും വെറിയും വമിപ്പിക്കുന്നത് അവസാനിപ്പിക്കുക. നമുക്കിടയിലും വിദ്വേഷം വളർത്താൻ മാത്രമേ അത് ഉപകരിക്കൂ.
മലയാളികൾ പ്ലീസ്, അന്ധമായ ഇസ്രായേൽ / ഹമാസ് പക്ഷപാതിത്തം അവസാനിപ്പിക്കുക. വികാരത്തിനു പകരം വിചാരത്തെ കൂട്ടുപിടിക്കുക.
പോസ്റ്റ് കടപ്പാട്: അൻവർ അലി
Tags: Israeli–Palestinian conflict | Israel Palestine War | Hamas
തിരുവനന്തപുരം സ്വദേശി സിജിൻ ഗോപിനാഥൻ സ്വന്തം മിനി കൂപ്പർ കാൻവാസാക്കി മാറ്റിയാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയത്. കഴിഞ്ഞ വേൾഡ് ആർട്ട് ദുബായിലും ഡൂഡിൽ ആർട്ട് കൊണ്ട് പ്രേക്ഷകശ്രദ്ധ ആകർഷിക്കാൻ സിജിന് സാധിച്ചിരുന്നു.
സുഹൃത്തുക്കളെക്കുറിച്ച് പേഴ്സണൽ ബ്ലോഗിൽ ഇതുവരെ ഒന്നും എഴുത്തിയിട്ടില്ല, പക്ഷേ വളരെ നല്ലൊരു സുഹൃത്ത് ഇത്രയേറെ ലോകശ്രദ്ധ നേടുമ്പോൾ അവനെക്കുറിച്ച് രണ്ടുവാക്ക് ഇവിടെ കോറിയിടാതെ മുന്നോട്ട് പോകാൻ കഴിയില്ല.

വെത്യസ്തമായ ഡൂഡിൽ ആർട്ട് വർക്കുകൾ കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റുന്ന സിജിൻ കഴിഞ്ഞ വേൾഡ് ആർട്ട് ദുബായിലും ശ്രദ്ധാകേന്ദ്രമായിരുന്നു. പോയവർഷത്തേതിൽ നിന്നും വ്യത്യസ്തമായി സ്വന്തം മിനി കൂപ്പറാണ് ഇത്തവണ സിജിൻ കാൻവാസായി തിരഞ്ഞെടുത്തത്. പതിവ് രീതിയിൽ ചുവരുകളിലും, കാൻവാസ് പേപ്പറുകളിലും ചിത്രം വരയ്ക്കുന്നതിൽ നിന്നും എന്തെങ്കിലും വ്യത്യസ്തത വേണം എന്നതിനാലാണ് ഇത്തവണ സ്വന്തം മിനികൂപ്പർ കാറിൽ ചിത്രരചന നടത്താൻ സിജിൻ തയാറായത്.
നിരവധി വാഹനപ്രേമികളായ, വിദേശികളും, അറബികളും നിറഞ്ഞ വേദിയിൽ ആയിരുന്നു സിജിൻ തന്റെ ലൈവ് ഡൂഡിൽ ആർട്ട് വരച്ചുതീർത്തത്. മിനി കൂപ്പറിന്റെ വശങ്ങളിലും ബോണറ്റിലുമായി ലോകപ്രശസ്തരായ ചിത്രകാരന്മാരെയാണ് സിജിൻ ഡൂഡിൽ രൂപത്തിൽ വരച്ചത്. പുതിയ തലമുറയിലെ കുട്ടികൾക്ക് വിശ്വവിഖ്യാത കലാകാരന്മാരെ പരിചയപ്പെടുത്തുക എന്നൊരു ഉദ്ദേശം കൂടി തന്റെ ചിത്രരചനയ്ക്ക് പിന്നിൽ ഉണ്ടെന്ന് സിജിൻ മാധ്യമങ്ങളോട് പറഞ്ഞു.
മിനികൂപ്പറിലുള്ള ഇദ്ദേഹത്തിന്റെ പടം വരയ്ക്കൽ തത്സമയം ആയിരുന്നു എന്നതും, ഇത്തരത്തിൽ വാഹനത്തിൽ ലൈവ് ഡൂഡിൽ ആർട്ട് ചെയ്യുന്നത് ദുബായിൽത്തന്നെ ആദ്യമായാണ് എന്നതും ഇദ്ദേഹത്തിന് കൂടുതൽ പ്രേക്ഷകശ്രദ്ധ നേടാൻ സഹായകമായി. 27 രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത സംസ്കാരങ്ങൾ സംഗമിച്ച വേൾഡ് ആർട്ട് ദുബായ് മേളയിൽ ലൈവ് പെർഫോമൻസിൽ ലോകശ്രദ്ധനേടിയ ഏക ഇന്ത്യക്കാരനും സിജിൻ ഗോപിനാഥൻ തന്നെയാണ്.

ലോകപ്രശസ്ത കലാകാരന്മാരായ വിൻസെന്റ് വാൻഗോഗ്, ഫരീദ ഖൈലോ, മൈക്കലാഞ്ചലോ, ജൊഹനാസ് വീർമെർ, ലിയോണാർഡോ ഡാവിഞ്ചി എന്നിവരെയാണ് സിജിൻ ഡൂഡിൽ രൂപത്തിൽ മിനികൂപ്പറിലേക്ക് പകർത്തിയത്.
ദുബായ് വേൾഡ് ട്രേഡ് സെന്റർ ഹാളിൽ 27 രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുട 2000 കലാസൃഷ്ടികൾക്ക് ഇടയിലാണ് സിജിൻ ഈ അപൂർവ്വനേട്ടം കൈവരിക്കുന്നത് എന്നത് ഈ കലാകാരന്റെ പ്രശസ്തിക്ക് മാറ്റ് കൂട്ടുന്നതാണ്.
ആര്ട്ട് വർക്കിന്റെ ഭാഗമായി മിനികൂപ്പറിൽ പടം വരയ്ക്കാൻ സിജിൻ ടൂറിസം വകുപ്പിന്റെ അനുമതി നേടിയിരുന്നു. എന്നാൽ ഇതേ വാഹനം നിറത്തിൽ ഇറക്കണമെങ്കിൽ ഇനി ആർ.ടി.ഓ യുടെ പ്രത്യേക അനുമതികൂടി വേണം. അഥവാ അനുമതി ലഭിച്ചില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും കാറിൽ നിന്ന് ഒഴിവാക്കാൻ സാധിക്കുന്ന രീതിയിൽ ഒരു പീലബിൾ കോട്ടിങ് നൽകിയ ശേഷമാണ് സിജിൻ കാറിൽ പെർമനന്റ് മാർക്കർ ഉപയോഗിച്ച് ഈ കലാസൃഷ്ടി നടത്തിയിരിക്കുന്നത്.
ദുബായിൽ ക്രിയേറ്റിവ് ആർട്ടിസ്റ്റ് ആയി വർക്ക് ചെയ്യുന്ന സിജിൻ ഡൂഡിൽ ആർട്ടിസ്റ്റ് എന്നതിന് പുറമേ മ്യുറൽ ആർട്ടിസ്റ്റും ആർട്ട് ഡയറക്ടറും ഒക്കെയാണ്, കേരളത്തിൽ, തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂട് ആണ് ഇദ്ദേഹത്തിന്റെ സ്വദേശം.
തിരുവനന്തപുരം നഗരത്തിൽ പലഭാഗത്തും ലഭ്യമായ ഓറഞ്ച് നീരും പാലും ചേർന്ന രുചികരമായ പാൽ സർബത്ത് നിത്യേന വാങ്ങി കുടിക്കുന്ന പലർക്കും അറിയില്ല ഈ കോമ്പിനേഷൻ നമ്മുടെ വയറിനെ എങ്ങനെയാണ് ബാധിക്കുന്നതെന്ന്. ഇത് പതിവായി ശീലമാക്കുന്നത് വയറിന്റെ സുഗമമായ പ്രവർത്തനത്തെ തകരാറിലക്കാൻ കാരണമായേക്കാം.
തിരുവനന്തപുരം ഭാഗങ്ങളിൽ കിട്ടുന്ന രുചികരമായ ഒരു പാനീയമാണ് ഓറഞ്ച് നീര് ചേർന്ന പാൽ സർബത്ത്. വ്യത്യസ്ത രുചിഭേദങ്ങൾ തേടുന്നവർക്ക് ഇഷ്ടപ്പെടുന്ന ഒരു പാനീയവുമാണ് ഇത്. എന്നാൽ ഈ ഓറഞ്ച് പാൽ സർബത്ത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് വാസ്തവം. ഇത് നമ്മുടെ ദഹനവ്യവസ്ഥയെത്തന്നെ താറുമാറാക്കും.

വളരെ യാദൃശ്ചികമായ ഒരു യാത്രയിലാണ് ഈ പാനീയം ലഭിക്കുന്ന ഒരു ഷോപ്പിൽ എത്തുന്നതും, ഇത് കുടിക്കാൻ ഇടയാവുന്നതും. ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ ആകർഷണീയമായ പാനീയം കുടിക്കുന്നതിനായി മാത്രം ഇത്തരത്തിലുള്ള പാനീയ ഷോപ്പുകൾ ദിനംപ്രതി സന്ദർശിക്കുന്നത്. സ്ഥിരമായി ഇത് വാങ്ങി കുടിക്കുന്നവരും കുറവല്ല.
ഓറഞ്ച് നീര് അസിഡിക് ആയതുകൊണ്ട് ഓറഞ്ചും പാലും കൂടി ഒരുമിച്ച് കഴിക്കാമോ എന്ന് ഒരു സംശയം തോന്നി ഗൂഗിൾ ചെയ്ത് നോക്കിയപ്പോൾ ഇത് ആരോഗ്യത്തിന് ഹാനികരമാണ് എന്നുള്ള വിവരങ്ങളാണ് കിട്ടിയത്.
പാലും ഓറഞ്ചും ഒരുമിച്ചു കഴിക്കാൻ പാടില്ല എന്നാണ് ഓരോ സെർച്ച് റിസൾട്ടുകളും പറയുന്നത്. ഇത്തരം വ്യത്യസ്തമായ നിരവധി പാനീയങ്ങൾ ഇപ്പോൾ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ സുലഭമാണ്. വ്യത്യസ്തമായ രുചിഭേദങ്ങൾ തേടിയുള്ള മനുഷ്യന്റെ ഓട്ടമാണ് ഇത്തരം അനാരോഗ്യകരമായ ഭക്ഷണരീതികളിലേക്ക് നമ്മെ നയിക്കുന്നതും.
നഗരമധ്യത്തിൽ തന്നെ പ്രവർത്തിക്കുന്ന ഇത്തരം ചെറിയ ഷോപ്പുകൾ പൊതുവെ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കാത്തതുകൊണ്ടുതന്നെ ഈ മേഖലയിലേക്ക് ആരോഗ്യ പ്രവർത്തകരുടെയോ, ബന്ധപ്പെട്ട അധികാരികയുടെയോ ശ്രദ്ധ പതിഞ്ഞിട്ടുണ്ടോ എന്ന കാര്യവും സംശയമാണ്.
ചിത്രം കടപ്പാട്: YouTube
രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന തെന്നിന്ത്യൻ സിനിമകളുടെ സജീവ കോമഡി സാന്നിധ്യമായ വിവേക്. എൺപതുകളിൽ തുടങ്ങി, തൊണ്ണൂറുകളിൽ വളർന്ന്, രണ്ടായിരങ്ങളിൽ ഏറ്റവും ഉയരത്തിൽ എത്തിയ അദ്ദേഹത്തിൻറെ കരിയർ ഗ്രാഫ് പെട്ടന്ന് നിശ്ചലമാവുകയും, ഒരു സമയം അപ്രത്യക്ഷമാവുകയും ചെയ്തതിൽ സിനിമക്കകത്തും പുറത്തും അദ്ദേഹത്തിനെതിരെ നടന്ന ഉപജാപങ്ങൾക്ക് കൃത്യമായ പങ്ക് ഉണ്ടായിരുന്നു.

വിപിൻ ദാസ് ജി എഴുതുന്നു...
സെന്തിൽ - ഗൗണ്ടമണിമാർ തമിഴ് സിനിമ കോമഡിയുടെ മുഖമായിരുന്ന കാലത്താണ് വടിവേലുവും വിവേകും ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് സെന്തിൽ - ഗൗണ്ടമണി യുഗം അവസാനിക്കുകയും ഏകാങ്കമായി വടിവേലുവും വിവേകും ആ നഗചുവൈ പാതകളെ രണ്ടായി തിരിച്ചു മുന്നോട്ട് പോകയും ചെയ്തു. അതിൽ ഏറെ ഹൃദ്യമായി തോന്നിയിട്ടുള്ളത് വിവേകിന്റ ആക്ഷേപഹാസ്യങ്ങളാണ്. കുറിക്ക് കൊള്ളുന്ന, ചിന്തിപ്പിക്കുന്ന ചിരികൾ നൽകിയ വിവേക്! ജാതി-മതം, ലിംഗം, അമസമത്വം മുതലായ വിവേചനങ്ങളെ പലപ്പോഴും രൂക്ഷമായ ഭാഷയിൽ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച വിവേകിന് കയ്യടി മാത്രമല്ല, സിനിമക്കകത്തും പുറത്തും കഠിനമായ പ്രതിഷേധങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
വിവേകിന്റ കോമഡികൾക്ക് വിമർശിക്കാൻ വിശാലമായ ചുറ്റുപാടുകൾ തമിഴ് മണ്ണിൽ ഉണ്ടായിരുന്നു. സംസ്കാരത്തിലെ, പാരമ്പര്യത്തിലെ ജീർണ്ണതകളും ന്യൂനതകളും, രാഷ്ട്രീയത്തെയും-ജാതി രാഷ്ട്രീയത്തെയും കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ അങ്ങനെ വിമർശിക്കാൻ സമ്പന്നമായ ചുറ്റുപാടുകളിൽ നിന്ന് കൗണ്ടർ അടിക്കാൻ അദ്ദേഹത്തിനുള്ള കഴിവുകളെ പറ്റി സംവിധായകർക്ക് ഉണ്ടായിരുന്ന മതിപ്പാണ് വിവേകിനെ തമിഴ് സിനിമയിലെ വിലപിടിപ്പുള്ള കോമേഡിയനാക്കിയത്.
Popular Tamil Actor, Comedian Vivekh, 59, Dies of cardiac arrest at Chennai hospital.
എൺപതുകളിൽ തുടങ്ങി, തൊണ്ണൂറുകളിൽ വളർന്ന്, രണ്ടായിരങ്ങളിൽ ഏറ്റവും ഉയരത്തിൽ എത്തിയ വിവേകിന്റ കരിയർ ഗ്രാഫ് പെട്ടന്ന് നിശ്ചലമാവുകയും, ഒരു സമയം അപ്രത്യക്ഷമാവുകയും ചെയ്തതിൽ സിനിമക്കകത്തും പുറത്തും അദ്ദേഹത്തിനെതിരെ നടന്ന ഉപജാപങ്ങൾക്ക് കൃത്യമായ പങ്ക് ഉണ്ടായിരുന്നു. കഴിയുന്നത്ര വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും, കരിയറിൽ ശ്രദ്ധികേന്ദ്രീകരിച്ചിരുന്ന കാലത്ത് അദ്ദേഹത്തേ പാപ്പരാസികൾ വേട്ടയാടിക്കൊണ്ടേയിരുന്നു.
പിന്നീട് തഴയപ്പെടലുകളുടെ ചരിത്രം ആരംഭിക്കുന്നു. വിവേകിനായി രൂപകല്പന ചെയ്യപ്പെട്ട വേഷങ്ങളിലൂടെയാണ് സന്താനം തമിഴ് സിനിമയിൽ ഒരു ശ്രദ്ധേയമായ സാനിധ്യമായി മാറുന്നത്. പതിയെ പതിയെ തമിഴ് തിറൈ ഉലകിൽ നിന്നും വിവേക് അപ്രത്യക്ഷമായി. ആ ഇടയ്ക്കുണ്ടായ മകന്റെ അകാലമരണവും അദ്ദേഹത്തെ കൂടുതൽ തളർത്തി. ഈ കാലയളവിൽ ചില സിനിമകളുടെ ഭാഗമായെങ്കിലും അദ്ദേഹം പിന്നീട് ഒരിക്കലും അത്രകണ്ട് സിനിമയിൽ സജീവമായില്ല.
ഒരു കാലഘട്ടത്തെ വെള്ളിത്തിരയിലൂടെ കുടുകുടെ ചിരിപ്പിച്ച വിവേക് ക്യാമറകൾക്ക് പുറത്ത് പലപ്പോഴും മുനിയെപ്പോലെ മൗനം ആചരിച്ചു. സംഘർഷഭരിതമായ കരിയർ, ജീവിതം... ഏറ്റവും ഒടുവിൽ എല്ലാ ജീവിതഭാരങ്ങളേയും താങ്ങിയ ആ ഹൃദയം നിലച്ചിരിക്കുന്നു. ആദരാഞ്ജലി 🌹🖤🌹
കടപ്പാട്: വിപിൻ ദാസ് ജി
പ്രിയ ജനങ്ങളെ, നിങ്ങളെ സേവിക്കാൻ നിങ്ങളെക്കാൾ പ്രതിജ്ഞാബദ്ധരായ ഒരാളും ഈ സംസ്ഥാനത്തോ രാജ്യത്തോ ഇല്ല, ഇനിയൊട്ട് ഉണ്ടാവുകയുമില്ല. അതുകൊണ്ട് സ്വയം സൂക്ഷിക
എല്ലാരും കണ്ണ് നിറയെ കാണുക....
കുറേ വിവരം കെട്ടവൻമാർ വെയില് കൊള്ളിച്ചും, പാത്രം കൊട്ടിയും, പന്തം കൊളുത്തിയും, അവരുടെയൊക്കെ പരേതാന്മാരുടെ കുഴിമാടത്തിൽ ഇരുന്ന് മന്ത്രം ജപിച്ചും തുരത്തിയ അതേ കൊറോണ കാരണം ജീവൻ പോയ മനുഷ്യരെ കൂട്ടിയിട്ട് കത്തിക്കുന്ന മനോഹര കാഴ്ചയാണ്....
ഇലക്ഷൻ പ്രചാരണ സമയത്ത്, ബീമാനം പിടിച്ച് കേരളത്തിൽ എത്തിയ പ്രധാന താടി മന്ത്രിയും, കേരളത്തിന്റെ ഡബിൾ ബാരലും, ബാക്കി സകല സംഘി, കൊങ്ങി, കമ്മി, സുടാപ്പി സാറന്മാരും എല്ലാംകൂടി പൂണ്ട് വിളയാടി കേരളത്തിന്റെ മുക്കിലും മൂലയിലും വരെ കൊറോണ കൊണ്ടെത്തിച്ചു നൽകിയപ്പോൾ ഒരു പ്രോട്ടോക്കോളും കണ്ടില്ല ഇവിടെ.

ഓരോ പാർട്ടി നേതാക്കളും ആയിരങ്ങളെ കൂട്ടി വോട്ട് ബാങ്ക് നിറയ്ക്കാൻ അഹോരാത്രം പണിയെടുത്തപ്പോൾ കൂടെകൂടിയ നല്ലവരായ പാർട്ടി അടിമകളിൽ 70 ശതമാനത്തിന്റെ മുഖത്തും മാസ്കുകളും ഇല്ലായിരുന്നു, അവിടെയും പ്രോട്ടോക്കോൾ ഒന്നും ഉണ്ടായിരുന്നില്ല അല്ലെങ്കിൽ ബാധകമായിരുന്നില്ല.
ഇലക്ഷൻ കഴിഞ്ഞു കിട്ടാനുള്ള വീതം എല്ലാര്ക്കും കിട്ടി കഴിഞ്ഞപ്പോൾ സകല ഏമാന്മാരും സടകുടഞ്ഞ് എണീറ്റ് പ്രോട്ടോകോൾ പാലിക്കാൻ തുടങ്ങിയിട്ടുണ്ട്, സാധാരണ ജനങ്ങളുടെ ജീവിതം ഈ വിധത്തിൽ ദുസ്സഹമാക്കിയത് ഇവിടത്തെ സകല ഭരണ സംവിധാനങ്ങളും പ്രതിപക്ഷവും, എവിടെയെങ്കിലും വിത്ത് മുളപ്പിക്കാൻ നോക്കുന്ന താമര കച്ചവടക്കാരും ചേർന്ന് തന്നെയാണ്. അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും അവകാശവുമില്ല.
ഇന്നിപ്പോൾ ബസിൽ ഒരാളെപ്പോലും നിർത്തി കൊണ്ടുപോകില്ല കൊറോണ പടരും. ആളുകൾ കൂടുന്ന ഫങ്ഷനുകൾ പാടില്ല കൊറോണാവ്യാപനം ഉണ്ടാവും. മാസ്ക് വച്ചില്ലെങ്കിൽ ഫൈനടിക്കും കാരണം കൊറോണ വ്യാപനം രൂക്ഷമാണ്... .
എന്താല്ലേ... !!
ഇജാതി... !!

ഈ കാണുന്ന ചിത്രം ഗുജറാത്തിലേത് ആണ് എന്നുകരുതി സന്തോഷിക്കാൻ ഒന്നുമില്ല ഈ അവസ്ഥ ഇവിടെ കേരളത്തിൽ സംഭവിക്കാൻ അധികകാലമൊന്നും വേണ്ടിവരില്ല.
പ്രിയ ജനങ്ങളെ, നിങ്ങളെ സേവിക്കാൻ നിങ്ങളെക്കാൾ പ്രതിജ്ഞാബദ്ധരായ ഒരാളും ഈ സംസ്ഥാനത്തോ രാജ്യത്തോ ഇല്ല, ഇനിയൊട്ട് ഉണ്ടാവുകയുമില്ല.
അതുകൊണ്ട് സ്വയം സൂക്ഷിക്കുക, കുറഞ്ഞപക്ഷം ഉടനെ മണ്ണിനടിയിൽ ആവാണ്ടിരിക്കാൻ എങ്കിലും സാധിക്കും. ചിത്രത്തിൽ കാണുന്നപോലെ ഒരവസ്ഥ നമുക്ക് ഉണ്ടാവാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം...
ചിത്രങ്ങൾക്ക് കടപ്പാട്: ഫേസ്ബുക്ക്
തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഒരു ചോദ്യം ബാക്കിയുണ്ട്... ഇന്നലെയും ഇന്നും കോട്ടയം വഴി യാത്ര ചെയ്തപ്പോൾ തോന്നിയത്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബസ് സ്റ്റാന്റുകളിൽ ഒന്നായ കോട്ടയം ബസ് സ്റ്റാന്റിന്റെ ഈ വികസനത്തിന് പിന്നിൽ ആരാണെന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
മാറി മാറി വന്ന ഇടത് വലത് സർക്കാരുകൾ അവരുടെ മുഴുവൻ കഴിവും പുറത്തെടുത്തപ്പോൾ സ്റ്റാന്റിലേക്ക് കയറുന്ന ബസുകൾക്ക് കുതിര സവാരിയുടെ നൂതന അനുഭവങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നുണ്ട് എന്നത് വലിയൊരു നേട്ടമാണ്.

സ്റ്റേഷൻ ഓഫീസ് കെട്ടിടം ഇനിയൊരു കാറ്റടിച്ചാൽ ഫ്ലയിങ് ഓഫീസ് ആക്കി മാറ്റാനോ, അല്ലെങ്കിൽ യാത്രികരായി വരുന്ന ജനങ്ങളുടെ തോളിൽ വിശ്രമിക്കാനോ സാധ്യതയുള്ള നിലയിൽ മനോഹരമായി മോഡി പിടിപ്പിച്ചരിക്കുന്നു. ഉള്ളിലെ കമ്പികൾ വലിഞ്ഞുമുറുകിയ ഞരമ്പുകൾ പോലെ പുറത്തേക്ക് തള്ളി നിൽക്കുന്നത് കെട്ടിടത്തിന്റെ ഉൾക്കരുത്തും വിളിച്ചോതുന്നതാണ്.
കഴിഞ്ഞ ദിവസം രാത്രി ഇതേ സ്റ്റാൻഡിൽ ബസിൽ ഇരിക്കുമ്പോൾ കാണാൻ സാധിച്ച അപൂർവ്വ കാഴ്ച എന്റെ കണ്ണുകൾ അക്ഷരാർത്ഥത്തിൽ ഈറനണിയിക്കുകയുണ്ടായി. ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ തൂണുകളിൽ ഒന്നിൽ ചാരി നിന്ന ഒരു യാത്രികന്റെ ചുമലിലേക്ക് റൂഫിൽ നിന്ന് താഴേക്ക് വച്ചിരിക്കുന്ന ഡ്രൈനേജ് പൈപ്പ് ചരിഞ്ഞുനവീഴുന്ന മനോഹരമായ കാഴ്ചയായിരുന്നു അത്. ഒരു സർക്കസ്കാരന്റെ മെയ് വഴക്കത്തോടെ അയാൾ ഒഴിഞ്ഞുമാറിയതുകൊണ്ട് മാത്രം തത്കാലം ബോഡിയിൽ പോറൽ ഏൽക്കേണ്ടി വന്നില്ല. തികച്ചും അപ്രതീക്ഷിതമായി നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ചു കഴിഞ്ഞതുകൊണ്ട് ആ മനോഹരദൃശ്യങ്ങൾ കാമറയിൽ പകർത്താൻ സാധിക്കത്തിന്റെ ഖേദം പ്രകടിപ്പിക്കുന്നു..
സമീപഭാവിയിൽ ഈ പ്രദേശത്തെ ഒരു ടൂറിസം സ്പോട്ട് ആയികൂടി പ്രഖ്യാപിക്കേണ്ടതാണ്. കെട്ടിടങ്ങളുടെ സ്കെലിറ്റൻ അടുത്ത് നിന്ന് കണ്ടു മനസിലാക്കാൻ സാധിക്കുന്നത് വരും തലമുറയ്ക്ക് ഇത്രക്ക് അധഃപതിച്ച ഭരണാധികാരികളെ തിരിച്ചറിയാൻ ഒരു മുതൽകൂട്ട് ആവുമെന്നതിൽ സംശയമൊന്നുമില്ല.

വികസനങ്ങൾ പറഞ്ഞു തകർത്ത് തിമിർത്ത് വോട്ട് അഭ്യർത്ഥിക്കുമ്പോൾ ബഹുമാനപ്പെട്ട ഇടത്, വലത് രാഷ്ട്രീയക്കാരെ.... ഓർമ്മ വരണം ഇവിടെകൂടി യാത്ര ചെയ്യുന്നത് സാധാരണ ജനങ്ങൾ ആണെന്നും അവർക്കും ജീവിക്കാൻ അവകാശം ഉണ്ടെന്നും.
നന്ദി, നമസ്കാരം...
വികസനം | പ്രാദേശികം | രാഷ്ട്രീയം
കേരള യുക്തിവാദി സംഘം നേതാവും സാംസ്ക്കാരിക രംഗത്തെ നിറസാനിധ്യവുമായ എം.എം അലിയാര് (73) അന്തരിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.

എറണാകുളം ജില്ലയില് ഏറെക്കാലം യുക്തിവാദി സംഘം ജില്ല പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള മിശ്രവിവാഹവേദി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നി മേഖലകളിൽ പ്രവര്ത്തിച്ചിട്ടുണ്ട്. ഇദ്ദേഹം ആരോഗ്യ പ്രശ്നങ്ങള് കാരണം നേതൃസ്ഥാനങ്ങളില് നിന്നും മാറി നില്ക്കയായിരുന്നു.
ആലുവ തോട്ടക്കാട്ടുകര മണപ്പുറത്തേക്കു പോകുന്ന കടത്തുകടവിലെ വസതിയില് വച്ചായിരുന്നു അന്ത്യം. മൃതദേഹം വൈകീട്ട് 3ന് എറണാകുളം മെഡിക്കല് കോളേജിന് കൈമാറും.
ഭാര്യ ഫിലോമന (റിട്ട. ടീച്ചര്), മകന് ഹൈന്, മകള് ഹേന മരുമക്കള്: മര്ലിന്, ബെന്നി.
കടപ്പാട്: loginkerala



